ഐപിഎല്ലിൽ 7000 റൺസ് തികയ്ക്കുന്ന ആദ്യ താരമായി വിരാട് കോഹ്ലി

May 8, 2023 - 14:29
 0
ഐപിഎല്ലിൽ 7000 റൺസ് തികയ്ക്കുന്ന ആദ്യ താരമായി വിരാട് കോഹ്ലി
ഐപിഎല്ലിൽ 7000 റൺസ് തികയ്ക്കുന്ന ആദ്യ താരമായി വിരാട് കോഹ്ലി

ഐപിഎല്ലിൽ‌ 7000 റൺസ് തികച്ച് വിരാട് കോഹ്ലി.   ഡൽഹിക്കെതിരെ നടന്ന മത്സരത്തിലാണ് കോഹ്ലിയുടെ നേട്ടം. 233 മത്സരങ്ങളിൽ നിന്ന് 6988 റൺസുകൾ നേടിയ താരത്തിന് ചരിത്രത്തിലേക്ക് 12 റണ്ണുകൾ മാത്രം മതിയായിരുന്നു.

2021ലാണ് താരം ഐപിഎല്ലിൽ 6000 റണ്ണുകൾ പിന്നിട്ടത്. ഐപിഎല്ലിൽ ഏറ്റവും അധികം റൺസ് നേടിയ താരങ്ങളുടെ ലിസ്റ്റിൽ ബഹൂദൂരം മുന്നിലാണ് കോലി. രണ്ടാമതുള്ള പുളിഞ്ചാബ് കിങ്സിന്റെ നായകൻ ശിഖർ ധവാൻ നേടിയത് 213 മത്സരങ്ങളിൽ നിന്ന് 6536 റൺസ് ആണ്.

കരിയറിലെ ഏറ്റവും നിരാശാജനകമായ ഐപിഎൽ സീസണായിരുന്നു കഴിഞ്ഞ വർഷം കോഹ്ലിയുടേത്. 16 മത്സരങ്ങളിൽ നിന്ന് 22.73 ശരാശരിയിൽ താരം നേടിയത് 341 റൺസ് മാത്രമായിരുന്നു.

ഇന്നത്തെ ഡൽഹിക്കെതിരായ മത്സരത്തിൽ 46 പന്തുകളിൽ നിന്നും 55 റൺസ് താരം നേടി. ഈ സീസണിലെ ആറാം ഫിഫ്റ്റിയാണ് കോലി നേടിയത്. ഐ.പി.എല്ലിന്റെ ഈ സീസണിൽ ഒമ്പത് മത്സരങ്ങളിൽ നിന്നും 364 റൺസാണ് കോഹ്‍ലിയുടെ സമ്പാദ്യം.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ വിരാട് കോലിയുടെയും മഹിപാല്‍ ലോമ്രോറിന്‍റെയും അര്‍ധസെഞ്ചുറികളുടെ മികവില്‍ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിൽ 181 റൺസാണ് എടുത്തത്.

What's Your Reaction?

like

dislike

love

funny

angry

sad

wow