ഡല്‍ഹി സാകേത് കോടതിയില്‍ അഭിഭാഷക വേഷത്തിലെത്തി വെടിവെപ്പ്; ഒരു സ്ത്രീയ്ക്ക് പരിക്കേറ്റു

Apr 21, 2023 - 14:17
 0
ഡല്‍ഹി സാകേത് കോടതിയില്‍ അഭിഭാഷക വേഷത്തിലെത്തി വെടിവെപ്പ്; ഒരു സ്ത്രീയ്ക്ക് പരിക്കേറ്റു

ഡൽഹിയിലെ സാകേത് ജില്ലാ കോടതിയിൽ വെടിവെപ്പ്. വെള്ളിയാഴ്ച രാവിലെ കോടതിയിലെ ചേംബറിനുള്ളിലാണ് വെടിവെപ്പുണ്ടായത്. അഭിഭാഷക വേഷത്തിലെത്തിയ ആള്‍ നാല് റൗണ്ട് വെടിയുതിര്‍ത്തെന്നാണ് ലഭിക്കുന്ന വിവരം.

സംഭവത്തില്‍ ഒരു സ്ത്രീക്ക് വെടിയേറ്റു. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിലേക്ക് മാറ്റി. സ്ത്രീയുടെ വയറിലാണ് വെടിയേറ്റത്. പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഗുരുതരമായി പരുക്കേറ്റ സ്ത്രീയെ എയിംസിലേക്ക് മാറ്റി.

What's Your Reaction?

like

dislike

love

funny

angry

sad

wow