നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് ജാമ്യമില്ല; ഹർജി സുപ്രീം കോടതി തള്ളി

Apr 18, 2023 - 07:42
 0
നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് ജാമ്യമില്ല; ഹർജി സുപ്രീം കോടതി തള്ളി

നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനി സമര്‍പ്പിച്ച ജാമ്യഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ അജയ് രസ്തോഗി, ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. കേസിന്റെ വിചാരണ ഉടന്‍ പൂര്‍ത്തിയാകാന്‍ ഇടയില്ലെന്നും അതിനാല്‍ ജാമ്യം അനുവദിക്കണെമെന്നും ആയിരുന്നു പള്‍സര്‍ സുനിയുടെ ആവശ്യം. അതേസമയം, കേസിലെ അതിജീവിതയുടെ മൊഴി വായിച്ചിട്ടുണ്ടെന്നും സുനിക്ക് ജാമ്യത്തിന് അര്‍ഹത ഇല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ബെഞ്ചിന്റെ നടപടി.

പള്‍സര്‍ സുനിയുടെ ജാമ്യഹര്‍ജി നേരത്തെ പരിഗണിച്ചപ്പോഴും ജസ്റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ച് സമാന നിലപാടാണ് സ്വീകരിച്ചത്.

കേസിലെ വിചാരണ അനന്തമായി നീണ്ടുപോവുകയാണെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു പള്‍സര്‍ സുനിക്ക് വേണ്ടി ഹാജരായ സന റഈസ് ഖാന്‍, ശ്രീറാം പറക്കാട്, എം എസ് വിഷ്ണു ശങ്കര്‍ എന്നിവരുടെ വാദം.

ഷീന ബോറ കേസില്‍ ഇന്ദ്രാണി മുഖര്‍ജിക്ക് വേണ്ടി സുപ്രീം കോടതിയില്‍നിന്ന് വാദിച്ച അഭിഭാഷക സന റഈസ് ഖാനാണ് പൾസർ സുനിക്കുവേണ്ടി ഹാജരായത്.

What's Your Reaction?

like

dislike

love

funny

angry

sad

wow