യാത്രക്കാരായ സ്ത്രീകൾ ആവശ്യപ്പെടുന്ന സ്ഥലത്ത് രാത്രി KSRTC ബസ് നിര്‍ത്തണം; ഗതാഗത വകുപ്പ് ഉത്തരവ്

മിന്നല്‍' ബസുകള്‍ ഒഴികെയുള്ള എല്ലാ സൂപ്പര്‍ ക്ലാസ് ബസുകളും രാത്രി 10 മുതല്‍ രാവിലെ 6 വരെ സ്ത്രീകള്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് നിര്‍ത്തണം

Apr 12, 2023 - 09:40
 0
യാത്രക്കാരായ സ്ത്രീകൾ ആവശ്യപ്പെടുന്ന സ്ഥലത്ത് രാത്രി KSRTC ബസ് നിര്‍ത്തണം; ഗതാഗത വകുപ്പ് ഉത്തരവ്

ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് രാത്രി 10 മണി മുതല്‍ രാവിലെ 6 മണി വരെ അവര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് കെഎസ്ആര്‍ടിസി ബസ് നിര്‍ത്തികൊടുക്കണമെന്ന് ഗതാഗതവകുപ്പ് ഉത്തരവിറക്കി. സ്ത്രീകള്‍ക്കൊപ്പം കുട്ടികളുണ്ടെങ്കിലും ഇത് ബാധകമായിരിക്കും. കെഎസ്ആര്‍ടിസി ‘മിന്നല്‍’ ബസുകള്‍ ഒഴികെയുള്ള എല്ലാ സൂപ്പര്‍ ക്ലാസ് ബസുകളും ഇത്തരത്തില്‍ നിര്‍ത്തികൊടുക്കണമെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കി.

മിന്നൽ ഒഴികെ എല്ലാ സർവീസുകളും രാത്രിയിൽ യാത്രക്കാർ ആവശ്യപ്പെടുന്നിടത്ത് നിർത്തിക്കൊടുക്കണമെന്ന് 2022 ജനുവരിയിൽ കെഎസ്ആർടിസി എംഡി കർശനനിർദേശം നൽകിയിരുന്നു. എന്നാൽ തുടര്‍ന്നും രാത്രി ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾ ആവശ്യപ്പെട്ടാലും സ്റ്റോപ്പിൽ മാത്രമേ ഇറക്കൂ എന്നു കണ്ടക്ടർ നിർബന്ധം പിടിക്കുകയും സുരക്ഷിതമല്ലാത്ത സ്ഥലത്ത് ഇറക്കിവിടുകയും ചെയ്യുന്നുവെന്ന പരാതികൾ ലഭിച്ചതിനാലാണ് പ്രത്യേക ഉത്തരവിറക്കാൻ മന്ത്രി ആന്റണി രാജു നിർദേശം നല്‍കിയത്..

What's Your Reaction?

like

dislike

love

funny

angry

sad

wow