എല്ലിസ് കൗണ്ടിയിലെ വീട്ടിൽ 3 കുട്ടികൾ മരിച്ചനിലയിൽ; 2 പേർക്കു പരുക്ക്

ടെക്സസിലെ ഇറ്റലിയിലെ എല്ലിസ് കൗണ്ടി നഗരത്തിലെ ഒരു വീട്ടിൽ മൂന്നു കുട്ടികൾ മരിക്കുകയും രണ്ടു പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. വൈകിട്ട് 4 മണിയോടെയാണ് ഡൗണ്ടൗണിൽ നിന്ന് 40 മൈൽ തെക്ക് സ്റ്റാഫോർഡ് എലിമെന്ററി സ്കൂളിനു സമീപമുള്ള സൗത്ത് ഹാരിസ് സ്ട്രീറ്റിലെ 300 ബ്ലോക്കിലുള്ള ഒരു വീട്ടിലേക്കു പൊലീസ് എത്തിയത്. വീടിനുള്ളിൽ മൂന്നു കുട്ടികളെ മരിച്ച നിലയിൽ അധികൃതർ കണ്ടെത്തിയതായി എല്ലിസ് കൗണ്ടി ഷെരീഫിന്റെ ഡെപ്യൂട്ടി […]

Mar 5, 2023 - 06:08
Mar 5, 2023 - 06:21
 0
എല്ലിസ് കൗണ്ടിയിലെ വീട്ടിൽ 3 കുട്ടികൾ മരിച്ചനിലയിൽ; 2 പേർക്കു പരുക്ക്

 ടെക്സസിലെ ഇറ്റലിയിലെ എല്ലിസ് കൗണ്ടി നഗരത്തിലെ ഒരു വീട്ടിൽ മൂന്നു കുട്ടികൾ മരിക്കുകയും രണ്ടു പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.

വൈകിട്ട് 4 മണിയോടെയാണ് ഡൗണ്ടൗണിൽ നിന്ന് 40 മൈൽ തെക്ക് സ്റ്റാഫോർഡ് എലിമെന്ററി സ്കൂളിനു സമീപമുള്ള സൗത്ത് ഹാരിസ് സ്ട്രീറ്റിലെ 300 ബ്ലോക്കിലുള്ള ഒരു വീട്ടിലേക്കു പൊലീസ് എത്തിയത്.

വീടിനുള്ളിൽ മൂന്നു കുട്ടികളെ മരിച്ച നിലയിൽ അധികൃതർ കണ്ടെത്തിയതായി എല്ലിസ് കൗണ്ടി ഷെരീഫിന്റെ ഡെപ്യൂട്ടി ജെറി കോസ്ബി വെള്ളിയാഴ്ച രാത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.പരുക്കേറ്റ് ആശുപത്രികളിൽ  പ്രവേശിപ്പിച്ച രണ്ടു കുട്ടികളുടെ വിശദാംശങ്ങൾ ഇതുവരെ അറിവായിട്ടില്ല മരിച്ച കുട്ടികളുെട പേരോ പ്രായമോ പുറത്തുവിട്ടിട്ടില്ല. കേസിൽ സംശയിക്കുന്ന ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുട്ടികളുടെ അമ്മയാണ് അവരെ കൊലപ്പെടുത്തിയതെന്നു പിന്നീട് കുടുംബാംഗങ്ങൾ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow