യുഎഇയിൽ സ്വദേശിവൽക്കരണം: പരിശോധന ജനുവരി മുതൽ

Dec 8, 2022 - 20:08
Dec 8, 2022 - 20:09
 0
യുഎഇയിൽ സ്വദേശിവൽക്കരണം: പരിശോധന ജനുവരി മുതൽ

യുഎഇയിൽ സ്വകാര്യമേഖലയിലെ നിർബന്ധിത സ്വദേശിവൽക്കരണ പദ്ധതിക്കുള്ള സമയപരിധി അവസാനിക്കാൻ 25 ദിവസം (ഡിസംബർ 31ന്) ബാക്കി. യുഎഇ മന്ത്രിസഭാ തീരുമാനം പ്രാബല്യത്തിൽ വരുത്താൻ സ്വകാര്യമേഖലാ സ്ഥാപനങ്ങൾ ബാധ്യസ്ഥരാണ്.

കാലാവധിക്കകം നിയമം നടപ്പാക്കുകയും സമയബന്ധിതമായി സ്വദേശിവൽക്കരണ പരിധി ഉയർത്തുകയും ചെയ്യണമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം ആവശ്യപ്പെട്ടു. സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണത്തിൽ 2 വർഷത്തിനകം 27% വർധനയുണ്ടെന്നത് ശുഭസൂചകമാണെന്നു മന്ത്രി ഡോ. അബ്ദുൽറഹ്മാൻ അൽ അവാർ പറഞ്ഞു.

2023 ജനുവരി 1 മുതൽ സ്വകാര്യ കമ്പനികളിൽ പരിശോധന ഊർജിതമാക്കും. സ്വദേശികളെ നിയമിക്കാത്ത കമ്പനികൾക്കെതിരെ കടുത്ത നടപടിയുണ്ടാകും. ഒരു തൊഴിലാളിയെ നിയമിക്കാത്തവർക്ക് മാസത്തിൽ 6000 (1,33,627 രൂപ) ദിർഹം വീതം വർഷത്തിൽ 72,000 ദിർഹം (16,03,532 രൂപ) പിഴ അടയ്ക്കണം. ജീവനക്കാരുടെ എണ്ണമനുസരിച്ച് പിഴയും വർധിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow