ഇന്ത്യ പാകിസ്ഥാനിൽ കളിക്കാൻ വന്നില്ലെങ്കിൽ ഒരു കുഴപ്പവുമില്ല: മുൻ പാക് ക്യാപ്റ്റൻ മിയാൻദാദ്

ഇസ്‍ലാമബാദ് : ഏഷ്യാ കപ്പ് വേദിയെച്ചൊല്ലിയുള്ള വിവാദത്തിൽ വീണ്ടും പ്രതികരണവുമായി പാകിസ്ഥാൻ മുൻ ക്യാപ്റ്റൻ ജാവേദ് മിയാൻദാദ്. പാകിസ്ഥാനിലേക്ക് വരുന്നില്ലെങ്കിൽ ഇന്ത്യൻ ടീം നരകത്തിൽ പോകട്ടെയെന്ന മിയാൻദാദിന്‍റെ പരാമർശം നേരത്തെ വിവാദമായിരുന്നു. എന്നാൽ ഇപ്പോൾ ഇന്ത്യ പാകിസ്ഥാനിൽ കളിക്കാൻ വന്നില്ലെങ്കിൽ ഒരു കുഴപ്പവുമില്ലെന്ന് മിയാൻദാദ് പറഞ്ഞു. "നരകം എന്താണെന്ന് നിങ്ങൾക്കറിയാമോ? നിങ്ങൾക്ക് കളിക്കാൻ താൽപ്പര്യമില്ലെങ്കിൽ വേണ്ട. ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ല. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളോട് ചോദിക്കൂ നിങ്ങൾ. ഇന്ത്യ-പാകിസ്ഥാൻ കളി വേണമെന്ന് അവർ പറയും. അത് ഇരു ടീമുകൾക്കും ഗുണം ചെയ്യും. ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ്, ഹോക്കി കളിക്കാരെ വാർത്തെടുത്ത രാജ്യമാണ് പാകിസ്ഥാൻ," യൂട്യൂബ് വീഡിയോയിൽ മിയാൻദാദ് പറഞ്ഞു. "ലോകത്ത് എല്ലായിടത്തും അയൽരാജ്യങ്ങൾ തമ്മിൽ മത്സരങ്ങൾ നടക്കാറുണ്ട്. നേരത്തെ ഇരുടീമുകളും അങ്ങോട്ടും ഇങ്ങോട്ടും പോയി കളിക്കാറുണ്ടായിരുന്നു. ഇന്ത്യൻ ടീം പാകിസ്ഥാനിൽ എത്തുമ്പോൾ കളി കാണാൻ ഇന്ത്യക്കാർ പാകിസ്ഥാനിലെത്തും. അപ്പോഴേക്കും എല്ലാ ഹോട്ടൽ മുറികളും ബുക്ക് ചെയ്തുകഴിഞ്ഞിരിക്കും. ലാഹോറിലെ ജനങ്ങൾ ഇന്ത്യക്കാരെ അവരുടെ വീടുകളിലേക്ക് ക്ഷണിച്ചു കൊണ്ട് പോയിട്ടുണ്ട്," മിയാൻദാദ് കൂട്ടിച്ചേർത്തു.

Feb 10, 2023 - 12:28
 0

What's Your Reaction?

like

dislike

love

funny

angry

sad

wow