ഐ ലീഗ് ഫുട്ബോൾ; റൗണ്ട് ഗ്ലാസ് പഞ്ചാബിനോട് തോൽവി വഴങ്ങി ഗോകുലം കേരള എഫ്സി

കോഴിക്കോട് : ഐ ലീഗ് ഫുട്ബോളിൽ ഗോകുലം കേരള എഫ്സിക്ക് തോൽവി. കോഴിക്കോട് ഇ.എം.എസ് കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ റൗണ്ട് ഗ്ലാസ് പഞ്ചാബാണ് ഗോകുലത്തെ പരാജയപ്പെടുത്തിയത്. 2-1നായിരുന്നു പഞ്ചാബിന്റെ വിജയം. പഞ്ചാബിനായി ലൂക്ക മെയ്‌സന്‍ ഗോൾ നേടിയപ്പോൾ പവൻ കുമാറിന്റെ സെല്‍ഫ് ഗോളും ടീമിന് തുണയായി. ഫർഷാദ് നൂർ ആണ് ഗോകുലത്തിനായി ഗോൾ നേടിയത്. ഈ തോല്‍വിയോടെ ഗോകുലം പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് തുടരുകയാണ്. 15 മത്സരങ്ങളിൽ നിന്ന് 24 പോയിന്‍റാണ് ഗോകുലത്തിനുള്ളത്. 41-ാം മിനിറ്റിലെ പവൻ കുമാറിന്റെ സെൽഫ് ഗോളോടെ പഞ്ചാബ് മുന്നിലെത്തി. രണ്ടാം പകുതിയിൽ 70-ാം മിനിറ്റിൽ മെയ്‌സനിലൂടെ ലീഡ് ഇരട്ടിയാക്കി. 73-ാം മിനിറ്റിൽ ഫർഷാദ് ഗോകുലത്തിനായി ഗോൾ നേടിയെങ്കിലും പിന്നീട് ഒരു ഗോൾ നേടാൻ ടീമിനായില്ല.

Feb 10, 2023 - 12:28
 0

What's Your Reaction?

like

dislike

love

funny

angry

sad

wow