ഓയില്‍ ഇന്ത്യ ലിമിറ്റഡില്‍ ഓഫീസര്‍ തസ്തികയില്‍ 35 ഒഴിവുകള്‍: അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 10

Sep 20, 2021 - 09:12
 0

ഓയില്‍ ഇന്ത്യ ലിമിറ്റഡില്‍ ഗ്രേഡ് എ, ഗ്രേഡ് ബി, ഗ്രേഡ് സി ഓഫീസര്‍ തസ്തികകളില്‍ 35 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആസാമിലായിരിക്കും നിയമനം. ഒക്ടോബര്‍ 10 ആണ് അപേക്ഷ അവസാന സമര്‍പ്പിക്കേണ്ട അവസാന തീയതി. അപേക്ഷാ ഫോം ഔദ്യോഗിക വെബ്‌സൈറ്റായ https://www.oil-india.com നിന്ന് ലഭിക്കും.

കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ, ഗ്രൂപ്പ് ഡിസ്‌ക്കഷന്‍,ഗ്രൂപ്പ് ടാസ്‌ക്, പേഴ്‌സണല്‍ ഇന്റര്‍വ്യൂ എന്നിവ അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ് നടക്കുന്നത്.കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയില്‍ ചുരുങ്ങിയത് 50 മാര്‍ക്ക് നേടിയിരിക്കണം.

ഒഴിവകുകള്‍

സീനിയര്‍ ഓഫീസര്‍ (ഇലക്ട്രിക്കല്‍)- 6
സീനിയര്‍ ഓഫീസര്‍ (ലാന്‍ഡ്/ ലീഗല്‍)- 2
സീനിയര്‍ ഓഫീസര്‍ (മെക്കാനിക്കല്‍)- 10
സീനിയര്‍ ഓഫീസര്‍ (ജിയോ ഫിസിക്‌സ്)- 1
സീനിയര്‍ ഓഫീസര്‍ (ഇന്‍സ്ട്രമെന്റേഷന്‍)- 2
കോണ്‍ഫിഡന്‍ഷ്യല്‍ സെക്രട്ടറി- 1

സൂപ്രണ്ടന്റ് എഞ്ചിനീയര്‍ (ഡ്രില്ലിംഗ്)- 1
സൂപ്രണ്ടന്റ് മെഡിക്കല്‍ ഓഫീസര്‍ (റേഡിയോളജി)- 1
സൂപ്രണ്ടന്റ് എഞ്ചിനീയര്‍ (എന്‍വയോണ്‍മെന്റ്)- 3 ഒഴിവുകള്‍
സൂപ്രണ്ടന്റ് മെഡിക്കല്‍ ഓഫീസര്‍ (ഓര്‍ത്തോപീഡിക് സര്‍ജന്‍)- 1
സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍- 4
സീനിയര്‍ സെക്യൂരിറ്റി ഓഫീസര്‍- 1

 

What's Your Reaction?

like

dislike

love

funny

angry

sad

wow