സിഡ്ബിയിൽ 100 ഓഫിസർ| Small Industries Development Bank of India

സ്മോൾ ഇൻഡസ്ട്രീസ് ഡവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (സിഡ്ബി) ജനറൽ സ്ട്രീം അസിസ്റ്റന്റ് മാനേജർ ഗ്രേഡ് എ തസ്തികയിൽ 100 ഒഴിവ്. അപേക്ഷ മാർച്ച് 24 വരെ. www.sidbi.in

ഒഴിവുകൾ: ജനറൽ–43, ഒബിസി–24, എസ്‌സി–16, എസ്ടി–7, ഇഡബ്ല്യുഎസ്–10. മൊത്തം 5 ശതമാനം ഭിന്നശേഷി സംവരണവുമുണ്ട്.

ശമ്പളം: 28,150–55,600 രൂപ.

യോഗ്യത: നിയമബിരുദം അല്ലെങ്കിൽ എൻജിനീയറിങ് ബിരുദം (സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ ബ്രാഞ്ചുകൾക്കു മുൻഗണന) അല്ലെങ്കിൽ പിജി (കൊമേഴ്സ്, ഇക്കണോമിക്സ്, മാനേജ്മെന്റ് വിഷയങ്ങൾക്കു മുൻഗണന) അല്ലെങ്കിൽ സിഎ / സിഎസ് / സിഡബ്ല്യുഎ / സിഎഫ്എ അല്ലെങ്കിൽ പിഎച്ച്ഡി. 60% മാർക്കോടെ (പട്ടികവിഭാഗത്തിന് 55%) യോഗ്യത നേടിയവരാകണം.

പ്രായം: 2022 മാർച്ച് നാലിന് 21–28. ഒബിസിക്കു മൂന്നും പട്ടികവിഭാഗത്തിന് അഞ്ചും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവ്. വിമുക്തഭടന്മാർക്കും ഇളവുണ്ട്.

തിരഞ്ഞെടുപ്പ്: ഒബ്ജക്ടീവ്, ഡിസ്ക്രിപ്റ്റീവ് രീതിയിലുള്ള ഓൺലൈൻ എഴുത്തുപരീക്ഷ, പഴ്സനൽ ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ. എഴുത്തുപരീക്ഷ ഏപ്രിൽ 16നാണ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ കേന്ദ്രമുണ്ട്. ഇന്റർവ്യൂ മേയിൽ.

അപേക്ഷാ ഫീസ്: 1100 രൂപ. പട്ടികവിഭാഗം, ഭിന്നശേഷിവിഭാഗത്തിനു 175 രൂപ ഇന്റിമേഷൻ ചാർജ് മാത്രം. ഓൺലൈനായി ഫീസ് അടയ്ക്കാം.

Content Summary: Small Industries Development Bank of India