തലമുടി തഴച്ചു വളരാന്‍ സഹായിക്കും ഈ നാല് ഭക്ഷണങ്ങള്‍

തലമുടി കൊഴിച്ചിലാണ് ഇന്ന് പലരും നേരിടുന്ന ഒരു പ്രശ്നം. പല കാരണങ്ങള്‍ കൊണ്ടും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകാം. തലമുടിയുടെ വളര്‍ച്ചയ്ക്ക് വിറ്റാമിനുകള്‍ ആവശ്യമാണ്. വിറ്റാമിനുകളുടെ കുറവ് കൊണ്ടാണ് പലപ്പോഴും തലമുടിയുടെ കരുത്ത് കുറയുന്നത് എന്നാണ് വിദഗ്ധര്‍ പറയുന്നത്. അതിനാല്‍ വിറ്റാമിനുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് ഡയറ്റില്‍ ഉള്‍പ്പെടുത്താം.  വിറ്റാമിന്‍ എ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് തലമുടിയുടെ വളര്‍ച്ചയ്ക്ക് ഏറെ നല്ലതാണ്. തലമുടി വരളുന്നതും പൊട്ടുന്നതും തടയാന്‍ വിറ്റാമിന്‍ എ സഹായിക്കുന്നു. അതിനാല്‍ വിറ്റാമിന്‍ എ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. അത്തരം ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...  ഒന്ന്... ക്യാരറ്റ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ എയും ബീറ്റാകരോട്ടിനും മറ്റ് പോഷകങ്ങളും അടങ്ങിയ ക്യാരറ്റ് കഴിക്കുന്നത് തലമുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇവയിലെ ആന്‍റി ഓക്സിഡന്‍റുകള്‍ രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുകയും ചെയ്യും. രണ്ട്... ഇലക്കറികൾ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പോഷകങ്ങള്‍ ധാരാളം അടങ്ങിയ ഇലക്കറികൾ  തലമുടി കൊഴിച്ചില്‍ തടയാനും തലമുടി വളരാനും സഹായിക്കും. ഇലക്കറികളില്‍ വളരെ പ്രാധാന്യം അർഹിക്കുന്നവയാണ് ചീരകൾ. വിറ്റാമിനുകളുടെ കലവറയാണ് ചീര. വിറ്റാമിന്‍ എ, ബി, സി, ഇ, പൊട്ടാസ്യം, കാത്സ്യം തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ ഇവയിലുണ്ട്. ഇതില്‍ പാലക് ചീര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലമുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.  മൂന്ന്... മുട്ടയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ എ ധാരാളം അടങ്ങിയതാണ് മുട്ട. കൂടാതെ മുട്ടയിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. തലമുടിയുടെ ആരോഗ്യത്തിന് പ്രധാനമായി വേണ്ടത് പ്രോട്ടീനാണ്. തലമുടിയുടെ വളർച്ചയ്ക്ക് സഹായകമായ ബയോട്ടിൻ എന്ന ഘടകവും ധാരാളമായി അടങ്ങിയിരിക്കുന്ന ഭക്ഷണം കൂടിയാണ് മുട്ട. അതിനാല്‍ മുട്ട പതിവായി കഴിക്കുന്നത് തലമുടി വളരാന്‍ സഹായിക്കും.  നാല്... പപ്പായ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ എ അടങ്ങിയ പപ്പായ കഴിക്കുന്നത് തലമുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. 

Jan 30, 2023 - 09:18
Feb 1, 2023 - 09:19
 0
തലമുടി തഴച്ചു വളരാന്‍ സഹായിക്കും ഈ നാല് ഭക്ഷണങ്ങള്‍

തലമുടി കൊഴിച്ചിലാണ് ഇന്ന് പലരും നേരിടുന്ന ഒരു പ്രശ്നം. പല കാരണങ്ങള്‍ കൊണ്ടും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകാം. തലമുടിയുടെ വളര്‍ച്ചയ്ക്ക് വിറ്റാമിനുകള്‍ ആവശ്യമാണ്. വിറ്റാമിനുകളുടെ കുറവ് കൊണ്ടാണ് പലപ്പോഴും തലമുടിയുടെ കരുത്ത് കുറയുന്നത് എന്നാണ് വിദഗ്ധര്‍ പറയുന്നത്. അതിനാല്‍ വിറ്റാമിനുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

വിറ്റാമിന്‍ എ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് തലമുടിയുടെ വളര്‍ച്ചയ്ക്ക് ഏറെ നല്ലതാണ്. തലമുടി വരളുന്നതും പൊട്ടുന്നതും തടയാന്‍ വിറ്റാമിന്‍ എ സഹായിക്കുന്നു. അതിനാല്‍ വിറ്റാമിന്‍ എ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. അത്തരം ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

ഒന്ന്...

ക്യാരറ്റ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ എയും ബീറ്റാകരോട്ടിനും മറ്റ് പോഷകങ്ങളും അടങ്ങിയ ക്യാരറ്റ് കഴിക്കുന്നത് തലമുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇവയിലെ ആന്‍റി ഓക്സിഡന്‍റുകള്‍ രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുകയും ചെയ്യും.

രണ്ട്...

ഇലക്കറികൾ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പോഷകങ്ങള്‍ ധാരാളം അടങ്ങിയ ഇലക്കറികൾ  തലമുടി കൊഴിച്ചില്‍ തടയാനും തലമുടി വളരാനും സഹായിക്കും. ഇലക്കറികളില്‍ വളരെ പ്രാധാന്യം അർഹിക്കുന്നവയാണ് ചീരകൾ. വിറ്റാമിനുകളുടെ കലവറയാണ് ചീര. വിറ്റാമിന്‍ എ, ബി, സി, ഇ, പൊട്ടാസ്യം, കാത്സ്യം തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ ഇവയിലുണ്ട്. ഇതില്‍ പാലക് ചീര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലമുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. 

മൂന്ന്...

മുട്ടയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ എ ധാരാളം അടങ്ങിയതാണ് മുട്ട. കൂടാതെ മുട്ടയിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. തലമുടിയുടെ ആരോഗ്യത്തിന് പ്രധാനമായി വേണ്ടത് പ്രോട്ടീനാണ്. തലമുടിയുടെ വളർച്ചയ്ക്ക് സഹായകമായ ബയോട്ടിൻ എന്ന ഘടകവും ധാരാളമായി അടങ്ങിയിരിക്കുന്ന ഭക്ഷണം കൂടിയാണ് മുട്ട. അതിനാല്‍ മുട്ട പതിവായി കഴിക്കുന്നത് തലമുടി വളരാന്‍ സഹായിക്കും. 

നാല്...

പപ്പായ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ എ അടങ്ങിയ പപ്പായ കഴിക്കുന്നത് തലമുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. 

What's Your Reaction?

like

dislike

love

funny

angry

sad

wow