കേ­രളത്തിൽ നി­ന്നു­ള്ള പഴം-പച്ചക്കറി­കൾ­ക്ക് യു­.എ.ഇയിൽ താ­ൽ­ക്കാ­ലി­ക വി­ലക്ക്

നി­പ്പാ­ വൈ­റസ് ബാ­ധ സ്ഥി­രീ­കരി­ച്ച സാ­ഹചര്യത്തിൽ കേ­രളത്തിൽ നി­ന്നു­ള്ള പഴവർഗങ്ങളും പച്ചക്കറി­കളും ഇറക്കു­മതി­ ചെ­യ്യു­ന്നതിന് യു­.എ.ഇ താ­ൽക്കാ­ലി­ക വി­ലക്കേ­ർപ്പെ­ടു­ത്തി­. ഇനി­യൊ­രു­ അറി­യി­പ്പു­ണ്ടാ­കു­ന്നത് വരെ­യാണ് കേ­രളത്തിൽ നിന്നു­ള്ള ഇറക്കു­മതി­ വി­ലക്കി­യത്.

May 29, 2018 - 15:21
 0
കേ­രളത്തിൽ നി­ന്നു­ള്ള പഴം-പച്ചക്കറി­കൾ­ക്ക് യു­.എ.ഇയിൽ താ­ൽ­ക്കാ­ലി­ക വി­ലക്ക്

നി­പ്പാ­ വൈ­റസ് ബാ­ധ സ്ഥി­രീ­കരി­ച്ച സാ­ഹചര്യത്തിൽ കേ­രളത്തിൽ നി­ന്നു­ള്ള പഴവർഗങ്ങളും പച്ചക്കറി­കളും ഇറക്കു­മതി­ ചെ­യ്യു­ന്നതിന് യു­.എ.ഇ താ­ൽക്കാ­ലി­ക വി­ലക്കേ­ർപ്പെ­ടു­ത്തി­. ഇനി­യൊ­രു­ അറി­യി­പ്പു­ണ്ടാ­കു­ന്നത് വരെ­യാണ് കേ­രളത്തിൽ നിന്നു­ള്ള ഇറക്കു­മതി­ വി­ലക്കി­യത്. വവ്വാൽ കടി­ച്ച പഴവർഗങ്ങൾ കഴി­ച്ചത് മൂ­ലമാണ് നി­പ്പാ­ പകർന്നതെ­ന്ന സാ­മൂ­ഹി­ക മാ­ധ്യമങ്ങളി­ലുൾപ്പെ­ടെ­യു­ള്ള പ്രചാ­രണങ്ങളാണ് കയറ്റു­മതി­യു­ടെ­ താ­ൽക്കാ­ലി­ക വി­ലക്കി­ലേ­ക്ക് നയി­ച്ചത്. 

 

സാ­ധാ­രണ ദി­വസങ്ങളിൽ 130 മു­തൽ 150 ടൺ പച്ചക്കറി­യാണ് കൊ­ച്ചി­യിൽ നി­ന്നു­ കയറ്റി­യയക്കു­ന്നത്. ഇതേ­ രീ­തി­യിൽ‍ തി­രു­വനന്തപു­രം, കരി­പ്പൂർ വി­മാ­നത്താ­വളങ്ങളിൽ നി­ന്നും കയറ്റു­മതി­ ചെ­യ്യു­ന്നു­ണ്ട്. ശീ­തീ­കരി­ച്ച കാ­ർഗോ­ വി­മാ­നങ്ങളിൽ കേ­രളത്തിൽ നി­ന്ന് കൊ­ണ്ടു­പോ­കു­ന്ന പച്ചക്കറി­കൾക്ക് ഗൾഫ് രാ­ജ്യങ്ങളിൽ ആവശ്യക്കാ­രേ­റെ­യാ­ണ്. 

കേ­രള ഓർഗാ­നിക് എന്ന പേ­രി­ലാണ് കേ­രള പച്ചക്കറി­കൾ കയറ്റു­മതി­ ചെ­യ്യു­ന്നത്. കാ­ർഷി­ക ശാ­സ്ത്രജ്ഞരു­ടെ­ മേ­ൽനോ­ട്ടത്തിൽ പരി­ശോ­ധനകൾ നടത്തി­ സർട്ടി­ഫി­ക്കറ്റു­കൾ നേ­ടി­യാണ് ഓർഗാ­നിക് പച്ചക്കറി­കൾ കു­വൈ­ത്ത്, ഖത്തർ, യു­.എ.ഇ, സൗദി­ അറേ­ബ്യ, ഒമാ­ൻ‍, ബഹ്‌റൈൻ തു­ടങ്ങി­യ രാ­ജ്യങ്ങളി­ലെ­ത്തു­ന്നത്. നി­പ്പാ­ വൈ­റസ് ബാ­ധയെ­ത്തു­ടർന്ന് കയറ്റു­മതി­ക്ക് വി­ലക്കേ­ർപ്പെ­ടു­ത്തി­യത് ഈ രംഗത്ത് പ്രവർത്തി­ക്കു­ന്നവർക്ക് വൻ തി­രി­ച്ചടി­യാ­ണ്.

കേ­ന്ദ്ര സർക്കാർ രാ­ജ്യത്ത് ചരക്ക് സേവന നി­കു­തി­ നടപ്പി­ലാ­ക്കി­യതിന് ശേ­ഷം ഗൾഫ് രാ­ജ്യങ്ങളി­ലേ­ക്കു­ള്ള പച്ചക്കറി­ കയറ്റു­മതി­യിൽ  വൻ തകർച്ച നേ­രി­ട്ടി­രു­ന്നു­വെ­ങ്കി­ലും അടു­ത്തി­ടെ­ മേ­ഖലയിൽ നേ­രി­യ നേ­ട്ടം പ്രകടമാ­യി­രു­ന്നു­.

What's Your Reaction?

like

dislike

love

funny

angry

sad

wow