ആറു ലക്ഷം രൂപയിൽ ഒരുങ്ങിയ ഒരു മുറിയില്‍ രണ്ടു ടോയ്‌ലെറ്റ്‌; കരാറുകാരനെതിരെ നാട്ടുകാർ

സ്വച്ഛ് ഭാരത് പദ്ധതിയിലുൾപ്പെടുത്തി ആറു ലക്ഷം രൂപ ചെലവിട്ട് ഒരു മുറിയിൽ രണ്ടു ടോയ്‌ലെറ്റ്‌ നിർമ്മിച്ച് അബദ്ധം പറ്റിയിരിക്കുകയാണ് നെല്ലിയാളം നഗരസഭയ്ക്ക്.

Nov 19, 2022 - 17:27
 0
ആറു ലക്ഷം രൂപയിൽ ഒരുങ്ങിയ ഒരു മുറിയില്‍ രണ്ടു ടോയ്‌ലെറ്റ്‌; കരാറുകാരനെതിരെ നാട്ടുകാർ

സ്വച്ഛ് ഭാരത് പദ്ധതിയിലുൾപ്പെടുത്തി ആറു ലക്ഷം രൂപ ചെലവിട്ട് ഒരു മുറിയിൽ രണ്ടു ടോയ്‌ലെറ്റ്‌ നിർമ്മിച്ച് അബദ്ധം പറ്റിയിരിക്കുകയാണ് നെല്ലിയാളം നഗരസഭയ്ക്ക്. നിരവധി ആളുകളെത്തുന്ന ടൗണിൽ പൊതുശൗചാലയം ആവശ്യപ്പെട്ട് നാട്ടുകാർ നൽ‌കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നഗരസഭ ശൗചാലയം നിർമ്മിച്ചത്.

എന്നാൽ ശൗചാലയം നിര്‍‌മ്മിച്ച് കഴിഞ്ഞപ്പോൾ ഒരു ടോയ്‌ലെറ്റിൽ രണ്ടു പേർക്ക് കയറാവുന്ന രീതിയില്‍ നിർമ്മിച്ചു കഴിഞ്ഞു. രണ്ടു ടോയ്‌ലെറ്റുകൾക്കിടയിൽ വാതിലുകൾക്ക് പകരം ഒരു ഭിത്തി മാത്രമാണ് നിര്‍മ്മിച്ചത്. ടോയ്‌ലെറ്റിന്‌റെ ചിത്രം സമൂഹമാധ്യമത്തിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

സംഭവത്തിൽ ഒരേ മുറിയിൽ രണ്ടു ടോയ്‌ലെറ്റുകൾ സജ്ജീകരിച്ച കരാറുകാരനെതിരെ നാട്ടുകാർ രംഗത്തെത്തി. ടോയ്‌ലെറ്റ്‌ നിർമ്മിച്ച കരാറുകാരനും അതിന് മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow