നിരപരാധിയായ യുവാവിനെ മോഷണക്കേസിൽ കുടുക്കിയ പൊലീസുകാർക്കു സസ്പെൻഷൻ

നിരപരാധിയായ യുവാവിനെ മോഷണക്കേസിൽ കുടുക്കിയ പൊലീസുകാർക്കു സസ്പെൻഷൻ. തിരുവനന്തപുരം വെള്ളറട സ്റ്റേഷനിലെ മുൻ സിഐയ്ക്കും എസ്ഐയ്ക്കുമെതിരെയാണു നടപടി

Sep 3, 2019 - 07:45
 0
നിരപരാധിയായ യുവാവിനെ മോഷണക്കേസിൽ കുടുക്കിയ പൊലീസുകാർക്കു സസ്പെൻഷൻ

നിരപരാധിയായ യുവാവിനെ മോഷണക്കേസിൽ കുടുക്കിയ പൊലീസുകാർക്കു സസ്പെൻഷൻ. തിരുവനന്തപുരം വെള്ളറട സ്റ്റേഷനിലെ മുൻ സിഐയ്ക്കും എസ്ഐയ്ക്കുമെതിരെയാണു നടപടി. മോഷണക്കേസിൽ തിരുവനന്തപുരം സ്വദേശി റെജിനെതിരെ പൊലീസെടുത്ത കേസിൽ വിചാരണ റദ്ദാക്കാൻ ആഭ്യന്തര വകുപ്പ് ഉത്തരവിട്ടു.

മോഷണക്കേസിൽ 21 ദിവസം ജയിലിൽ കിടന്നശേഷം ജാമ്യത്തിലിറങ്ങിയാണ് റെജിൻ പരാതിയുമായി മനോരമ ന്യൂസിനെ സമീപിച്ചത്. 2017 ഒക്ടോബറിൽ വെള്ളറടയിലെ 2 കടകളിൽ നടന്ന മോഷണത്തിലാണു നടപടി. നാലു ദിവസത്തോളം പൊലീസ് കസ്റ്റഡിയിൽ വച്ചു മർദിച്ചതായും റെജിൻ പരാതി പറഞ്ഞിരുന്നു.

റെജിന്റെ പരാതി വാർത്തയായതിനെ തുടർന്ന് സ്പെഷൽ ബ്രാഞ്ചും ക്രൈം ബ്രാഞ്ചും അന്വേഷണം നടത്തി. റെജിനെതിരായ തെളിവുകൾ കെട്ടച്ചമച്ചതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. കള്ളത്തെളിവ് ഉണ്ടാക്കിയാണ് യുവാവിനെ കുടുക്കിയതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. ഒരു പഞ്ചായത്ത് മെമ്പറാണ് റെജിനെതിരെ മൊഴി നൽകിയതെന്നാണു വിവരം.

അന്നത്തെ തിരുവനന്തപുരം വെള്ളറട സിഐയും നിലവിൽ തിരുവനന്തപുരം വിജിലൻസ് യൂണിറ്റിലുമുള്ള ജി. അജിത് കുമാർ, അന്ന് എസ്ഐയും ഇന്ന് കൊല്ലം പുത്തൂരിൽ സിഐയുമായ വിജയകുമാര്‍ എന്നിവരെ അന്വേഷണത്തെ തുടർന്ന് സസ്പെൻഡ് ചെയ്തു. ഇവരുടെ വീഴ്ചയെക്കുറിച്ച് ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്നാണു നിർദേശം.

What's Your Reaction?

like

dislike

love

funny

angry

sad

wow