UCC | ഏകീകൃത സിവിൽ കോഡ്: 'പാർലമെന്റിന് നിർദേശം നൽകാൻ കോടതിക്കാവില്ല': വ്യക്തമാക്കി കേന്ദ്രം

ഏകീകൃത സിവിൽ കോഡിന് (Uniform Civil Code) വേണ്ടിയുള്ള പൊതുതാൽപര്യ ഹർജികൾ തള്ളണമെന്നാവശ്യപ്പെട്ട് കേന്ദ്ര നിയമ മന്ത്രാലയം സുപ്രീം കോടതിയിൽ (Supreme Court) സത്യവാങ്മൂലം സമർപ്പിച്ചു.

Oct 19, 2022 - 22:18
 0
UCC | ഏകീകൃത സിവിൽ കോഡ്: 'പാർലമെന്റിന് നിർദേശം നൽകാൻ കോടതിക്കാവില്ല': വ്യക്തമാക്കി കേന്ദ്രം

ഏകീകൃത സിവിൽ കോഡിന് (Uniform Civil Code) വേണ്ടിയുള്ള പൊതുതാൽപര്യ ഹർജികൾ തള്ളണമെന്നാവശ്യപ്പെട്ട് കേന്ദ്ര നിയമ മന്ത്രാലയം സുപ്രീം കോടതിയിൽ (Supreme Court) സത്യവാങ്മൂലം സമർപ്പിച്ചു. വിവാഹമോചനം, രക്ഷാകർതൃത്വം, പിന്തുടർച്ചാവകാശം, അനന്തരാവകാശം, വിവാഹ പ്രായം എന്നിവയുമായി ബന്ധപ്പെട്ട ഹർജികൾ തള്ളണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഏതെങ്കിലും നിമയം നിർമ്മിക്കാൻ കോടതിക്ക് പാർലമെൻറിനോട് നിർദ്ദേശിക്കാൻ സാധിക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കി.

നിയമനിർമ്മാണത്തിൽ സമ്പൂർണ പരമാധികാരം പാർലമെൻറിന് മാത്രമാണുള്ളത്. ബാഹ്യശക്തികൾക്ക് ഇക്കാര്യത്തിൽ ഉപദേശം നൽകാനോ നിർദ്ദേശം നൽകാനോ സാധിക്കില്ല. ഭരണഘടനയും വിവിധ കോടതി വിധികളും നേരത്തെ തന്നെ ഇക്കാര്യം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്. ഒരു പ്രത്യേക നിയമനിർമ്മാണം നടത്താൻ ബാഹ്യ അധികാര കേന്ദ്രത്തിന് ഇടപെടാൻ സാധിക്കില്ല. പ്രത്യേക നിയമനിർമ്മാണം നടത്താൻ പാ‍ർലമെൻറിന് റിട്ട് ഓഫ് മാൻഡമസ് നൽകാനാവില്ലെന്നും കേന്ദ്രസ‍ർക്കാർ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

ഒരു പുതിയ നിയമം നിർമ്മിക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കാനുള്ള ഉത്തരവാദിത്തം ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ജനപ്രതിനിധികളിൽ നിക്ഷിപ്തമാണ്. നയപരമായ വിഷയമായിട്ടാണ് ഇതിനെ മനസ്സിലാക്കേണ്ടത്. ഇക്കാര്യത്തിൽ കോടതിക്ക് നിർദേശം നൽകാനാകില്ലെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. നിയമനിർമ്മാണത്തിൻെറ കാര്യത്തിൽ നിലപാടുകൾ എടുക്കുകയോ എടുക്കാതിരിക്കുകയോ ചെയ്യേണ്ടത് ജനപ്രതിനിധിസഭയുടെ അധികാരത്തിൽ വരുന്ന കാര്യമാണ്.

ഏകീകൃത സിവിൽ കോഡ് കൈകാര്യം ചെയ്യുന്ന ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 44 ഉദ്ധരിച്ച് കൊണ്ടാണ് സ‍ർക്കാർ സത്യവാങ്മൂലം സമർപ്പിച്ചത്. ഭരണഘടനയുടെ ആമുഖത്തിൽ പ്രതിപാദിച്ചിരിക്കുന്ന "സെക്കുലർ ഡെമോക്രാറ്റിക് റിപ്പബ്ലിക്" എന്ന ലക്ഷ്യത്തെ ശക്തിപ്പെടുത്തുക എന്നതാണ് ഇതിന് പിന്നിലെ ലക്ഷ്യമെന്ന് നിയമ മന്ത്രാലയം വ്യക്തമാക്കി.

വൈവിധ്യമാർന്ന വ്യക്തിനിയമങ്ങളാണ് ഇന്ന് ഇന്ത്യയിലെ വിവിധ വിഭാഗങ്ങൾക്കിടയിലുള്ളത്. എന്നാൽ ഇതെല്ലാം ഏകീകരിക്കുക എന്ന ലക്ഷ്യം പ്രാബല്യത്തിൽ വരുത്താനാണ് ആ‍ർട്ടിക്കിൾ 44ലൂടെ ഉദ്ദേശിക്കുന്നത്. അനന്തരാവകാശം, സ്വത്തവകാശം, പരിപാലനം, പിന്തുടർച്ചാവകാശം എന്നീ കാര്യങ്ങളിൽ ഒരു പൊതുനിയമം ഉണ്ടായിരിക്കണമെന്ന ആശയത്തെയും ഇത് പിന്തുണയ്ക്കുന്നുവെന്നും സർക്കാർ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow