സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജിവെച്ചു; നടിയെ ആക്രമിച്ച കേസിൽ രാജിവയ്ക്കുന്ന രണ്ടാമത്തെ അഭിഭാഷകൻ

നടിയെ ആക്രമിച്ച കേസിൽ (female actor assault case) സ്പെഷ്യൽ പ്രോസിക്യൂട്ടർ (Special Prosecutor) രാജിവച്ചു. അഡ്വക്കേറ്റ് വി.എൻ. അനിൽകുമാറാണ് രാജിവച്ചത്. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഓഫീസിൽ തീരുമാനം അറിയിച്ചു

Dec 30, 2021 - 08:47
 0

നടിയെ ആക്രമിച്ച കേസിൽ (female actor assault case) സ്പെഷ്യൽ പ്രോസിക്യൂട്ടർ (Special Prosecutor) രാജിവച്ചു. അഡ്വക്കേറ്റ് വി.എൻ. അനിൽകുമാറാണ് രാജിവച്ചത്. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഓഫീസിൽ തീരുമാനം അറിയിച്ചു. മുൻ സ്പെഷ്യൽ പ്രോസിക്യൂട്ടർ ആയിരുന്ന എ. സുരേശൻ രാജിവെച്ചതിന് പിന്നാലെയാണ് ചുമതലയേറ്റ്‌ ഒരു വർഷം പൂർത്തിയാകവേ, അനിൽകുമാറിന്റെയും പിന്മാറ്റം.

വർഷങ്ങളോളം സിബിഐ പ്രോസിക്യൂട്ടറായിരുന്ന മുതിർന്ന അഭിഭാഷകനാണ് അനിൽകുമാർ. അനിൽകുമാറിന്റെ രാജിക്ക് പിന്നിലെ കൃത്യമായ കാരണം വ്യക്തമല്ലെങ്കിലും, ജഡ്ജിയുമായി തർക്കമുണ്ടായെന്നും 2021 ഡിസംബർ 29 ബുധനാഴ്ച കോടതി മുറിയിൽ നിന്ന് ഇറങ്ങിപ്പോയെന്നും റിപോർട്ടുണ്ട്.

കേസിൽ രണ്ട് സുപ്രധാന സംഭവവികാസങ്ങൾക്ക് പിന്നാലെയാണ് അനിൽകുമാറിന്റെ രാജി. ചില സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ അനുമതി നിഷേധിച്ച ജഡ്ജി ഹണി വർഗീസ് ഉത്തരവിനെതിരെ പ്രോസിക്യൂഷൻ ഡിസംബർ 27ന് കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇവരെല്ലാം സത്യത്തിന്റെ അന്വേഷണത്തിലായതിനാൽ സാങ്കേതികത്വം ചൂണ്ടിക്കാട്ടി പുനഃപരിശോധന നിഷേധിക്കുന്നതിൽ അർത്ഥമില്ലെന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിച്ചു. പുനഃപരിശോധനയെ എതിർത്തത് ദിലീപ് മാത്രമാണെന്നും മറ്റ് എട്ട് പ്രതികൾ എതിർപ്പൊന്നും ഉന്നയിച്ചില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.

രണ്ടാമത്തെ പ്രധാന സംഭവവികാസം ബാലചന്ദ്രകുമാർ എന്ന വ്യക്തി ഉന്നയിച്ച ആരോപണങ്ങളാണ്. ദിലീപിനൊപ്പം ഒരു പുതിയ ചിത്രത്തിനായി പ്രവർത്തിക്കുകയാണെന്ന് പറഞ്ഞ ബാലചന്ദ്രകുമാർ, നടനെതിരെ കുറ്റങ്ങളുള്ള ചില തെളിവുകൾ തന്റെ പക്കലുണ്ടെന്ന് ആരോപിച്ചു. നടിയെ ആക്രമിച്ച കേസിൽ ബാലചന്ദ്രകുമാറിന്റെ മൊഴി കേരള പോലീസ് അന്വേഷിക്കുന്നുണ്ടോയെന്ന് ആരാഞ്ഞ് വിമൻ ഇൻ സിനിമാ കളക്ടീവ് (ഡബ്ല്യുസിസി) ട്വിറ്ററിൽ പ്രസ്താവന ഇറക്കിയിരുന്നു.

ബാലചന്ദ്രകുമാറും ദിലീപിന്റെ സഹോദരനും ഭക്ഷണം കഴിക്കാൻ പോയെന്നും, വഴിയിൽ ഒരാളെ ഇറക്കിവിടാൻ സഹോദരൻ അനൂപിനോട് ദിലീപ് ആവശ്യപ്പെട്ടെന്നും 'ദി ന്യൂസ് മിനിറ്റ് റിപ്പോർട്ട്' ചെയ്തു. 

പൾസർ സുനി എന്നാണ് ഇയാൾ സ്വയം പരിചയപ്പെടുത്തിയതെന്നാണ് ബാലചന്ദ്രകുമാറിന്റെ വാദം. അനൂപും സുനിയും തമ്മിൽ വൻതുക സംബന്ധിച്ച സംഭാഷണം നടന്നതായി അദ്ദേഹം ആരോപിച്ചു. സംഭവത്തെക്കുറിച്ച് പറയരുതെന്ന് ദിലീപ് തന്നോട് പലതവണ ആവശ്യപ്പെട്ടതായും ഇയാൾ ആരോപിച്ചു.

വിചാരണക്കോടതി മാറ്റാൻ ഹൈക്കോടതി വിസമ്മതിച്ചതിനെ തുടർന്നാണ് മുൻ പബ്ലിക് പ്രോസിക്യൂട്ടർ ആയ എ. സുരേശൻ രാജിവെച്ചത്. ഇരയായ നടിയുടെയും കുടുംബത്തിന്റെയും അഭ്യർത്ഥന മാനിച്ചാണ് സുരേശനെ നിയമിച്ചത്. ജഡ്ജിയുടെ നിലപാടിനെ ചോദ്യം ചെയ്തതിനാൽ തുടരുന്നത് ശരിയല്ലെന്ന് അദ്ദേഹം രാജിക്കത്തിൽ പറയുന്നു. 2011ൽ പ്രതി ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ച സൗമ്യ വധക്കേസിൽ പ്രോസിക്യൂട്ടറായിരുന്നു സുരേശൻ. എന്നാൽ പിന്നീട് സുപ്രീം കോടതി ഇയാളുടെ ശിക്ഷ ജീവപര്യന്തമാക്കി മാറ്റുകയായിരുന്നു. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക് തള്ളിയിട്ട സൗമ്യയെ ട്രാക്കിൽ വെച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് സൗമ്യയുടെ മരണം.

What's Your Reaction?

like

dislike

love

funny

angry

sad

wow