സംഘ് ഉന്നമിട്ടത് പ്രണബിന്റെ സാന്നിധ്യം

നാഗ്പൂർ ആർഎസ്എസ് ആസ്ഥാനത്ത് ആതിഥ്യം സ്വീകരിച്ച അതിവിശിഷ്്ട വ്യക്തികളിൽ ഒന്നാമനായി മാറി ഇന്ത്യയുടെ മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി. അദ്ദേഹം ആർഎസ്എസിന്റെ ക്ഷണം സ്വീകരിക്കുമോ, സ്വീകരിക്കാൻ പാടുണ്ടോ, സ്വീകരിച്ചതു ശരിയാണോ എന്നിങ്ങനെ ചർച്ചകൾ മാറിമാറിവന്നു. കോൺഗ്രസാണ് അതിനു നേതൃത്വം നൽകിയത്.

Jun 8, 2018 - 16:13
 0
സംഘ് ഉന്നമിട്ടത് പ്രണബിന്റെ സാന്നിധ്യം

p>നാഗ്പൂർ ആർഎസ്എസ് ആസ്ഥാനത്ത് ആതിഥ്യം സ്വീകരിച്ച അതിവിശിഷ്്ട വ്യക്തികളിൽ ഒന്നാമനായി മാറി ഇന്ത്യയുടെ മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി. അദ്ദേഹം ആർഎസ്എസിന്റെ ക്ഷണം സ്വീകരിക്കുമോ, സ്വീകരിക്കാൻ പാടുണ്ടോ, സ്വീകരിച്ചതു ശരിയാണോ എന്നിങ്ങനെ ചർച്ചകൾ മാറിമാറിവന്നു. കോൺഗ്രസാണ് അതിനു നേതൃത്വം നൽകിയത്. പറയാനുള്ളത് നാഗ്പൂരിൽ പറയാം എന്നു മാത്രം പ്രണബ് അതിനോടൊക്കെ പ്രതികരിച്ചു. പ്രണബ് ഇന്നലെ നാഗ്പൂരിൽ പറഞ്ഞത് ഇന്ത്യയെന്ന ഭാരതത്തിന്റെ ചരിത്രപരമായ നാൾവഴികളെക്കുറിച്ചുള്ള ഒരു കാഴ്ചപ്പാടാണ്. തയാറാക്കിയ കുറിപ്പിനു പുറമെയും ചില കാര്യങ്ങൾ പറഞ്ഞു. വാക്കുകൾക്കു സാമാന്യം സ്ഫുടതയുണ്ടായിരുന്നു. ആർഎസ്എസുകാരായ ശ്രോതാക്കൾക്ക് ഒരു നല്ല ആമുഖ ക്ലാസ്. അതിനപ്പുറം, ചരിത്രവും ചരിത്രങ്ങളും ഇഷ്ടപ്പെടുന്നവർക്ക് ശരാശരിയിൽ താഴെയുള്ള ഒരു പ്രസംഗമായി അതു തോന്നും. സഹിഷ്ണുത, സമഭാവന, വൈവിധ്യം, വൈവിധ്യത്തിന്റെ മഹനീയത, നമ്മുടെ സാർവദേശീയത – സ്കൂൾതല സാമൂഹിക പാഠപുസ്തകങ്ങളിലെ പ്രബോധനങ്ങൾക്ക് അപ്പുറം, ഉൾക്കാഴ്ചയ്ക്കു സഹായിക്കുന്ന പ്രകാശകിരണങ്ങളൊന്നും അതിൽനിന്നു കരംനീട്ടിയില്ല. ടിവിയിലൂടെയല്ലാതെ, നേരിട്ടു പ്രസംഗം കേട്ടവർക്കും സാമാന്യം മുഷിപ്പു തോന്നിയിട്ടുണ്ടാവും. കാരണം, എത്രയോ തവണ അവരും ഇതൊക്കെ കേട്ടിട്ടുള്ളതാണ്. തങ്ങൾ വിശ്വസിക്കുന്നതിൽ‍നിന്നു ഭിന്നമാണതൊക്കെയെന്നു ബോധ്യപ്പെട്ടിട്ടുള്ളതുമാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow