ഫയർഫോഴ്സ് തോറ്റു പിന്മാറിയപ്പോൾ രക്ഷകരായി ‘കേരളത്തിന്റെ സൈന്യം’

വീണ്ടും കേ​ര​ളം മ​റ്റൊ​രു മ​ഴ​ക്കെ​ടു​തി​യെ അ​ഭി​മു​ഖീ​ക​രി​ക്കു​മ്പോ​ള്‍ രക്ഷയുടെ കൈ നീട്ടി മത്സ്യത്തൊഴിലാളികളെത്തി. അ​ഗ്നി​ശ​മ​ന​സേ​ന പോ​ലും പി​ന്മാ​റി​യ ദൗ​ത്യ​മാ​ണ്

Aug 10, 2019 - 15:23
 0
ഫയർഫോഴ്സ് തോറ്റു പിന്മാറിയപ്പോൾ രക്ഷകരായി ‘കേരളത്തിന്റെ സൈന്യം’

കഴിഞ്ഞ വർഷത്തെ പ്രളയക്കെടുതിയിലെ രക്ഷാപ്രവത്തനങ്ങളിൽ മത്സ്യത്തൊഴിലാളികൾ വഹിച്ച പങ്ക് പകരം വെക്കാനാവാത്തതാണ്. അവസരോചിതമായ ഇടപെടൽ കൊണ്ട് എണ്ണമറ്റ ജീവനുകളാണ് അവർ രക്ഷിച്ചെടുത്തത്. അവരുടെ ധീരമായ പ്രവർത്തനങ്ങൾ മൂലം മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഇവരെ ‘കേരളത്തിൻ്റെ സൈന്യം’ എന്ന് വിശേഷിപ്പിച്ചിരുന്നു.വീണ്ടും കേ​ര​ളം മ​റ്റൊ​രു മ​ഴ​ക്കെ​ടു​തി​യെ അ​ഭി​മു​ഖീ​ക​രി​ക്കു​മ്പോ​ള്‍ രക്ഷയുടെ കൈ നീട്ടി മത്സ്യത്തൊഴിലാളികളെത്തി. അ​ഗ്നി​ശ​മ​ന​സേ​ന പോ​ലും പി​ന്മാ​റി​യ ദൗ​ത്യ​മാ​ണ് കേ​ര​ള​ത്തി​ന്‍റെ സൈ​ന്യം ഏ​റ്റെ​ടു​ത്ത് വി​ജ​യി​പ്പി​ച്ച​ത്. ക​ണ്ണൂ​രി​ലെ ശ്രീ​ക​ണ്ഠാ​പു​ര​ത്താ​ണ് സം​ഭ​വം.മൂ​ന്ന് ദി​വ​സ​മാ​യി ഭ​ക്ഷ​ണം പോ​ലു​മി​ല്ലാ​തെ കെ​ട്ടി​ട​ത്തി​ൽ കു​ടു​ങ്ങി കി​ട​ന്ന അ​ന്യ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ എ​ത്തി ര​ക്ഷി​ച്ച​ത്. ശ​ക്ത​മാ​യ ഒ​ഴു​ക്ക് കാ​ര​ണം ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഫ​യ​ർ​ഫോ​ഴ്‌​സ് ഉ​പേ​ക്ഷി​ച്ച ദൗ​ത്യ​മാ​യി​രു​ന്നു ഇ​ത്.

 

What's Your Reaction?

like

dislike

love

funny

angry

sad

wow