News Malayali & Online Newsportal & Zainan Joseph http://newsmalayali.com/rss/author/zainan-joseph News Malayali & Online Newsportal & Zainan Joseph ml Copyright 2023 News Malayali & All Rights Reserved. MMS ബിജുക്കുട്ടനും മകളും അടുത്ത വൈറൽ ഡാൻസ് വീഡിയോ http://newsmalayali.com/ബജകകടടന-മകള-അടതത-വറൽ-ഡൻസ-വഡയ http://newsmalayali.com/ബജകകടടന-മകള-അടതത-വറൽ-ഡൻസ-വഡയ നടൻ ബിജുക്കുട്ടൻ തന്റെ മകൾക്കൊപ്പമുള്ള ഡാൻസ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ‘ദി വാരിയർ’ എന്ന സിനിമയിലെ ‘ബുള്ളറ്റ്’ എന്ന ഗാനവുമായി ഒരു അച്ഛനും മകളും.

ചുരുങ്ങിയ സമയം കൊണ്ട് വീഡിയോ ശ്രദ്ധ നേടിയിരിക്കുകയാണ്. ബിജുക്കുട്ടനെയും മകളെയും അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ‘ബിജു കുട്ടനും മകളും സ്മാഷ് ലവ് യു ഡിയർ’ എന്ന അടിക്കുറിപ്പോടെ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ് താരം ടിനി ടോമിന്റെ പോസ്റ്റ്.

ചിത്രത്തിലെ ദേവി ശ്രീപ്രസാദ് ഈണമിട്ട ഗാനമാണ് ബുള്ളറ്റ്. ഗാനം ആലപിച്ചിരിക്കുന്നത് സിലമ്പരശൻ ടിആറും ഹരിപ്രിയയും ചേർന്നാണ്. റിലീസ് ചെയ്ത ഉടൻ തന്നെ ഗാനം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ‘ബുള്ളറ്റ്’ ഇതിനോടകം 5 കോടി പ്രേക്ഷകരിൽ എത്തിക്കഴിഞ്ഞു.

]]>
Fri, 16 Dec 2022 08:28:36 +0530 Zainan Joseph
Indian Apps: ചൈനീസ് ആപ്പ് നിരോധനത്തിനിടെ നെഞ്ച് വിരിച്ച് ഇന്ത്യൻ ആപ്പുകൾ; വളർച്ച 200 ശതമാനം http://newsmalayali.com/indian-apps-have-seen-a-200-increase-in-active-users-as-the-chinese-app-ban-continues http://newsmalayali.com/indian-apps-have-seen-a-200-increase-in-active-users-as-the-chinese-app-ban-continues കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ രാജ്യത്ത് പ്രവർത്തിച്ചിരുന്ന 350 ഓളം ചൈനീസ് ആപ്പുകൾ രാജ്യസുരക്ഷയെ മുൻനിർത്തി കേന്ദ്ര സർക്കാർ നിരോധിച്ചിരുന്നു, ബിജിഎംഐ, വിഎൽസി പ്ലെയർ, യുസി ബ്രൌസർ തുടങ്ങിയ ജനപ്രിയ ആപ്ലിക്കേഷനുകളും ഇക്കൂട്ടത്തിലുണ്ട്. ചൈനീസ് ആപ്പുകൾ സർക്കാർ നിലപാട് മൂലം തിരിച്ചടി നേരിടുമ്പോൾ ഇന്ത്യൻ ആപ്പുകൾ വലിയ വളർച്ച സ്വന്തമാക്കുന്നതായാണ് കണക്കുകൾ പറയുന്നത്.

ഗൂഗിൾ പ്ലേ സ്റ്റോർ തന്നെയാണ് രാജ്യത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ആപ്പ് സ്റ്റോർ. 10 വർഷം പൂർത്തിയാക്കിയ ആപ്ലിക്കേഷന് ഇപ്പോൾ ഏകദേശം 190 രാജ്യങ്ങളിലായി 2.5 ബില്യൺ ആക്ടീവ് യൂസേഴ്സ് ഉണ്ട്. ഈ വലിയ യൂസർ ബേസിന്റെ പ്രധാന ഭാഗമാണ് ഇന്ത്യ. ഇന്ത്യൻ ആപ്പുകളും ഗൂഗിൾ പ്ലേ സ്റ്റോറിന്റെ യൂസർ ബേസിലേക്ക് വലിയ സംഭാവന നൽകുന്നു.

കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇന്ത്യൻ ഒറിജിൻ ഉള്ള ആപ്പുകളുടെയും ഗെയിമുകളുടെയും പ്രതിമാസ ആക്ടീവ് യൂസേഴ്സിന്റെ എണ്ണം 200 ശതമാനമാണ് വർധിച്ചത്. ഇത് ഇന്ത്യൻ ആപ്പ് വിപണിയിലെ ഒരു പുതിയ നാഴികക്കല്ലായാണ് വിലയിരുത്തുന്നത്. ഗൂഗിൾ തങ്ങളുടെ ബ്ലോഗ് പോസ്റ്റിലൂടെയാണ് ഇന്ത്യൻ ആപ്പുകളുടെ മികച്ച പ്രകടനം അറിയിച്ചത്.

ലോകത്തേറ്റവും കൂടുതൽ ആപ്പുകളും ഗെയിമുകളും ഡൌൺലോഡ് ചെയ്യുന്ന രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ മാറിയെന്നാണ് ഗൂഗിളിന്റെ ബ്ലോഗ് പോസ്റ്റ് വ്യക്തമാക്കുന്നത്. ഇന്ത്യൻ ആപ്പുകളുടെ യൂസർ ബേസിൽ 200 ശതമാനത്തിന്റെ വർധനവ് രേഖപ്പെടുത്തി. ഇന്ത്യൻ ആപ്പുകളിൽ ഉപയോക്താക്കൾ നടത്തുന്ന സ്പെൻഡിങിലും വർധനവ് ഉണ്ടായിട്ടുണ്ട്. 2019നെ അപേക്ഷിച്ച് 80 ശതമാനം കൂടുതൽ പണമാണ് 2021ൽ യൂസേഴ്സ് ഇന്ത്യൻ ആപ്പുകളിൽ ചിലവഴിക്കുന്നത്.

വിദ്യാഭ്യാസം, പേയ്‌മെന്റ്സ്, ആരോഗ്യം, വിനോദം, ഗെയിമിങ് തുടങ്ങിയ വിഭാഗങ്ങളിലാണ് ഇന്ത്യൻ ആപ്പുകൾ കാര്യമായ വളർച്ച നേടിയതെന്നും ഗൂഗിൾ പറയുന്നു. കൊവിഡ് മാഹാമാരിക്കാലത്ത് വിദ്യാഭ്യാസത്തിനും സാമ്പത്തിക ഇടപാടിനും ആരോഗ്യ കാര്യങ്ങൾക്കുമൊക്കെ വലിയ രീതിയിൽ ഡിജിറ്റൽ സാങ്കേതികവിദ്യയെ ആശ്രയിച്ചിരുന്നു. അതിനാൽ തന്നെ ഈ റിപ്പോർട്ടിൽ വലുതായി അത്ഭുതപ്പെടാനൊന്നുമില്ല.

യൂസർ ബേസിലും മറ്റും ഇന്ത്യൻ ആപ്പുകൾ വലിയ നേട്ടങ്ങൾ കൊയ്യുമ്പോൾ ചൈനീസ് ആപ്പുകൾക്കെതിരായ നടപടികൾ കടുപ്പിക്കുകയാണ് കേന്ദ്ര സർക്കാർ. 54 ആപ്പുകൾ കൂടി പുതിയതായി നിരോധിത ആപ്പുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ് കേന്ദ്ര സർക്കാർ.

നിരോധിത ആപ്പുകൾ

  1.  ഗരേന ഫ്രീ ഫയർ ഇല്ലൂമിനേറ്റ്
  2. ബ്യൂട്ടി ക്യാമറ സെൽഫി ക്യാമറ
  3. ലൈക ക്യാം സെൽഫി ക്യാമറ ആപ്പ്
  4. മ്യൂസിക് പ്ലെയർ- മ്യൂസിക്.എംപി3 പ്ലെയർ
  5. വോയ്സ് റെക്കോർഡർ & വോയ്സ് ചേഞ്ചർ
  6. മ്യൂസിക് പ്ലസ് എംപി3 പ്ലെയർ
  7. ഇക്വലൈസർ പ്രോ വോളിയം ബൂസ്റ്റർ & ബാസ് ബൂസ്റ്റർ
  8. വിവ വീഡിയോ എഡിറ്റർ സ്നാക്ക് വീഡിയോ മേക്കർ
  9. മ്യൂസിക് പ്ലെയർ ഇക്വലൈസർ & എംപി3 
  10. വോളിയം ബൂസ്റ്റർ ലൗഡ് സ്പീക്കർ & സൗണ്ട് ബൂസ്റ്റർ
  11. മ്യൂസിക് പ്ലെയർ എംപി3 പ്ലെയർ
  12. കാംകാർഡ് ഫോർ സെയിൽസ്ഫോഴ്സ് എന്റ്
  13. ഐസോലാൻഡ് 2: ആഷസ് ഓഫ് ടൈം ലൈറ്റ്
  14. റൈസ് ഓഫ് കിങ്ഡംസ്: ലോസ്റ്റ് ക്രുസേഡ്
  15. എപിയുഎസ് സുരക്ഷാ എച്ച്ഡി (പാഡ് വേർഷൻ)
  16. പാരലൽ സ്പേസ് ലൈറ്റ് 32 സപ്പോർട്ട്
  17. വീഡിയോ പ്ലെയർ മീഡിയ ഓൾ ഫോർമാറ്റ്നൈ
  18. സ് വീഡിയോ ബൈഡു
  19. ടെൻസെന്റ് എക്സ്റിവർ
  20. ഓൺമിയോജി ചെസ്സ്
  21. ഓൺമിയോജി അരീന
  22. ആപ്പ്ലോക്ക്ഡ്യു
  23. വൽ സ്പേസ് ലൈറ്റ് മൾട്ടിപ്പിൾ അക്കൗണ്ട്സ് & ആപ്പ് ക്ലോണർ
  24. ഡ്യുവൽ സ്പേസ് പ്രോ മൾട്ടിപ്പിൾ അക്കൗണ്ട്സ് & ആപ്പ് ക്ലോണർ
  25. ഡ്യുവൽ സ്പേസ് ലൈറ്റ് 32ബിറ്റ്
  26. ഡ്യുവൽ സ്പേസ് 32ബിറ്റ്
  27. ഡ്യുവൽ സ്പേസ് 64ബിറ്റ്
  28. ഡ്യുവൽ സ്പേസ് പ്രോ 32ബിറ്റ്കോ
  29. ൺക്വർ ഓൺലൈൻ എംഎംഒആർപിജി
  30. കോൺക്വർ ഓൺലൈൻ ഐl
  31. ലൈവ് വെതർ & റഡാർ അലർട്ട്സ്
  32. നോട്ട്സ് കളർ നോട്ട്പാഡ്, നോട്ട്ബുക്ക്
  33. എംപി3 കട്ടർ റിംഗ്ടോൺ മേക്കർ & ഓഡിയോ കട്ടർ
  34. ഇക്വലൈസർ & ബാസ് ബൂസ്റ്റർ മ്യൂസിക് വോളിയം ഇക്യു
  35. ബാർകോഡ് സ്കാനർ ക്യുആർ കോഡ് സ്കാൻ 
  36. ഇക്വലൈസർ ബാസ് ബൂസ്റ്റർ & വോളിയം ഇക്യു & വെർച്വലൈസർ
  37. ഈവ് എക്കോസ് 
  38. ആസ്ട്രക്രാഫ്റ്റ്
  39. യുയു ഗെയിം ബൂസ്റ്റർ
  40. എക്സ്ട്രാഓർഡിനറി വൺസ്
  41.  ബാഡ് ലാൻഡേഴ്സ്
  42. സ്റ്റിക്ക് ഫൈറ്റ്: ഗെയിം മൊബൈൽ
  43. ട്വിലൈറ്റ് പയനിയേഴ്സ്
  44. ക്യൂട്ട് യു: മാച്ച് വിത്ത് ദ വേൾഡ് 
  45. സ്മാൾ വേൾഡ്
  46. ​​ക്യൂട്ട് യു പ്രോ
  47. ഫാൻസിവു വീഡിയോ ചാറ്റ് & മീറ്റപ്പ് 
  48. റിയൽ: ഗോ ലൈവ്
  49.  മൂൺചാറ്റ്
  50.  റിയൽ ലൈറ്റ് 
  51. വിങ്ക്: കണക്റ്റ് നൌ
  52. . ഫൺചാറ്റ് മീറ്റ്
  53. ഫാൻസിയു പ്രോ ഇൻസ്റ്റന്റ് മീറ്റ്അപ്പ്
  54.  ബ്യൂട്ടി ക്യാമറ: സ്വീറ്റ് സെൽഫി എച്ച്ഡി

]]>
Sat, 20 Aug 2022 20:18:17 +0530 Zainan Joseph
ഒരേസമയം 25 സ്കൂളുകളിൽ ടീച്ചർ, 13 മാസം കൊണ്ട് ഒരു കോടി ശമ്പളം http://newsmalayali.com/ഒരസമയ-25-സകളകളൽ-ടചചർ-13-മസ-കണട-ഒര-കട-ശമപള http://newsmalayali.com/ഒരസമയ-25-സകളകളൽ-ടചചർ-13-മസ-കണട-ഒര-കട-ശമപള ലക്നൗ∙ ഒരേസമയം 25 സ്കൂളുകളിൽ ജോലി, 13 മാസം കൊണ്ട് മുഴുവൻ സമയ സയൻസ് ടീച്ചർ സമ്പാദിച്ചത് ഒരു കോടി രൂപ. ഉത്തർപ്രദേശിൽ ദുർബലവിഭാഗങ്ങളിലെ പൊൺകുട്ടികൾക്കു വേണ്ടി നടത്തുന്ന കസ്തുർബ ഗാന്ധി ബാലിക വിദ്യാലയത്തിലാണു തട്ടിപ്പ് നടന്നത്. അധ്യാപകരുടെ ഡേറ്റാ ബേസ് പുറത്തുവന്നതോടെയാണു തട്ടിപ്പു പുറത്തുവരുന്നത്. ഒരേസമയം വിവിധ സ്കൂളുകളിൽ ജോലി ചെയ്യുകയെന്നത് നടപടിയാകുന്ന ഒന്നല്ല. അതിനാൽ എങ്ങനെയാണ് മണിപ്പുർ സ്വദേശിയായ അനാമിക ശുക്ല ഇത്തരമൊരു തട്ടിപ്പ് നടത്തിയതെന്ന് അറിയാൻ അന്വേഷണം തുടങ്ങി.

പ്രേരണ പോർട്ടൽ വഴി ഓൺലൈനായിട്ടാണ് അറ്റൻഡന്‍സ് ശരിയാക്കുന്നത്. എന്നിട്ടും എങ്ങനെയാണ് ഇവർ ഇത്തരത്തലൊരു തട്ടിപ്പുനടത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് സ്കൂൾ വിദ്യാഭ്യാസവകുപ്പ് ഡയറക്ടർ ജനറൽ വിജയ് കിരൺ ആനന്ദ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ട്. ലോക്ഡൗൺ ആയതിനാൽ ഇവരുടെ വിവരങ്ങളൊന്നും കണ്ടുപിടിക്കാനാകുന്നില്ല. ആരോപണം സത്യമെന്നു കണ്ടെത്തിയാൽ ഇവർക്കെതിരെ കേസെടുക്കുമെന്നും ആനന്ദ് പറഞ്ഞു.

അനാമികയുടെ ശരിക്കുമുള്ള പോസ്റ്റിങ് എവിടെയാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. പരാതി ലഭിച്ചിരിക്കുന്ന ജില്ലകളിൽനിന്ന് കുറച്ചെങ്കിലും വിവരങ്ങൾ കിട്ടുന്നത്. അംബേദ്കർ നഗർ, ബഗ്പത്, അലിഗഡ്, ഷഹറൻപൂർ, പ്രയാഗ്‌രാജ് തുടങ്ങിയ സ്കൂളുകളിലായിരുന്നു ഇവർ തട്ടിപ്പു നടത്തിയത്. കോൺട്രാക്ട് അടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്ന അധ്യാപകർക്ക് 30,000 രൂപയാണ് മാസശമ്പളം. ഓരോ ജില്ലയിലെ ഓരോ ബ്ലോക്കിലും ഒരു ബാലിക വിദ്യാലയമാണുള്ളത്.

എല്ലാ സ്കൂളുകളിലും ഒരേ ബാങ്ക് അക്കൗണ്ട് തന്നെയാണ് അനാമിക നൽകിയിരുന്നത്. അധ്യാപകരുടെ സ്വകാര്യ വിവരങ്ങളടക്കം നൽകുന്ന മാനവ് സംപദ പോർട്ടലിൽ വിവരങ്ങൾ നൽകുമ്പോഴാണ് തട്ടിപ്പിന്റെ വിവരം പുറത്തുവരുന്നത്. ഒരേ വിവരങ്ങൾ അടങ്ങുന്ന അനാമിക ശുക്ല 25 സ്കൂളുകളിൽ പഠിപ്പിക്കുന്നതായിട്ടാണ് രേഖയിൽ കാണിച്ചിരുന്നത്. റായ്ബറേലിയിലെ ബാലിക വിദ്യാലയത്തിലാണ് അനാമികഅവസാനം ജോലി ചെയ്തത്. റായ്ബറേലിയിൽനിന്ന് പരാതി ലഭിച്ചിരുന്നില്ല. എന്നാൽ അന്വേഷണത്തിൽ ഇതു കണ്ടെത്തിയതോടെ ഇവരുടെ ശമ്പളം നിർത്തിവച്ചു. തുടരന്വേഷണം നടത്തിയെങ്കിലും വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

]]>
Sat, 06 Jun 2020 09:21:43 +0530 Zainan Joseph
പുരപ്പുറത്തിരുന്ന് പഠിക്കുന്ന പെൺകുട്ടി, ചിത്രം വൈറൽ; ഹൈസ്പീഡ് നെറ്റുമായി കമ്പനികള്‍... http://newsmalayali.com/പരപപറതതരനന-പഠകകനന-പൺകടട-ചതര-വറൽ-ഹസപഡ-നററമയ-കമപനകള http://newsmalayali.com/പരപപറതതരനന-പഠകകനന-പൺകടട-ചതര-വറൽ-ഹസപഡ-നററമയ-കമപനകള മലപ്പുറം ∙ പുരപ്പുറത്തിരുന്ന് പഠിക്കുന്ന പെൺകുട്ടിയുടെ ചിത്രം കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. വീടിനുള്ളിൽ നെറ്റ്‌വർക്ക് കുറവായതാണ് കോട്ടക്കൽ സ്വദേശിനി നമിത നാരായണനെ പുരപ്പുറത്ത് കയറ്റിയത്. കുറ്റിപ്പുറം കെഎംസിടി ആർട്സ് ആൻഡ് സയൻസ് കോളജിൽ ബിഎ മൂന്നാം വർഷ വിദ്യാർഥിനിയാണ് നമിത. പുരപ്പുറത്ത് കയരാൻ ഉണ്ടായ സാഹചര്യവും ഇപ്പോൾ അത് പരിഹരിച്ചതെങ്ങനെയെന്നും നമിത പങ്കുവയ്ക്കുന്നു.

ജൂൺ ഒന്നിന് തന്നെ കോളജിലെ ക്ലാസുകൾ ഓൺലൈനായി തുടങ്ങിയിരുന്നു. എന്നാൽ മോശം നെറ്റ്‍വർക്ക് മൂലം ക്ലാസിൽ പങ്കെടുക്കാൻ സാധിച്ചില്ല. ക്ലാസുകൾ നഷ്ടപ്പെടാതിരിക്കാനാണ് പുരപ്പുറത്തേക്ക് കയറിയത്. ഇരുനില വീടിന്റെ മുകളിൽ മുമ്പും പലതവണ മറ്റുപല ആവശ്യങ്ങൾക്കായി കയറിയിട്ടുണ്ട്. എന്നാൽ പഠിക്കാനായി ഇതാദ്യമാണ് കയറുന്നത്. താൻ പുരപ്പുറത്തിരുന്ന് പഠിക്കുന്ന ചിത്രം സഹോദരി നയനയാണ് വാട്സാപ്പിൽ സ്റ്റാറ്റസായി ഇട്ടത്. ഇതാണ് വൈറലായത്പിന്നീട് ഇതു വാർത്ത ആകുകയായിരുന്നു.

മലപ്പുറം കോട്ടക്കലാണ് സ്ഥലം. കുറച്ചു താഴ്ന്ന പ്രദേശത്താണ് വീട് സ്ഥിതി ചെയ്യുന്നത്. അതിനാൽ തന്നെ നെറ്റ്‍വർക്ക് പ്രശ്നങ്ങളുണ്ട്. വാർത്ത കണ്ട് പല ഇന്റർനെറ്റ് സേവനദാതാക്കളും വിളിച്ചിരുന്നു. ജിയോ ആണ് ആദ്യം സമീപിച്ചത്. മൂന്ന് മാസത്തെ സൗജന്യ അതിവേഗ കണക്ഷൻ അനുവദിച്ചു. ടെക്നീഷ്യൻമാരെത്തി എന്റെ ഫോണിൽ ഫുൾ റേഞ്ചുള്ള കണക്ഷൻ ലഭ്യമാക്കി. ഇത് ഉപയോഗിച്ച് ഇപ്പോൾ പഠനം തുടങ്ങിയിരിക്കുകയാണ്. ഇത് എന്റെ മാത്രം പ്രശ്നമല്ല, സമീപത്തുള്ള നിരവധി വിദ്യാർഥികളുടെ സ്ഥിതിയും ഇതു തന്നെയാണെന്ന് നമിത പറയുന്നു.

പഠിക്കാൻ വളരെ താൽപര്യമുണ്ട്. പഠിച്ച് സിവിൽ സർവീസ് നേടുക എന്നതാണ് നമിതയുടെ സ്വപ്നം. പുരപ്പുറത്തിരുന്ന് പഠിക്കുന്ന നമിതയുടെ ചിത്രം കണ്ട് സ്ഥലം എംഎൽഎ സയിദ് അബിദ് ഹുസൈൻ തങ്ങൾ വിളിച്ച് അന്വേഷിച്ചിരുന്നു. പഠിക്കാൻ നമിത കാണിച്ച ഉത്സാഹത്തെ ഇ.ടി.മുഹമ്മദ് ബഷീർ എംപി വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു.

]]>
Sat, 06 Jun 2020 09:03:25 +0530 Zainan Joseph
കൊല്ലത്ത് നിരീക്ഷണത്തിലിരുന്നയാള്‍ രക്ഷപ്പെട്ടു http://newsmalayali.com/കലലതത-നരകഷണതതലരനനയള-രകഷപപടട http://newsmalayali.com/കലലതത-നരകഷണതതലരനനയള-രകഷപപടട കൊല്ലം: പത്തനാപുരത്ത് ആസ്പത്രിയില്‍ നിരീക്ഷണത്തിലിരുന്നയാള്‍ രക്ഷപ്പെട്ടു. കലഞ്ഞൂരില്‍ വാടകയ്ക്ക് താമസിക്കുന്ന തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശി തങ്കമാണ് അധികൃതരുടെ കണ്ണ് വെട്ടിച്ച് കടന്നു കളഞ്ഞത്.

പനിയും ചുമയും ഉള്ളതിനാല്‍ ഇന്നലെ മുതല്‍ പത്തനാപുരത്തെ സ്വകാര്യആസ്പത്രിയില്‍ ഇയാള്‍ നിരീക്ഷണത്തിലായിരുന്നു. വാഴപ്പാറ വനംവകുപ്പ് ഡിപ്പോയ്ക്ക് സമീപത്ത് നിന്നു തങ്കത്തിന്റെ ഇരുചക്ര വാഹനം പൊലീസ് കണ്ടെത്തി. വനത്തിനുളളിലേക്ക് കയറി പോയെന്നാണ് സംശയം.

ഇയാളെ പറ്റി വിവരം ലഭിക്കുന്നവര്‍ പോലീസിനെയോ ആരോഗ്യ വകുപ്പ് അധിക്യതരെയോ അറിയിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

]]>
Thu, 02 Apr 2020 17:12:26 +0530 Zainan Joseph
വാര്‍ഡില്‍ എ.സിയില്ലാത്തതിനാല്‍ മാസ്‌കഴിച്ച് പുറത്തുപോവാന്‍ ശ്രമിച്ച് കൊറോണ രോഗികള്‍ http://newsmalayali.com/വരഡല-എസയലലതതതനല-മസകഴചച-പറതതപവന-ശരമചച-കറണ-രഗകള http://newsmalayali.com/വരഡല-എസയലലതതതനല-മസകഴചച-പറതതപവന-ശരമചച-കറണ-രഗകള തലശ്ശേരി: ആശുപത്രിയില്‍ അപമര്യാദയായി പെരുമാറുന്നതും നിസ്സഹകരണവും തുടര്‍ന്നാല്‍ കേസെടുക്കുമെന്ന് കൊവിഡ് സ്ഥിരീകരിച്ച രണ്ട് രോഗികള്‍ക്ക് സബ്കളക്ടറുടെ താക്കീത്. തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്കെതിരെയാണ് നടപടി. എസി റൂമടക്കമുള്ള സൗകര്യങ്ങള്‍ ഇല്ലെന്ന് പറഞ്ഞ് ബഹളമുണ്ടാക്കിയ ഇരുവരും മാസ്‌കഴിച്ച് പുറത്തുപോകുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് ആശുപത്രി ജീവനക്കാര്‍ പറയുന്നത്.

പ്രത്യേക എസി റൂം വേണം, പ്രത്യേകം ശുചിമുറി വേണം.. ഇതൊന്നും നല്‍കാനായില്ലെങ്കില്‍ സ്വകാര്യ ആശുപത്രിയിലേക്ക് ഉടന്‍ മാറ്റണം ഇതൊക്കെയാണ് തലശ്ശേരി ജനറല്‍ ആശുപത്രിയിലെ രണ്ട് കൊവിഡ് രോഗികളുടെ ആവശ്യങ്ങള്‍. പരിമിതിയുണ്ടെന്നറിയിച്ചപ്പോള്‍ മാസ്‌കഴിച്ച് മറ്റ് രോഗികളുടെ അടുത്ത് പോകുമെന്നും പുറത്തിറങ്ങുമെന്നും ഭീഷണി. ആശുപത്രി ജീവനക്കാരുടെ നിര്‍ദ്ദേശങ്ങളും കൃത്യമായി അനുസിരിക്കുന്നില്ല.

ഇവരില്‍ ഒരാള്‍ ഐസൊലേഷന്‍ വാര്‍ഡിനെക്കുറിച്ച് സമൂഹമാധ്യമഹ്ങളിലൂടെ തെറ്റായ പ്രചാരണം നടത്താന്‍ ശ്രമിച്ചെന്നും ആശുപത്രി അധികൃതര്‍ പറയുന്നു. ഡോക്ടര്‍മാരുമായും മറ്റ് ജീവനക്കാരുമായും നിസഹകരണം തുടര്‍ന്നതോടെയാണ് വിഷയം സബ്കകളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.

തലശ്ശേരി സബ്കളക്ടര്‍ ഓഫീസില്‍ നടന്ന കൊവിഡ് അവലോകനയോഗത്തില്‍ ഇരുവരേയും തക്കീത് ചെയ്യാന്‍ തീരുമാനിച്ചു. നിസഹകരണം തുടര്‍ന്നാല്‍ കേസെടുക്കുമെന്ന് ഇരുവരേയും സബ്കള്കര്‍ അറിയിച്ചു. ഫൈവ് സ്റ്റാര്‍ സൗകര്യങ്ങള്‍ ഇല്ലെങ്കിലും ചികിത്സയുടേയും പരിചരണത്തിന്റെയും കാര്യത്തില്‍ ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്ന് തലശ്ശേരി ആശുപത്രി അധികൃതര്‍ അറിയിച്ചു.

]]>
Thu, 02 Apr 2020 17:04:07 +0530 Zainan Joseph
അര്‍ണബിന്റെ ചര്‍ച്ചയില്‍ സര്‍ക്കാരിനെ വാഴ്ത്തി ഗവര്‍ണര്‍ ; കൊവിഡ് പ്രതിരോധത്തില്‍ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പ്രശംസ http://newsmalayali.com/അരണബനറ-ചരചചയല-സരകകരന-വഴതത-ഗവരണര-കവഡ-പരതരധതതല-മഖയമനതരകക-ആരഗയമനതരകക-പരശസ http://newsmalayali.com/അരണബനറ-ചരചചയല-സരകകരന-വഴതത-ഗവരണര-കവഡ-പരതരധതതല-മഖയമനതരകക-ആരഗയമനതരകക-പരശസ റിപ്പബ്ലിക് ടിവി മേധാവി അര്‍ണബ് ഗോസ്വാമി അവതാരകനായ ചര്‍ച്ചാ പരിപാടിയില്‍ സംസ്ഥാന സര്‍ക്കാരിനെ വാഴ്ത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെയും അരോഗ്യമന്ത്രിയുടെയും ഇടപെടലുകളെ അദ്ദേഹം പ്രശംസിച്ചു. ലോക്ക് ഡൗണില്‍ സംസ്ഥാനമെങ്ങും അതിവേഗം കമ്മ്യൂണിറ്റി കിച്ചണ്‍ ഫലപ്രദമായി ആരംഭിച്ച് എല്ലാവര്‍ക്കും ഭക്ഷണം ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ നിര്‍ണായക ഇടപെടല്‍ നടത്തിയെന്നും ഗവര്‍ണര്‍ പരാമര്‍ശിച്ചു. കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ അവതരിപ്പിച്ച എപ്പിഡമിക് ഡിസീസസ് 2020 ഓര്‍ഡിനന്‍സില്‍ ഒപ്പുവെയ്ക്കാനുണ്ടായ സാഹചര്യം മുന്‍നിര്‍ത്തിയുള്ള അര്‍ണാബിന്റെ ചോദ്യത്തിനായിരുന്നു ഗവര്‍ണറുടെ മറുപടി. ചൊവ്വാഴ്ച രാത്രിയിലെ ചര്‍ച്ചയിലാണ് ഗവര്‍ണര്‍ നിലപാട് വ്യക്തമാക്കിയത്.

അര്‍ണബ് ഗോസ്വാമിയുടെ ചോദ്യം

കൊവിഡ് പ്രതിരോധത്തിനുള്ള സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച്, മതപരമായതുള്‍പ്പെടെ എന്ത് കാരണത്താലായാലും പൊതു ഇടങ്ങളില്‍ ഒത്തുകൂടുന്നവര്‍ക്ക് ജയില്‍ ശിക്ഷ നല്‍കുന്ന ഓര്‍ഡിനന്‍സിന് പച്ചക്കൊടി കാട്ടാനും അംഗീകാരം നല്‍കാനും എന്തുകൊണ്ടാണ് തീരുമാനിച്ചത് ?എന്തായിരുന്നു താങ്കളുടെ മനസ്സില്‍ ?

ആരിഫ് മുഹമ്മദ് ഖാന്റെ മറുപടി

നമ്മള്‍ വളരെ ഗുരുതരമായ സാഹചര്യത്തെയാണ് നേരിടുന്നത്. പ്രധാനമന്ത്രി പറഞ്ഞതുപോലെ സാമൂഹ്യമായി അകലംപാലിക്കുന്നത് കൊവിഡ് വ്യാപനത്തിന്റെ ചങ്ങല പൊട്ടിക്കാന്‍ അത്യന്താപേക്ഷിതമാണ്. കൊറോണയ്‌ക്കെതിരെ വാക്‌സിനേഷന്‍ ഇല്ലെന്ന കാര്യം നമുക്ക് നന്നായറിയാം. ഈ വൈറസ് പടരുന്നതിന്റെ സ്വഭാവമെന്തെന്ന് ശാസ്ത്രീയമായി വ്യക്തമാക്കുന്ന വിശദാംശങ്ങള്‍ നമ്മുടെ കയ്യില്‍ ഇപ്പോഴുമില്ല. ചൈനയിലെ വുഹാനില്‍ നിന്നുള്ള ഒരു ഡോക്ടറുടെ മികച്ച ഒരു ഇന്റര്‍വ്യൂ കാണാനിടയായി. സാമൂഹ്യമായ അകലംപാലിക്കലിലൂടെ കൊവിഡ് ചങ്ങല പൊട്ടിക്കുകയെന്നത് മാത്രമാണ് കാര്യക്ഷമമായി സ്വീകരിക്കാവുന്ന രീതിയെന്നും അങ്ങനെയാണ് ചൈനയില്‍ നിയന്ത്രണവിധേയമായതെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഇപ്പോഴും അകലം പാലിക്കേണ്ടതിന്റെ അനിവാര്യത തിരിച്ചറിയാത്തവരുണ്ട്. സോഷ്യല്‍ ഡിസ്റ്റന്‍സിങ് പാലിച്ചില്ലെങ്കില്‍ നിങ്ങളെ ബാധിക്കുമെന്ന് മാത്രമല്ല മറ്റുള്ളവര്‍ക്കുകൂടി നിങ്ങള്‍ അപകടം വരുത്തിവെയ്ക്കാന്‍ കാരണമാകുകയും ചെയ്യും.

സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അതുപോലെ പാലിക്കുകയാണ്. കേരളത്തിലാണ് രാജ്യത്ത് ആദ്യമായി കൊറോണ റിപ്പോര്‍ട്ട് ചെയ്തത്.ഇവിടെ ഇതുവരെ രോഗം ബാധിച്ചവരില്‍ 80 ശതമാനവും ഗള്‍ഫ് യൂറോപ്പ്, യുകെ എന്നിവിടങ്ങളില്‍ നിന്ന് വന്നവരാണ്. ശേഷിക്കുന്ന 20 ശതമാനം പേരാണ് സംസ്ഥാനത്തുണ്ടായിരുന്നവര്‍. ഇത്തരത്തിലാകാന്‍ കാരണം ആദ്യ ദിവസം മുതല്‍ സര്‍ക്കാര്‍ എടുത്ത നടപടികളാണ്. മുഖ്യമന്ത്രി മാത്രമല്ല, ഞങ്ങളുടെ ആരോഗ്യമന്ത്രി ആദ്യ ദിവസം മുതല്‍ തന്നെ വളരെ സജീവമായി രംഗത്തുണ്ട്. അവര്‍ എല്ലാ അടിയന്തര നടപടികളും സ്വീകരിച്ചു. പ്രധാനമന്ത്രി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ 24 മണിക്കൂറിനകം സംസ്ഥാനത്ത് 483 ലധികം കമ്മ്യൂണിറ്റി കിച്ചണുകളാണ് പ്രവര്‍ത്തനമാരംഭിച്ചത്. കുടുംബശ്രീക്ക് നന്ദി പറയുന്നു. 43 ലക്ഷം വനിതകള്‍ അംഗങ്ങളായുള്ള സംഘടനയാണത്. ഒപ്പം 4 ലക്ഷം പേരുള്ള സ്വാശ്രയ സംഘങ്ങളും. അടുത്ത 24 മണിക്കൂറിനുള്ളില്‍ പുതുതായി ആയിരത്തിലേറെ കമ്മ്യൂണിറ്റി കിച്ചണുകളും തുടങ്ങി. അത്തരത്തില്‍ സര്‍ക്കാര്‍ എല്ലാവര്‍ക്കും ഭക്ഷണം ഉറപ്പുവരുത്തിയെന്നും ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി.

]]>
Wed, 01 Apr 2020 10:29:35 +0530 Zainan Joseph
മോഹന്‍ലാല്‍ മരിച്ചെന്ന് വ്യാജപ്രചരണം, സൈബര്‍ സെല്ലിന് പരാതി http://newsmalayali.com/മഹനലല-മരചചനന-വയജപരചരണ-സബര-സലലന-പരത http://newsmalayali.com/മഹനലല-മരചചനന-വയജപരചരണ-സബര-സലലന-പരത കൊവിഡ് 19ഉം ലോക്ക് ഡൗണുമായി ബന്ധിപ്പിച്ച് വ്യാജപ്രചരണങ്ങളോ, സന്ദേശമോ പാടില്ലെന്ന് മുഖ്യമന്ത്രിയും ഡിജിപിയും അറിയിച്ചിരുന്നു. ഏപ്രില്‍ ഒന്നിന് വിഡ്ഡി ദിനമാക്കിയെടുത്ത് വ്യാജസന്ദേശം പ്രചരിപ്പിച്ചാല്‍ അറസ്റ്റുണ്ടാകുമെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റയും മുന്നറിയിപ്പ് നല്‍കിയിരുന്നു.

നടന്‍ മോഹന്‍ലാല്‍ കൊവിഡ് ബാധിച്ച് മരിച്ചെന്ന രീതിയില്‍ വാട്‌സ് ആപ്പിലൂടെ ചിലര്‍ വ്യാജപ്രചരണം നടത്തിയതായി മോഹന്‍ലാല്‍ ഫാന്‍സ് ആന്‍ഡ് കള്‍ച്ചറല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വിമല്‍കുമാര്‍.

മാര്‍ച്ച് 31 രാത്രി മുതല്‍ വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെ തിരുവനന്തപുരം സ്വദേശി മോഹന്‍ലാല്‍ കൊവിഡ് ബാധിച്ച് മരിച്ചെന്ന് ഒരു സിനിമയിലെ മരണരംഗത്തിന്റെ ചിത്രം ഉള്‍പ്പെടുത്തി പ്രചിരിപ്പിച്ച ആള്‍ക്കെതിരെ പൊലീസിനെ സമീപിച്ചതായി വിമല്‍കുമാര്‍. സൈബര്‍ സെല്ലിന് പരാതി നല്‍കിയിട്ടുണ്ട്. പ്രചരിപ്പിച്ചയാളുടെ സ്‌ക്രീന്‍ ഷോട്ടും പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്. വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞ സാഹചര്യത്തില്‍ വേണ്ട നടപടികള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും വിമല്‍കുമാര്‍ ദ ക്യുവിനോട് പ്രതികരിച്ചു.

]]>
Wed, 01 Apr 2020 10:10:57 +0530 Zainan Joseph
പായിപ്പാട് മാതൃകയില്‍ അതിഥി തൊഴിലാളികളെ സംഘടിപ്പിക്കാന്‍ ശ്രമം, വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് അറസ്റ്റില്‍ http://newsmalayali.com/പയപപട-മതകയല-അതഥ-തഴലളകള-സഘടപപകകന-ശരമ-വലഫയര-പരടട-നതവ-അറസററല http://newsmalayali.com/പയപപട-മതകയല-അതഥ-തഴലളകള-സഘടപപകകന-ശരമ-വലഫയര-പരടട-നതവ-അറസററല ആലപ്പുഴ ഹരിപ്പാട് അതിഥി തൊഴിലാളികളെ സംഘടിപ്പിക്കാന്‍ ശ്രമിച്ച വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ നേതാവ് അറസ്റ്റില്‍. ചിങ്ങോലി ജംഗ്ഷന്‍ സമീപം ദാറുല്‍ നൂറായിലെ നാസറുദ്ദീനാണ് പിടിയിലായത്. വെല്‍ഫെയര്‍ പാര്‍ട്ടി ആലപ്പുഴ ജില്ലാ ഭാരവാഹിയാണ്. ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി ജംഗ്ഷനില്‍ മുപ്പതിലേറെ അതിഥി തൊഴിലാളികളെ സംഘടിപ്പിച്ച സംഭവത്തിലാണ് അറസ്റ്റ്. എസ് പിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡ്് എസ് ഐ ലെയ്‌സാദ് മുഹമ്മദ്, ഹരിപ്പാട് സിഐ ആര്‍ ഫയാസ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് നാസറുദ്ദീനെ അറസ്റ്റ് ചെയ്തത്.

പായിപ്പാട് മാതൃകയില്‍ അതിഥി തൊഴിലാളികളെ സംഘടിപ്പിച്ച് വില്ലേജ്, പഞ്ചായത്ത് ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്താന്‍ നാസറുദ്ദീന്‍ ശ്രമിച്ചെന്നാണ് പൊലീസ് പറയുന്നത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് നാസറുദ്ദീനെ പിടികൂടിയതെന്നാണ് പൊലീസ് വിശദീകരണം. ലോക്ക് ഡൗണ്‍ ലംഘിച്ച് തൊഴിലാളികളില്‍ തെറ്റിദ്ധാര പരത്തി സംഘടിപ്പിച്ചതിനാണ് കേസ്. ഐപിസി 153,188,269 ഉള്‍പ്പെടെ വകുപ്പുകളും എപ്പിഡമിക് ഡിസീസ് ആക്ടും ചുമത്തിയായിരുന്നു അറസ്റ്റ്.

പൊലീസ് കള്ളക്കേസ് ചുമത്തിയെന്നാണ് വെല്‍ഫര്‍ പാര്‍ട്ടിയുടെ വിശദീകരണം. നാസറുദ്ദീനെ പിന്നീട് ജാമ്യത്തില്‍ വിട്ടു. ചങ്ങനാശേരി പായിപ്പാട് അതിഥി തൊഴിലാളികളെ സംഘടിപ്പിച്ചതിന് ബംഗാളി സ്വദേശികളായ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ ബാഹ്യമായ ഗൂഢാലോചനയും അന്വേഷിക്കുന്നുണ്ട്. പാലക്കാട് പട്ടാമ്പിയില്‍ അതിഥി തൊഴിലാളികളെ സംഘടിപ്പിച്ച സിഐടിയു നേതാവിനെതിരെയും കേസെടുത്തിരുന്നു. അതിഥി തൊഴിലാളി യൂണിയന്‍ പട്ടാമ്പി ഡിവിഷന്‍ സെക്രട്ടറി സക്കീര്‍ ഹുസൈനെതിരെയാണ് കേസെടുത്തത്. നിലമ്പൂരില്‍ നിന്ന് നാട്ടിലേക്ക് ട്രെയിന്‍ സൗകര്യമുണ്ടെന്ന് വ്യാജപ്രചരണം നടത്തിയതിന് മലപ്പുറത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ രണ്ട് പേരും അറസ്റ്റിലായിരുന്നു.

]]>
Wed, 01 Apr 2020 09:11:20 +0530 Zainan Joseph
ആടുജീവിതം നിര്‍ത്തി, പൃഥ്വിരാജും ബ്ലെസിയും ജോര്‍ദ്ദനില്‍ കുടുങ്ങി, മടങ്ങിയെത്താന്‍ സഹായം തേടി മുഖ്യമന്ത്രിക്ക് കത്ത് http://newsmalayali.com/ആടജവത-നരതത-പഥവരജ-ബലസയ-ജരദദനല-കടങങ-മടങങയതതന-സഹയ-തട-മഖയമനതരകക-കതത http://newsmalayali.com/ആടജവത-നരതത-പഥവരജ-ബലസയ-ജരദദനല-കടങങ-മടങങയതതന-സഹയ-തട-മഖയമനതരകക-കതത ജോര്‍ദ്ദനില്‍ വാദി റം മരുഭൂയില്‍ ചിത്രീകരണം തുടരുന്ന ആടുജീവിതം സിനിമ കൊവിഡ് 19 കര്‍ഫ്യൂവിനെ തുടര്‍ന്ന് നിര്‍ത്തിവച്ചു. കര്‍ഫ്യൂ കര്‍ശനമാക്കിയതിനെ തുടര്‍ന്ന് ഷൂട്ടിംഗ് അനുമതി റദ്ദാക്കുകയായിരുന്നു. തുടര്‍ന്ന് പൃഥ്വിരാജ് സുകുമാരനും ബ്ലെസിയും ഉള്‍പ്പെടെ 58 അംഗ സംഘം ഇവിടെ കുടുങ്ങി. ഇക്കാര്യം അറിയിച്ച് സംവിധായകന്‍ ബ്ലെസി ഫിലിം ചേംബറിന് കത്തയച്ചു. പൃഥ്വിരാജിനെയും ബ്ലെസിയെയും സംഘത്തെയും നാട്ടിലേക്ക് മടങ്ങാന്‍ ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ച് ഫിലിം ചേംബര്‍ ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയനും, കേന്ദ്രമന്ത്രി വി മുരളീധരനും കത്തയച്ചു.

ഫിലിം ചേംബറിന് ബ്ലെസി ജോര്‍ദ്ദനിലെ സാഹചര്യം അറിയിച്ച് കത്തയച്ചതിന് തൊട്ടുപിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസിനെയും കേന്ദ്രമന്ത്രി വി മുരളീധരനെ ബന്ധപ്പെട്ടതായി ഫിലിം ചേംബര്‍ വൈസ് പ്രസിഡന്റ് അനില്‍ തോമസ് ദ ക്യുവിനോട് പ്രതികരിച്ചു.

ആടുജീവിതം ചിത്രീകരണവുമായി ബന്ധപ്പെട്ട് ജോര്‍ദാനില്‍ തങ്ങേണ്ടി വന്ന നടന്‍ പൃഥ്വിരാജും സംവിധായകന്‍ ബ്ലെസിയും സംഘവും കോവിഡ് 19 ലോക്ഡൗണ്‍ കാരണം പ്രതിസന്ധിയിലായ സംഭവത്തില്‍ നേരത്തെ കേന്ദ്രവിദേശകാര്യമന്ത്രിയും മുഖ്യമന്ത്രിയും ഇടപെട്ടിരുന്നു. ജോര്‍ദ്ദനില്‍ കോവിഡ് 19 സ്ഥിരീകരിച്ചതോടെ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തിവെക്കേണ്ട സാഹചര്യമുണ്ടായി.

സംവിധായകന്‍ ബ്ലെസിയും പൃഥ്വിരാജും ഉള്‍പ്പെടെ 58 അംഗസംഘമാണ് ജോര്‍ദ്ദനിലെ വാദിറം മരുഭൂമിയല്‍ ചിത്രീകരണത്തിനായി തങ്ങിയിരുന്നത്. കോവിഡ് ബാധയ്ക്ക് പിന്നാലെ ജോര്‍ദ്ദനില്‍ കര്‍ഫ്യൂ നിലവില്‍ വന്നതോടെ പ്രതിസന്ധിയായ മലയാളി സിനിമാ സംഘത്തിനായി വിദേശ കാര്യമന്ത്രാലയം ഇടപെട്ട് ചിത്രീകരണം തുടരുകയായിരുന്നു. ഏപ്രില്‍ 10 വരെയായിരുന്നു ഷൂട്ടിംഗ് അനുമതി ഉണ്ടായിരുന്നത്. എന്നാല്‍ ലോക്ക് ഡൗണ്‍ കര്‍ക്കശമാക്കിയതിന് പിന്നാലെ അനുമതി റദ്ദാക്കി. നേരത്തെ വാദിറം മരുഭൂമിയിലെ അല്‍സുല്‍ത്താന്‍ ക്യാമ്പില്‍ ഏതാനും ദിവസത്തെ ഭക്ഷണവും അവശ്യസാധനങ്ങളുമായി കുടുങ്ങിയ സിനിമാ സംഘത്തിനായി ഭക്ഷണവും അവശ്യവസ്തുക്കളും എത്തിച്ചിരുന്നു. ജോര്‍ദ്ദനില്‍ നിന്നുള്ള ഡോക്ടര്‍മാരും ക്യാമ്പിലെത്തിയിരുന്നു.

]]>
Wed, 01 Apr 2020 08:56:53 +0530 Zainan Joseph
കുറിപ്പടിയും പാസുമുള്ളവര്‍ക്ക് മദ്യം വീട്ടിലെത്തിക്കാന്‍ സര്‍വീസ് ചാര്‍ജ് ഈടാക്കും ; ലഭ്യമാക്കുക വില കുറവുള്ളവ http://newsmalayali.com/കറപപടയ-പസമളളവരകക-മദയ-വടടലതതകകന-സരവസ-ചരജ-ഈടകക-ലഭയമകകക-വല-കറവളളവ http://newsmalayali.com/കറപപടയ-പസമളളവരകക-മദയ-വടടലതതകകന-സരവസ-ചരജ-ഈടകക-ലഭയമകകക-വല-കറവളളവ ലോക്ക് ഡൗണില്‍ ഡോക്ടറുടെ കുറിപ്പടി പ്രകാരം മദ്യം വീട്ടിലെത്തിക്കുന്നതിന് ബെവ്‌കോ 100 രൂപ സര്‍വീസ് ചാര്‍ജ് ഈടാക്കും. എക്‌സൈസ് വിഭാഗം പാസ് നല്‍കുന്നവര്‍ക്ക് മദ്യം വീട്ടിലെത്തിക്കുന്നതിനാണ് 100 രൂപ. ബെവ്‌കോ ഗോഡൗണില്‍ നിന്നാണ് മദ്യമെത്തിക്കുക. ഗോഡൗണിലെ ഏറ്റവും വിലകുറഞ്ഞ മദ്യമായിരിക്കും നല്‍കുക. മൂന്ന് ലിറ്റര്‍ വീതം ഒരാള്‍ക്ക് ഒരാഴ്ചത്തേക്ക് നല്‍കാനാണ് പാസ്. ഇതുള്ളവര്‍ക്ക് ബെവ്‌കോയുടെ എസ്എല്‍ 9 ലൈസന്‍സുള്ള ഗോഡൗണില്‍ നിന്ന് മദ്യവിതരണം നടത്തും. സംസ്ഥാനത്തെ എല്ലാ ബെവ്‌റേജസ് ഔട്ട്‌ലെറ്റുകളിലേക്കും മദ്യമെത്തിക്കുന്നത് ഇതില്‍ നിന്നാണ്.

മദ്യം എത്തിക്കാനാവശ്യമായ വാഹനങ്ങള്‍ ഗൗഡൗണ്‍ മാനേജര്‍ സംഘടിപ്പിക്കണം. വിതരണത്തോട് സഹകരിക്കാത്ത ജീവനക്കാരുടെ പേരുവിവരങ്ങള്‍ സര്‍ക്കാരിന് കൈമാറുമെന്നും ബെവ്‌കോ എംഡി സ്പര്‍ജന്‍ കുമാര്‍ വ്യക്തമാക്കുന്നു. ആവശ്യമെങ്കില്‍ ഗോഡൗണ്‍ മാനേജര്‍മാര്‍ക്ക് എക്‌സൈസിന്റെയോ പൊലീസിന്റേയോ സഹായം തേടാം. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍,കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍ തുടങ്ങിയ സര്‍ക്കാര്‍ ചികിത്സാ കേന്ദ്രങ്ങളിലെ ഡോക്ടര്‍മാരുടെ കുറിപ്പടി നല്‍കുകയാണെങ്കില്‍ മാത്രമേ പാസ് അനുവദിക്കൂ. അതേസമയം സര്‍ക്കാര്‍ തീരുമാനം അശാസ്ത്രീയമാണെന്ന് ചൂണ്ടിക്കാട്ടി കെജിഎംഒഎയുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ ബുധനാഴ്ച കരിദിനം ആചരിക്കുകയാണ്.

 

]]>
Wed, 01 Apr 2020 08:47:15 +0530 Zainan Joseph
നിസാമുദ്ദീന്‍ മത സമ്മേളനത്തില്‍ കേരളത്തില്‍ നിന്ന് പങ്കെടുത്തത് 270 പേര്‍ http://newsmalayali.com/നസമദദന-മത-സമമളനതതല-കരളതതല-നനന-പങകടതതത-270-പര http://newsmalayali.com/നസമദദന-മത-സമമളനതതല-കരളതതല-നനന-പങകടതതത-270-പര ഡല്‍ഹിയിലെ നിസാമുദ്ദീനില്‍ നടന്ന തബ്‌ലീഗ് ജമാഅത്ത് സമ്മേളനങ്ങളില്‍ സംസ്ഥാനത്തുനിന്ന് 270 പേര്‍ പങ്കെടുത്തതായി വിവരം. ആദ്യ സമ്മേളനത്തില്‍ നൂറോളം പേരും രണ്ടാം സമ്മേളനത്തില്‍ 170 പേരും പങ്കെടുത്തെന്നാണ് കണക്കാക്കുന്നത്. ആദ്യത്തേതില്‍ പങ്കെടുത്ത മുഴുവനാളുകളും കേരളത്തില്‍ തിരിച്ചെത്തിയിട്ടുണ്ട്. കാസര്‍കോട് നിന്ന് 19 ഉം കണ്ണൂരില്‍ നിന്ന് പത്തും കോട്ടയത്തുനിന്ന് ആറും തിരുവനന്തപുരത്തുനിന്ന് അഞ്ചും പേരുള്‍പ്പെടെയാണ് 100 പേര്‍. സംസ്ഥാനത്തെ മറ്റ് ജില്ലകളില്‍ നിന്നുള്ളവരുമുണ്ട്. രണ്ടാമത്തെ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ മടങ്ങിയെത്തിയിട്ടില്ല. ഇവരുടെ മൊബൈല്‍ നമ്പര്‍ അടക്കമുള്ള വിശദാംശങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

അതേസമയം മലേഷ്യയില്‍ നടന്ന തബ് ലീഗ് സമ്മേളനത്തില്‍ ഒരു മലയാളി പങ്കെടുത്തിരുന്നു. ഇദ്ദേഹം സംസ്ഥാനത്ത് എത്തിയിട്ടുണ്ട്. ഇതില്‍ പങ്കെടുത്ത മറ്റ് വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനാല്‍ ഇയാള്‍ നിരീക്ഷണത്തിലാണ്. ഇത്തരത്തില്‍ തബ്‌ലീഗ് സമ്മേളനങ്ങളില്‍ പങ്കെടുത്ത് മടങ്ങിയവര്‍ക്ക് കൊവിഡ് 19 രോഗബാധയുണ്ടോയെന്ന് പരിശോധിക്കും. ഇതിനായി പൊലീസ് ശേഖരിച്ച വിവരങ്ങള്‍ ഉപയോഗിച്ച് അതാത് ജില്ലാ ഭരണകൂടങ്ങള്‍ മുഖേന ആരോഗ്യ പ്രവര്‍ത്തകര്‍ ഇവരിലേക്കെത്തും. തബ്‌ലീഗ് ജമാ അത്തിന്റെ അന്താരാഷ്ട്ര ആസ്ഥാനമായ നിസാമുദ്ദീന്‍ മര്‍ക്കസ് കെട്ടിടത്തില്‍ ആയിരത്തിലേറെ പേര്‍ താമസിച്ചിരുന്നു.

മുന്നൂറോളം പേരെ പള്ളിയില്‍ തന്നെ നിരീക്ഷണത്തിലാക്കുകയാണ് ചെയ്തത്. ബാക്കിയുള്ളവരെ ആശുപത്രിയിലും മറ്റുമായാണ് ക്വാറന്റൈനിലാക്കിയത്. മാര്‍ച്ച് 13 മുതല്‍ 15 വരെയായിരുന്നു പ്രാര്‍ത്ഥനാ സമ്മേളനം. നാലായിരത്തോളം പേര്‍ ഇവിടെയെത്തിയിരുന്നതായാണ് കണക്ക്. സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ വിവിധ സംസ്ഥാനങ്ങളിലായി 10 പേര്‍ ഇതിനോടകം കൊവിഡ് 19 ബാധിച്ച് മരിച്ചിട്ടുണ്ട്. തെലങ്കാനയില്‍ നിന്നുള്ള ആറ് പേരും ജമ്മു കശ്മീര്‍ കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നളുള്ളവരുമാണ് മരിച്ചത്. ഡല്‍ഹിയില്‍ മരിച്ച പത്തനംതിട്ട സ്വദേശിയും ഇതില്‍ പങ്കെടുത്തിട്ടുണ്ട്. എന്നാല്‍ ഇദ്ദേഹത്തില്‍ കൊറോണ സ്ഥിരീകരിച്ചിട്ടില്ല. മുംബൈയില്‍ കൊവിഡ് 19 ബാധിതനായി മരിച്ച ഫിലിപ്പെയ്ന്‍ സ്വദേശി സമ്മേളനത്തില്‍ പങ്കെടുത്തയാളാണ്.

]]>
Wed, 01 Apr 2020 08:32:12 +0530 Zainan Joseph
‘ട്രാന്‍സ്’ ആമസോണ്‍ പ്രൈമില്‍ http://newsmalayali.com/ടരനസ-ആമസണ-പരമല http://newsmalayali.com/ടരനസ-ആമസണ-പരമല കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സിനിമാ തിയറ്ററുകള്‍ അടച്ചിട്ടതിന് പിന്നാലെ വീടുകളിലെയും താമസ സ്ഥലത്തെയും സ്‌ക്രീനുകളാണ് സിനിമയും സീരീസും കാണാനുള്ള ഇടം. രാജ്യം സമ്പൂര്‍ണ ലോക്ക് ഡൗണിലൂടെ കടന്നുപോകുമ്പോള്‍ ഉള്ളടക്കം വര്‍ധിപ്പിച്ച് പ്രേക്ഷകരെ നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് ഒടിടി പ്ലാറ്റ്‌ഫോമുകള്‍. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഫഹദ് ഫാസില്‍ ചിത്രം ട്രാന്‍സ് ഉള്‍പ്പെടെ പ്രധാന ചിത്രങ്ങള്‍ ഏപ്രിലില്‍ ആമസോണ്‍ സ്ട്രീമിംഗ് ഉണ്ടാകും.

 

ട്രാന്‍സ് ഏപ്രില്‍ ഒന്നിന്

ഏഴ് വര്‍ഷത്തിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ട്രാന്‍സ് ഏപ്രില്‍ ഒന്നിന് ആമസോണ്‍ പ്രൈമിലെത്തുമെന്ന് എന്‍ഡിടിവിയും ദ ഹിന്ദുവും റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതേ ദിവസം തെലുങ്ക് ചിത്രം ഹിറ്റ് സ്ട്രീമിംഗ് ഉണ്ടാകും.

ആമസോണ്‍ പ്രൈം ഇന്ത്യയുടെ ഫോര്‍ മോര്‍ ഷോട്‌സ് പ്ലീസ് ഏപ്രില്‍ പതിനേഴ് മുതല്‍ കാണാം. സയന്‍സ് ഫിക്ഷന്‍ സീരീസ് ആയ ടേല്‍സ് ഫ്രം ദ ലൂപ്പ് ഏപ്രിലില്‍ ഉണ്ട്. എല്‍ട്ടണ്‍ ജോണിന്റെ ജീവചരിത്ര ചിത്രം റോക്കറ്റ്മാന്‍ ഏപ്രില്‍ രണ്ട് മുതല്‍. വിധു വിനോദ് ചോപ്രയുടെ ശിക്കാരയാണ് ബോളിവുഡില്‍ നിന്നുള്ള റിലീസ്

]]>
Wed, 01 Apr 2020 08:12:06 +0530 Zainan Joseph
പോലീസ് അന്യ സംസ്ഥാനക്കാരനെ വഴിയില്‍ കണ്ടപ്പോള്‍ : വീഡിയോ http://newsmalayali.com/പലസ-അനയ-സസഥനകകരന-വഴയല-കണടപപള-വഡയ http://newsmalayali.com/പലസ-അനയ-സസഥനകകരന-വഴയല-കണടപപള-വഡയ ട്രെയിനിടിച്ച ബോഡിയൊക്കെ മാറ്റാൻ പോലീസിനെ  സഹായിച്ചിട്ടുള്ള അന്യ സംസ്ഥാനക്കാരനെ ഇന്ന് വഴിയില്‍ വെച്ച് കണ്ടപ്പോള്‍ ഭക്ഷണം കഴിച്ചോ എന്ന് തിരക്കിയതാണ് .  ഭക്ഷണം  കഴിക്കാൻ  പോകുകയാണെന്ന പറഞ്ഞപ്പോൾ സ്റ്റേഷനിൽ പോയി വാങ്ങിക്കോളൂ എന്നായിരുന്നു മറുപടി. അത്ര ദൂരം പോയി അവര് വാങ്ങുന്നതിലും നല്ലത് നേരിട്ട് കൊടുക്കുമ്പോൾ കിട്ടുന്ന സന്തോഷം...♥..... 
ബിഗ് സല്യൂട് ]]>
Tue, 31 Mar 2020 15:24:49 +0530 Zainan Joseph
ലോകകപ്പിലെ ഇന്നിങ്സും തോറ്റുപോകും, ഈ പ്രകടനത്തിൽ; വീണ്ടും സ്റ്റോക്സ്, ഇംഗ്ലണ്ട് http://newsmalayali.com/england-ashes http://newsmalayali.com/england-ashes ലോകകപ്പ് ഫൈനലിൽ ന്യൂസീലൻഡിനെതിരെ ബെൻ സ്റ്റോക്സ് പുറത്തെടുത്ത ആ പോരാട്ടവീര്യം ‘ഒറ്റപ്പെട്ട സംഭവ’മായി എഴുതിത്തള്ളിയവർക്കു തെറ്റി! അന്ന് ലോഡ്സിൽ പുറത്തെടുത്ത അവിസ്മരണീയ പ്രകടനത്തേക്കാൾ ഒരുപടി മുന്നിൽ നിൽക്കുന്ന ഇന്നിങ്സുമായി ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ലീഡ്സിൽ ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ച് ബെൻ സ്റ്റോക്സിന്റെ പുനരവതാരം. എട്ടാം ടെസ്റ്റ് സെഞ്ചുറിയുമായി സ്റ്റോക്സ് നടത്തിയ ‘അസാധാരണ’ പോരാട്ടത്തിൽ ഇംഗ്ലണ്ടിന് സ്വന്തമായത് ക്രിക്കറ്റ് ചരിത്രത്തിലെ അവിശ്വസനീയ വിജയങ്ങളിലൊന്ന്. തോൽവി ഉറപ്പിച്ചിടത്തുനിന്ന് ഇംഗ്ലണ്ടിനെ കൈപിടിച്ചുയർത്തിയ സ്റ്റോക്സ്, ഒരു വിക്കറ്റിന്റെ ‘ചെറുതല്ലാത്ത’ വിജയമാണ് ഇംഗ്ലണ്ടിന് സമ്മാനിച്ചത്. ഇതോടെ അഞ്ചു ടെസ്റ്റുകളടങ്ങിയ പരമ്പരയിൽ ഇരു ടീമുകളും1–1ന് ഒപ്പമായി. ഒന്നാം ഇന്നിങ്സിൽ വെറും 67 റൺസിന് പുറത്തായി 112 റൺസിന്റെ കൂറ്റൻ ഒന്നാം ഇന്നിങ്സ് ലീഡും വഴങ്ങിയ ശേഷമാണ് സ്റ്റോക്സിന്റെ ചിറകിലേറി ഇംഗ്ലണ്ടിന്റെ തിരിച്ചുവരവ്.359 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ഇംഗ്ലണ്ടിന് 286 റൺസെടുക്കുമ്പോഴേയ്ക്കും ഒൻപതു വിക്കറ്റ് നഷ്ടപ്പെട്ടതാണ്. ഒരു വിക്കറ്റ് കയ്യിലിരിക്കെ ഇംഗ്ലണ്ടിന് വിജയത്തിലേക്ക് വേണ്ടിയിരുന്നത് 73 റൺസ്. ഉറച്ച ആരാധകർ പോലും തോറ്റുവെന്ന് ഉറപ്പിച്ചിടത്തുനിന്ന് സ്റ്റോക്സ് ‘സൂപ്പർമാനായി’ ഉദിച്ചുയർന്നത്. ഉറച്ച പിന്തുണയുമായി ജാക്ക് ലീച്ചെന്ന കണ്ണാടിക്കാരനും കൂട്ടുനിന്നതോടെ 126.4 ഓവറിൽ ഇംഗ്ലണ്ട് വിജയലക്ഷ്യം മറികടന്നു. പിരിയാത്ത 10–ാം വിക്കറ്റിൽ ജാക്ക് ലീച്ചിനൊപ്പം 62 പന്തിൽ 76 റൺസിന്റെ അവിശ്വസനീയ കൂട്ടുകെട്ടാണ് സ്റ്റോക്സ് തീർത്തത്. ഇതിൽ 75 റൺസും നേടിയത് സ്റ്റോക്സ് തന്നെ.

സ്റ്റോക്സ് 219 പന്തിൽ 11 ബൗണ്ടറിയും എട്ടു സിക്സും സഹിതം 135 റൺസുമായി പുറത്താകാതെ നിന്നു. ജാക്ക് ലീച്ച് 17 പന്തിൽ ഒരു റണ്ണുമായി ഉറച്ച പിന്തുണ നൽകി കൂട്ടുനിന്നു. നാലാം വിക്കറ്റിൽ ഇംഗ്ലണ്ട് വിജയകരമായി പിന്തുടരുന്ന ഉയർന്ന സ്കോർ കൂടിയാണിത്. ടീം വിജയിച്ച മൽസരങ്ങളിൽ 10–ാം വിക്കറ്റിലെ ഉയർന്ന രണ്ടാമത്തെ കൂട്ടുകെട്ടു കൂടിയാണിത്. ഈ വർഷം തന്നെ ഡർബനിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ പിരിയാതെ 78 റൺസെടുത്ത് ശ്രീലങ്കയെ വിജയത്തിലെത്തിച്ച കുശാൽ പെരേര – വിശ്വ ഫെർണാണ്ടോ സഖ്യമാണ് മുന്നിൽ. ടെസ്റ്റ് ചരിത്രത്തിൽ ഇംഗ്ലണ്ടിന്റെ നാലാമത്തെ ഒരു വിക്കറ്റ് ജയം കൂടിയാണിത്. 96 വർഷത്തിനിടെ നേടുന്ന ആദ്യ ഒരു വിക്കറ്റ് ജയവും

ഇംഗ്ലണ്ട് വിജയത്തിന് രണ്ടു റൺസ് വേണ്ടിയിരിക്കെ ഉറച്ചൊരു റണ്ണൗട്ട് അവസരം പാഴാക്കിയ നേഥൻ ലയണിനും ഓസീസിനും സ്വയം പഴിക്കാം. വിജയത്തിനരികെ സ്റ്റോക്സിനെ ലയൺ എൽബിയിൽ കുരുക്കിയെങ്കിലും ഔട്ട് നിഷേധിച്ച അംപയറിനുമുണ്ട്, വിജയത്തിൽ ചെറിയ പങ്ക്. റിവ്യൂ ഒന്നും ശേഷിക്കാത്തതിനാൽ അംപയറിന്റെ തീരുമാനം അന്തിമമായി.

359 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിനിറങ്ങിയ ഇംഗ്ലണ്ട് മൂന്നു വിക്കറ്റ് നഷ്ടത്തിൽ 141 റൺസെന്ന നിലയിൽ നിൽക്കെയാണ് അഞ്ചാമനായി സ്റ്റോക്സ് ക്രീസിലെത്തുന്നത്. പിന്നീട് സംഭവിച്ചതെല്ലാം ചരിത്രത്തിന്റെ ഭാഗമായി മാറിയത് വളരെ പെട്ടെന്നാണ്. മൂന്നാം ദിനം കളി നിർത്തുമ്പോൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 156 റൺസ് എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. ജോ റൂട്ട് 75 റൺസോടെയും സ്റ്റോക്സ് 50 പന്തിൽ രണ്ടു റൺസോടെയും ക്രീസിൽ.

ഏഴു വിക്കറ്റ് കയ്യിലിരിക്കെ 203 റൺസ് അകലെ നിൽക്കുന്ന വിജയലക്ഷ്യത്തിലേക്ക് നാലാം ദിനം ബാറ്റെടുക്കുമ്പോൾ ഇംഗ്ലണ്ട് പ്രതീക്ഷകളുടെ ആണിക്കല്ല് ക്യാപ്റ്റൻ ജോ റൂട്ടായിരുന്നു. എന്നാൽ, നാലാം ദിനം തുടക്കത്തിലേ ആ പ്രതീക്ഷ പാളി. തലേന്നത്തെ സ്കോറിനോട് രണ്ടു റൺസ് കൂടി കൂട്ടിച്ചേർക്കുമ്പോഴേയ്ക്കും റൂട്ട് പുറത്ത്. നേഥൻ ലയണിന്റെ പന്തിൽ ഡേവിഡ് വാർണറിനു ക്യാച്ച് സമ്മാനിച്ചായിരുന്നു റൂട്ടിന്റെ മടക്കം.

തുടർന്ന് ക്രീസിൽ ഒരുമിച്ച ജോണി‍ ബെയർസ്റ്റോയും സ്റ്റോക്സും ചേർന്ന് അർധസെഞ്ചുറി കൂട്ടുകെട്ടിലൂടെ ഇംഗ്ലണ്ട് സ്കോർ 245ൽ എത്തിച്ചു. അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത് 86 റൺസ്. 68 പന്തിൽ നാലു ബൗണ്ടറി സരിതം 36 റൺസെടുത്ത ബെയർസ്റ്റോയെ പുറത്താക്കി ഹെയ്സൽവുഡാണ് കൂട്ടുകെട്ട് പൊളിച്ചത്. ജോസ് ബ‍ട്‌ലർ (1), ക്രിസ് വോക്സ് (1) എന്നിവർ വന്നപോലെ മടങ്ങിയെങ്കിലും എട്ടാം വിക്കറ്റിൽ ജോഫ്ര ആർച്ചറിനെ കൂട്ടുപിടിച്ച് സ്റ്റോക്സ് 25 റൺസ് കൂട്ടിച്ചേർത്തു. 33 പന്തിൽ മൂന്നു ബൗണ്ടറി സഹിതം 15 റൺസുമായി ആർച്ചറും തൊട്ടുപിന്നാലെ സ്റ്റുവാർട്ട് ബ്രോഡ് സംപൂജ്യനായും മടങ്ങുമ്പോൾ വിജയത്തിൽനിന്ന് 73 റൺസ് അകലെയായിരുന്നു ഇംഗ്ലണ്ട്. അവിടെനിന്നായിരുന്നു സ്റ്റോക്സിന്റെ അസാധാരണ പ്രകടനത്തിന്റെ തുടക്കം

]]>
Mon, 26 Aug 2019 02:20:10 +0530 Zainan Joseph
വില്യംസനെയും ധനഞ്ജയേയും കാത്ത് ആജീവനാന്ത വിലക്ക്, കനത്ത തിരിച്ചടി http://newsmalayali.com/kane-williamson-lifelong-ban http://newsmalayali.com/kane-williamson-lifelong-ban ന്യൂസിലന്‍ഡ് ടീം നായകന്‍ കെയ്ന്‍ വില്യംസനും ശ്രീലങ്കന്‍ ബൗളര്‍ അകില ധനഞ്ജയ്ക്കുമെതിരെ ഐസിസി നടപടി വരുന്നു. തെറ്റായ ബൗളിംഗ് ആക്ഷന്റെ പേരിലാണ് ഇരുവരേയും ശിക്ഷിക്കാന്‍ ഐസിസി ഒരുങ്ങുന്നത്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ശ്രീലങ്ക-ന്യൂസിലന്‍ഡ് ടെസ്റ്റ് പരമ്പരയ്ക്കിടേയാണ് വിവാദമായ സംഭവം.ഇരുവരുടേയും ബൗളിംഗ് ആക്ഷനില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് മാച്ച് ഒഫിഷ്യല്‍സ് ഇരുവര്‍ക്കുമെതിരെ റിപ്പോര്‍ട്ട് നല്‍കി കഴിഞ്ഞു. ഇതോടെ അടുത്ത പതിനാല് ദിവസത്തിനുള്ളില്‍ ഇരു താരങ്ങളും ഐസിസിയുടെ ബോളിങ് ആക്ഷന്‍ പരിശോധനയ്ക്ക് വിധേയമാകണം.

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സിലാണ് കെയ്ന്‍ വില്യംസണ്‍ പന്തെറിഞ്ഞത്. പാര്‍ട്ട് ടൈം ബോളറായി വളരെ വിരളമായി മാത്രമാണ് വില്യംസണ്‍ പന്തെറിയാറുളളു. അതിനാല്‍ തന്നെ വിലക്ക് നേരിട്ടാലും വില്യംസണെ അത് ബാധിക്കില്ല. 73 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 29 വിക്കറ്റുകളാണ് വില്യംസണ്‍ ഇതുവരെ സ്വന്തമാക്കിയിട്ടുളളത്.

അതെസമയം ശ്രീലങ്കയുടെ ഓള്‍റൗണ്ടറായ അകില ധനഞ്ജയ്ക്ക് പരിശോധന അഗ്നിപരീക്ഷയാണ്. ആറ് ടെസ്റ്റ് മത്സരങ്ങള്‍ മാത്രം കളിച്ചിട്ടുള്ള താരം ഇതിനോടകം 33 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. ആദ്യ ഇന്നിങ്‌സിലെ അഞ്ച് വിക്കറ്റ് പ്രകടനം ഉള്‍പ്പടെ കിവികള്‍ക്കെതിരെ ശ്രീലങ്കയെ വിജയത്തിലെത്തിക്കുന്നതിലും താരം നിര്‍ണായക പങ്കുവഹിച്ചിരുന്നു. ബൗളിംഗിന് വിലക്ക് വീണാല്‍ ധനഞ്ജയയുടെ കരിയറിനു തന്നെ അവസാനമാകും.

]]>
Sun, 25 Aug 2019 11:13:37 +0530 Zainan Joseph
കനിവൊരുക്കി GNPC; കോട്ടയത്ത് നിന്ന് ശേഖരിച്ചത് മൂന്നര ടൺ അരി; വിഡിയോ. http://newsmalayali.com/kerala-flooded-gnpc http://newsmalayali.com/kerala-flooded-gnpc ‘ജിഎൻപിസി ചങ്കുകൾ അങ്ങനെയാ.. ഒരു പൂവ് ചോദിച്ചാൽ ഒരു പൂക്കാലം തന്നെ നൽകും..’.ആവേശത്തോടെ ജിഎൻപിസി അംഗങ്ങൾ പറയാറുള്ള ഇൗ വാക്ക് വീണ്ടും അക്ഷരംപ്രതി ശരിയാണെന്ന് തെളിയിക്കുകയാണ്. ദുരന്തമേഖലകളിലെ ക്യാംപിലേക്ക് ഫെയ്സ്ബുക്ക് കൂട്ടായ്മയിലെ അംഗങ്ങൾ കോട്ടയത്ത് നിന്ന് സമാഹരിച്ചത് മൂന്നു ട്രക്കിൽ ഉൾക്കൊള്ളുന്ന സാധനങ്ങൾ. മൂന്നര ടണ്ണോളം അരിമാത്രം കോട്ടയത്ത് നിന്ന് സമാഹരിച്ചു
ഇത്തരത്തിൽ പലയിടങ്ങളിൽ നിന്നും ശേഖരിക്കുന്ന സാധനങ്ങൾ ഉടൻ ക്യാംപിലെത്തും. വെള്ളവും ബിസ്ക്കറ്റും സോപ്പും ഉൾപ്പെടെ ക്യാംപിലേക്ക് വേണ്ട എല്ലാ സാധനങ്ങളും കൂട്ടായ്മ ശേഖരിച്ചിട്ടുണ്ട്. ജിഎൻപിസിയിൽ 
അംഗമല്ലാത്തവർ പോലും സാധനങ്ങൾ എത്തിച്ചുവെന്ന് ഗ്രൂപ്പിലിട്ട വിഡിയോയിൽ അഡ്മിൻ വ്യക്തമാക്കുന്നു....

]]>
Tue, 13 Aug 2019 09:40:00 +0530 Zainan Joseph
പ്രളയത്തില്‍ കൈത്താങ്ങാകാന്‍ സൗജന്യ സേവനങ്ങള്‍ ഏര്‍പ്പെടുത്തി എയര്‍ടെല്‍... http://newsmalayali.com/flooded-kerala-airtel-freecall http://newsmalayali.com/flooded-kerala-airtel-freecall പ്രളയക്കെടുതിയില്‍ നട്ടംതിരിയുന്ന കേരളത്തിന് കൈത്താങ്ങാകാന്‍ ഭാരതി എയര്‍ടെല്‍. സേവനങ്ങള്‍ സൗജന്യമാക്കിയാണ് എയര്‍ടെല്‍ ഉപഭോക്താക്കളെ തുണച്ചത്. പോസ്റ്റ് പെയ്ഡ് വരിക്കാരുടെ ബില്‍ തിയതി 16-ാം തിയതി വരെ നീട്ടിയിട്ടുമുണ്ട്. പ്രളയ ബാധിത മേഖലകളിലാണ് എയര്‍ടെല്‍ ഈ സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. കാണാതായ ആളുകളെ കണ്ടെത്താന്‍ 1948 എന്ന ടോള്‍ഫ്രീ നമ്പരും ഒരുക്കി. ടവറുകളും റെയ്ഞ്ചും കാര്യക്ഷമമാണെന്ന് ഉറപ്പാക്കാനുള്ള നീക്കങ്ങളും എയര്‍ടെല്‍ നടത്തുന്നുണ്ട്.കേരളത്തില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ആശങ്കയിലാണ്. ബന്ധുക്കളും സുഹൃത്തുക്കളുമായി ബന്ധപ്പെടാനുള്ള സൗകര്യം ആവശ്യമാണ്. ഇതിനുള്ള സൗകര്യം ഏര്‍പ്പെടുത്തും. ദുരിതാശ്വാസ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്യും. എന്നിങ്ങനെയുള്ള പ്രസ്താവനകളും കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്.

]]>
Sat, 10 Aug 2019 18:06:03 +0530 Zainan Joseph
ഫയർഫോഴ്സ് തോറ്റു പിന്മാറിയപ്പോൾ രക്ഷകരായി ‘കേരളത്തിന്റെ സൈന്യം’ http://newsmalayali.com/kerala-fishermen-saves-lifes-of-victims-of-kerala-flood http://newsmalayali.com/kerala-fishermen-saves-lifes-of-victims-of-kerala-flood കഴിഞ്ഞ വർഷത്തെ പ്രളയക്കെടുതിയിലെ രക്ഷാപ്രവത്തനങ്ങളിൽ മത്സ്യത്തൊഴിലാളികൾ വഹിച്ച പങ്ക് പകരം വെക്കാനാവാത്തതാണ്. അവസരോചിതമായ ഇടപെടൽ കൊണ്ട് എണ്ണമറ്റ ജീവനുകളാണ് അവർ രക്ഷിച്ചെടുത്തത്. അവരുടെ ധീരമായ പ്രവർത്തനങ്ങൾ മൂലം മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഇവരെ ‘കേരളത്തിൻ്റെ സൈന്യം’ എന്ന് വിശേഷിപ്പിച്ചിരുന്നു.വീണ്ടും കേ​ര​ളം മ​റ്റൊ​രു മ​ഴ​ക്കെ​ടു​തി​യെ അ​ഭി​മു​ഖീ​ക​രി​ക്കു​മ്പോ​ള്‍ രക്ഷയുടെ കൈ നീട്ടി മത്സ്യത്തൊഴിലാളികളെത്തി. അ​ഗ്നി​ശ​മ​ന​സേ​ന പോ​ലും പി​ന്മാ​റി​യ ദൗ​ത്യ​മാ​ണ് കേ​ര​ള​ത്തി​ന്‍റെ സൈ​ന്യം ഏ​റ്റെ​ടു​ത്ത് വി​ജ​യി​പ്പി​ച്ച​ത്. ക​ണ്ണൂ​രി​ലെ ശ്രീ​ക​ണ്ഠാ​പു​ര​ത്താ​ണ് സം​ഭ​വം.മൂ​ന്ന് ദി​വ​സ​മാ​യി ഭ​ക്ഷ​ണം പോ​ലു​മി​ല്ലാ​തെ കെ​ട്ടി​ട​ത്തി​ൽ കു​ടു​ങ്ങി കി​ട​ന്ന അ​ന്യ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ എ​ത്തി ര​ക്ഷി​ച്ച​ത്. ശ​ക്ത​മാ​യ ഒ​ഴു​ക്ക് കാ​ര​ണം ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഫ​യ​ർ​ഫോ​ഴ്‌​സ് ഉ​പേ​ക്ഷി​ച്ച ദൗ​ത്യ​മാ​യി​രു​ന്നു ഇ​ത്.

 

]]>
Sat, 10 Aug 2019 15:23:53 +0530 Zainan Joseph