Asia Cup 2022 | പാകിസ്ഥാനെതിരെ അഞ്ച് വിക്കറ്റ് ജയത്തിൽ തിളങ്ങിയത് ഹാർദിക് പാണ്ഡ്യയും ഭുവനേശ്വർ കുമാറും

ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ചിരവൈരികളായ പാക്കിസ്ഥാനെതിരെ ഹാർദിക് പാണ്ഡ്യയുടെ ഓൾറൗണ്ട് മികവിൽ ഇന്ത്യ 5 വിക്കറ്റിന്റെ തകർപ്പൻ ജയം നേടി.

Aug 29, 2022 - 19:32
 0
Asia Cup 2022 | പാകിസ്ഥാനെതിരെ അഞ്ച് വിക്കറ്റ് ജയത്തിൽ തിളങ്ങിയത് ഹാർദിക് പാണ്ഡ്യയും ഭുവനേശ്വർ കുമാറും

ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ചിരവൈരികളായ പാക്കിസ്ഥാനെതിരെ ഹാർദിക് പാണ്ഡ്യയുടെ ഓൾറൗണ്ട് മികവിൽ ഇന്ത്യ 5 വിക്കറ്റിന്റെ തകർപ്പൻ ജയം നേടി. ഞായറാഴ്ച, ആവേശകരമായ മത്സരത്തിൽ  അഞ്ചാം വിക്കറ്റിൽ രവീന്ദ്ര ജഡേജയ്‌ക്കൊപ്പം പാണ്ഡ്യ 52 റൺസിന്റെ നിർണായക കൂട്ടുകെട്ട് നേടി . ജഡേജ 28 പന്തിൽ 35 റൺസെടുത്തു. പാണ്ഡ്യ 17 പന്തിൽ 33 റൺസുമായി പുറത്താകാതെ നിന്നപ്പോൾ ഇന്ത്യ പാകിസ്ഥാൻ ഉയർത്തിയ 148 റൺസ് വിജയലക്ഷ്യം 2 പന്തുകൾ ബാക്കി നിൽക്കെ മറികടന്നു.

ജഡേജയും പാണ്ഡ്യയും പാകിസ്ഥാൻ ബൗളർമാരെ കീഴടക്കിയതോടെ അവസാന നാലോവറിൽ നിന്നായി ഇന്ത്യക്ക് 41 റൺസ് വേണമായിരുന്നു. പത്തൊൻപതാം ഓവറിൽ പാണ്ഡ്യ മൂന്ന് ഫോറുകൾ അടിച്ചത് അവസാന ഓവറിൽ ഇന്ത്യക്ക് കാര്യങ്ങൾ എളുപ്പമാക്കി. എന്നാൽ, അവസാന ഓവറിലെ ആദ്യ പന്തിൽ തന്നെ ജഡേജ പുറത്തായി. ആ ഓവറിന്റെ വേഗത അൽപ്പം കുറഞ്ഞു. എങ്കിലും പാണ്ഡ്യ തന്റെ കടമ നന്നായി ചെയ്തു. തന്റെ മാച്ച്‌ വിന്നിംഗ് നോക്കിൽ4 ബൗണ്ടറികളും ഒരു സിക്‌സറും അദ്ദേഹം നേടി. നേരത്തെ ബൗളിങ്ങിൽ മികച്ച പ്രകടനം നടത്തിയ പാണ്ഡ്യ മൂന്ന് വിക്കറ്റ് നേടിയിരുന്നു.

മറുപടി ബാറ്റിങ്ങില്‍ ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് നഷ്ടമായ ഇന്ത്യ അല്പം പതറിയെങ്കിലും ഗംഭീരതിരിച്ചുവരവാണ് നടത്തിയത്.നൂറാം ട്വൻ്റി 20 മത്സരത്തിനിറങ്ങിയ കോഹ്ലി 34 പന്തിൽ 35 റൺസ് നേടി അടിത്തറ പാകി.

ടോസ് നേടി ബൗളിങ്ങിന് ഇറങ്ങിയ ഇന്ത്യ, പാക് പടയെ 147 റൺസിന്‌ ഓൾ ഔട്ട് ആക്കി.

രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ഇന്ത്യ നിലവിലെ ചാമ്പ്യന്മാരായാണ് ടൂർണമെന്റിൽ പ്രവേശിക്കുന്നത്. തങ്ങളുടെ വിജയ റെക്കോർഡ് നിലനിർത്താനാണ് അവർ ലക്ഷ്യമിടുന്നത്. 1984ലെ ഉദ്ഘാടന പതിപ്പിന് ശേഷം ഏഴ് തവണ (ആറ് ഏകദിനങ്ങളും ഒരു ടി20 ഐയും) ടൂർണമെന്റ് വിജയിച്ചിട്ടുള്ള ഇന്ത്യ ഏഷ്യാ കപ്പ് ചരിത്രത്തിലെ ഏറ്റവും വിജയകരമായ ടീമാണ്.

ഈ സീസണിൽ, അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും കടുത്ത മത്സരാർത്ഥികളായി രംഗത്തുണ്ട് എന്നതും വിസ്മരിച്ചുകൂടാ. അവർക്ക് ഏത് ഘട്ടത്തിലും കളി മാറ്റാനുള്ള കഴിവുണ്ട് എന്നതാണ് പ്രധാനം. ബംഗ്ലാദേശ് ഈയടുത്ത കാലത്ത് രണ്ട് തവണ കിരീടത്തിന് അടുത്ത് എത്തിയതിനാൽ, ഒരു കന്നി കിരീടം നേടുന്നതിനായി അവർ ചില മികച്ച പ്രകടനങ്ങൾ പുറത്തെടുക്കുന്നത് ഇക്കുറി കാണാൻ കഴിഞ്ഞേക്കും.

2016-ൽ, അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ഏഷ്യാ കപ്പ് ഏകദിനങ്ങൾക്കും T20Iകൾക്കും ഇടയിൽ റൊട്ടേഷൻ അടിസ്ഥാനത്തിൽ കളിക്കാൻ തീരുമാനിച്ചിരുന്നു. അങ്ങനെ, 2016 ഏഷ്യാ കപ്പിന്റെ ആദ്യ സീസണിനെ ഏറ്റവും ചെറിയ ഫോർമാറ്റിൽ അടയാളപ്പെടുത്തിയ ശേഷം, ഈ വർഷം വീണ്ടും ഇത് 20 ഓവർ ഗെയിമായി നടത്തുകയാണ്.

ഏഷ്യാ കപ്പ് എല്ലായ്‌പ്പോഴും ക്രിക്കറ്റ് ലോകത്തെ ഏറ്റവും മികച്ച ടൂർണമെന്റുകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. ആരാണ് ട്രോഫി ഉയർത്തുന്നത് എന്നറിയാനുള്ള ആവേശം എന്നും കളിയുടെ ഭാഗമാണ്.

2018ലെ, ടൂർണമെന്റിൽ തങ്ങളുടെ സ്ഥിരതയും ഉജ്ജ്വലമായ പ്രകടനവും തുടർന്നുകൊണ്ട് ഇന്ത്യ ഏഷ്യാ കപ്പ് കിരീടം നിലനിർത്തി. 50 ഓവർ ഫോർമാറ്റിൽ ഇന്ത്യ ബംഗ്ലാദേശിനെ വീണ്ടും ഫൈനലിൽ നേരിട്ടതിനാൽ ഇത് 2016 സീസണിന്റെ മറ്റൊരു പകർപ്പായി തന്നെ മാറി.

ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രോഹിത് ശർമ്മയും സംഘവും ബംഗ്ലാദേശിനെ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തി. അവസാന പന്തിൽ 223 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ, ഏഴാം തവണയും ഏഷ്യാ കപ്പ് കിരീടം ഉയർത്തി റെക്കോർഡ് ബുക്കിൽ തങ്ങളുടെ പേര് രേഖപ്പെടുത്തി.

ഇന്നത്തെ കളിയിലെ ഇന്ത്യൻ ടീം: രോഹിത് ശർമ്മ (ക്യാപ്റ്റൻ), കെ.എൽ. രാഹുൽ, വിരാട് കോഹ്‌ലി, ഋഷഭ് പന്ത് (വിക്കെറ്റ്), സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വർ കുമാർ, യുസ്‌വേന്ദ്ര ചാഹൽ, അർഷ്ദീപ് സിംഗ്, അവേഷ് ഖാൻ, രവിചന്ദ്രൻ അശ്വിൻ, ദീപക് ഹൂഡ, ദിനേഷ് കാർത്തിക്, രവി ബിഷ്‌ണോയ്

പാകിസ്താൻ ടീം: ബാബർ അസം (ക്യാപ്റ്റൻ), മുഹമ്മദ് റിസ്വാൻ (വിക്കറ്റ്), ഫഖർ സമാൻ, ഇഫ്തിഖർ അഹമ്മദ്, ഖുശ്ദിൽ ഷാ, ആസിഫ് അലി, മുഹമ്മദ് ഹസ്നൈൻ, ഷദാബ് ഖാൻ, ഉസ്മാൻ ഖാദർ, ഹാരിസ് റൗഫ്, നസീം ഷാ, ഷാനവാസ് ദഹാനി, മുഹമ്മദ് നവാസ്, ഹസൻ അലി, ഹൈദർ അലി

What's Your Reaction?

like

dislike

love

funny

angry

sad

wow