കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത മൂന്ന് ശതമാനം വർധിപ്പിച്ചു; ജനുവരി 1 മുതൽ മുൻകാല പ്രാബല്യം

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും (Central Government Employees) പെന്‍ഷന്‍കാരുടെയും (Pensioners) ക്ഷാമബത്ത (ഡി എ) (Dearness Allowance) മൂന്ന് ശതമാനം വര്‍ധിപ്പിച്ചു.

Mar 31, 2022 - 16:49
 0
കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത മൂന്ന് ശതമാനം വർധിപ്പിച്ചു; ജനുവരി 1 മുതൽ മുൻകാല പ്രാബല്യം

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും (Central Government Employees) പെന്‍ഷന്‍കാരുടെയും (Pensioners) ക്ഷാമബത്ത (ഡി എ) (Dearness Allowance) മൂന്ന് ശതമാനം വര്‍ധിപ്പിച്ചു.  കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. 2022 ജനുവരി ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ഡിഎ വർധനവ്‌. നിലവില്‍ കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 31 ശതമാനമായിരുന്നു ക്ഷാമബത്ത. മൂന്ന് ശതമാനം വർധനവോട് കൂടി ഇത് 34 ശതമാനം ആകും. 50 ലക്ഷത്തോളം ജീവനക്കാര്‍ക്കും 65 ലക്ഷത്തോളം പെന്‍ഷന്‍ക്കാര്‍ക്കും പുതിയ തീരുമാനത്തിന്റെ ഗുണം ലഭിക്കും. അതായത് 18,000 രൂപ അടിസ്ഥാന ശമ്പളമുള്ള കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരന് 73,440 രൂപ വാര്‍ഷിക ക്ഷാമബത്ത ലഭിക്കും.

മാര്‍ച്ചിലെ ശമ്പളത്തോടൊപ്പം പുതുക്കിയ ഡി എ ലഭിക്കും. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഡി എ 28 ശതമാനത്തില്‍ നിന്ന് 31 ശതമാനമാക്കിയത്. ഏഴാം കേന്ദ്ര ശമ്പള കമ്മീഷന്റെ ശുപാര്‍ശകള്‍ അടിസ്ഥാനമാക്കിയാണ് ഈ വർധനവ്. സര്‍ക്കാരിന് 9544 കോടിയുടെ അധിക ബാധ്യതയുണ്ടാക്കുന്നതാണ് വർധനവ്. പണപ്പെരുപ്പം ജീവനക്കാരുടെ ശമ്പളത്തിലുണ്ടാക്കുന്ന ആഘാതം നികത്തുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്ഷാമബത്ത നല്‍കുന്നത്. ക്ഷാമബത്ത 34 ശതമാനമായി വര്‍ധിപ്പിച്ചാല്‍ ശമ്പളം 73,440 രൂപയില്‍ നിന്ന് 2,32,152 രൂപയാകും.

എന്താണ് ക്ഷാമബത്ത?

സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ശമ്പളത്തിന്റെ ഒരു ഘടകമാണ് ക്ഷാമബത്ത. വർധിച്ചുവരുന്ന പണപ്പെരുപ്പത്തെ നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ എല്ലാ വര്‍ഷവും രണ്ട് തവണ ഡിഎ, ഡിആര്‍ ആനുകൂല്യങ്ങള്‍ പരിഷ്‌കരിക്കുന്നു. ജനുവരി, ജൂലൈ മാസങ്ങളിലാണ് ഇവ പരിഷ്‌കരിക്കുന്നത്. നഗരത്തിലാണോ അർധ നഗര മേഖലയിലാണോ ഗ്രാമീണ മേഖലയിലാണോ ജോലി ചെയ്യുന്നത് എന്നതിനെ അടിസ്ഥാനമാക്കി ജീവനക്കാരുടെ ഡിഎ വ്യത്യാസപ്പെടുന്നു. ഒക്ടോബറില്‍ സര്‍ക്കാര്‍ ഡിഎ വര്‍ധിപ്പിച്ചപ്പോള്‍ ഇന്ത്യയിലുടനീളമുള്ള 48 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 65 ലക്ഷം പെന്‍ഷന്‍കാര്‍ക്കുമാണ് അതിന്റെ ഗുണം ലഭിച്ചത്.


നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 31 ശതമാനം ക്ഷാമബത്തയാണ് നല്‍കുന്നത്. കോവിഡ്-19 മൂലം മാസങ്ങളോളം അലവന്‍സ് മരവിപ്പിച്ചതിന് ശേഷം 2021 ജൂലൈ, ഒക്ടോബര്‍ മാസങ്ങളിലാണ് ഏറ്റവും പുതുതായി ക്ഷാമബത്തകള്‍ വര്‍ധിപ്പിച്ചത്. ഒക്ടോബറില്‍ കേന്ദ്രമന്ത്രിസഭ, 47.14 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 68.62 ലക്ഷം പെന്‍ഷന്‍കാര്‍ക്കും പ്രയോജനം ലഭിക്കുന്നതിന് ക്ഷാമബത്ത 3 ശതമാനം മുതല്‍ 31 ശതമാനം വരെ വര്‍ധിപ്പിച്ചിരുന്നു.

കേന്ദ്രസര്‍ക്കാര്‍ ഡിഎ 3 ശതമാനം വര്‍ധിപ്പിച്ചാല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം 20,000 രൂപ വരെ വര്‍ധിക്കും. ഏഴാം കേന്ദ്ര ശമ്പള കമ്മീഷന്‍ പ്രകാരം സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ അടിസ്ഥാന ശമ്പളത്തിന്റെ അടിസ്ഥാനത്തിലാണ് കണക്കാക്കുന്നത്.

ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 18,000 രൂപയാണെങ്കില്‍

- പുതിയ ഡിഎ (34 %) 6120 രൂപ/മാസം

- ഡിഎ ഇതുവരെ (31%) 5580 രൂപ/മാസം

- ഡിഎ വര്‍ദ്ധനവ്: 6120- 5580 = 540 രൂപ/മാസം

- വാര്‍ഷിക ശമ്പളത്തിലെ വര്‍ദ്ധനവ് 540X12 = 6,480 രൂപ

ജീവനക്കാരന്റെ അടിസ്ഥാന ശമ്പളം 56900 രൂപയാണെങ്കില്‍

- പുതിയ ഡിഎ (34 %) 19346 രൂപ / മാസം

- ഡിഎ ഇതുവരെ (31 %) 17639 രൂപ / മാസം

- ഡിഎ വർദ്ധനവ്: 19346-17639 = 1,707 രൂപ/മാസം

- വാര്‍ഷിക ശമ്പളത്തിലെ വര്‍ദ്ധനവ് 1,707 X12 = 20,484 രൂപ

What's Your Reaction?

like

dislike

love

funny

angry

sad

wow