1.97 രൂപയ്ക്ക് ഒരു ജിബി ഡേറ്റ, ജിയോയെ വീഴ്ത്തി എയർടെൽ

രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കൾ തമ്മിലുള്ള മൽസരം തുടരുകയാണ്. റിലയന്‍സ് ജിയോ തുടങ്ങിയ ഓഫർ വിപ്ലവം ഭാർതി എയർടെലും ഏറ്റെടുത്തു കഴിഞ്ഞു. കേവലം 1.97 രൂപയ്ക്ക് ഒരു ജിബി ഡേറ്റ നൽകാനും എയർടെൽ തീരുമാനിച്ചിരിക്കുന്നു. എയർടെല്ലിന്റെ 399 രൂപ പ്ലാൻ പരിഷ്കരിച്ചാണ് ഏറ്റവും കുറഞ്ഞ നിരക്കിൽ ഡേറ്റ നൽകുന്നത്

Jun 4, 2018 - 15:40
 0
1.97 രൂപയ്ക്ക് ഒരു ജിബി ഡേറ്റ, ജിയോയെ വീഴ്ത്തി എയർടെൽ
രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കൾ തമ്മിലുള്ള മൽസരം തുടരുകയാണ്. റിലയന്‍സ് ജിയോ തുടങ്ങിയ ഓഫർ വിപ്ലവം ഭാർതി എയർടെലും ഏറ്റെടുത്തു കഴിഞ്ഞു. കേവലം 1.97 രൂപയ്ക്ക് ഒരു ജിബി ഡേറ്റ നൽകാനും എയർടെൽ തീരുമാനിച്ചിരിക്കുന്നു.

എയർടെല്ലിന്റെ 399 രൂപ പ്ലാൻ പരിഷ്കരിച്ചാണ് ഏറ്റവും കുറഞ്ഞ നിരക്കിൽ ഡേറ്റ നൽകുന്നത്. 399 രൂപ പ്ലാനിൽ ദിവസം 1.4 ജിബി ഡേറ്റയാണ് നിലവിൽ നൽകുന്നത്. എന്നാൽ ഇത് 2.4 ജിബി ഡേറ്റയായി ഉയര്‍ത്തിയിരിക്കുന്നു. അതേസമയം, 399 രൂപ പ്ലാനിന്റെ കാലാവധി ചിലർക്ക് 70 ദിവസവും മറ്റുചിലർക്ക് 84 ദിവസവുമാണ്.

എന്നാൽ ഈ പ്ലാൻ തിരഞ്ഞടുത്ത കുറച്ചു പേർക്ക് മാത്രമാണ് നൽകുന്നത്. 399 രൂപ പ്ലാനി‍ൽ അൺലിമിറ്റഡ് കോൾ, ദിവസം 100 എസ്എംഎസ് എന്നിവയും ലഭിക്കും. അതേസമയം, ജിയോയുടെ 399 രൂപ പ്ലാന്‍ ചെയ്യുന്നവർക്ക് 100 രൂപ തിരിച്ചുനൽകുന്നുണ്ട്. ജിയോയുടെ 399 രൂപ പ്ലാനില്‍ 84 ദിവസത്തേക്ക് പ്രതിദിനം 1.5 ജിബി എന്ന നിരക്കിലാണ് ഡേറ്റ നല്‍കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow