ഭാരത് ജോഡോ യാത്രയ്ക്ക് കരുത്തേകാൻ, ഗാന്ധി ദർശൻ വേദി

ഒരുമിക്കുന്ന ചുവടുകൾ ഒന്നാകുന്ന രാജ്യം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് രാഹുൽ ഗാന്ധി കന്യാകുമാരിയിൽ നിന്നും കാശ്മീരിലേക്ക് നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ

Sep 13, 2022 - 01:41
Sep 13, 2022 - 01:45
 0
ഭാരത് ജോഡോ യാത്രയ്ക്ക് കരുത്തേകാൻ, ഗാന്ധി ദർശൻ വേദി

ഒരുമിക്കുന്ന ചുവടുകൾ ഒന്നാകുന്ന രാജ്യം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് രാഹുൽ ഗാന്ധി കന്യാകുമാരിയിൽ നിന്നും കാശ്മീരിലേക്ക് നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ നിന്നും 200 അംഗങ്ങളെ പങ്കെടുപ്പിക്കുവാൻ ഗാന്ധിദർശൻ വേദി പൂഞ്ഞാർ നേതൃയോഗം തീരുമാനിച്ചു. മുണ്ടക്കയം ബാങ്ക് ഓഡിറ്റോറിയത്തിൽ ചേർന്ന നേതൃസമ്മേളനത്തിന് പൂഞ്ഞാർ അസംബ്ലി ചെയർമാൻ ഷെഹിം വിലങ്ങുപാറ അധ്യക്ഷത വഹിച്ചു ഗാന്ധി ദർശൻ വേദി ജില്ലാ പ്രസിഡന്റ് പ്രസാദ് കൊണ്ടുപറമ്പിൽ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. മുണ്ടക്കയം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് റോയി കപ്പിലുമാക്കൽ മുഖ്യപ്രഭാഷണം നിർവഹിച്ചു ജില്ലാ ജനറൽ സെക്രട്ടറി കെ ഒ വിജയകുമാർ, ബിനു മറ്റക്കര, ബേബി മാത്യു വട്ടക്കുന്നേൽ, ഷിബു കല്ലറയ്ക്കൽ, ബിനു പി.എം, എ ജെ ജോൺ,ഷുഹൈബ് മേപ്പറത്ത്, അൻസർ നജീബ്, അസ്ഹർ കരാഞ്ചേരി, ഏണസ്റ്റ് ചെറുവള്ളി,അർഷദ്, അൻവർഷ കെഎം,തുടങ്ങിയവർ പ്രസംഗിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow