'പഠന ചെലവിനായി ഇനി കടല വിൽക്കണ്ട'; വിദ്യാർത്ഥിനിയുടെ വിദ്യാഭ്യാസ ചെലവ് ആലപ്പുഴ കലക്ടർ ഏറ്റെടുത്തു

പഠന ചെലവ് കണ്ടെത്താൻ കടന വിൽപന നടത്തിയ വിദ്യാർഥിനിയ്ക്ക് സഹായവുമായി ആലപ്പുഴ കലക്ടര്‍ വിആർ കൃഷ്ണ തേജ. പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ വിനിഷയ്ക്കാണ് കലക്ടറിന്റെ സഹായമെത്തിയത്.

Nov 2, 2022 - 20:17
 0
'പഠന ചെലവിനായി ഇനി കടല വിൽക്കണ്ട'; വിദ്യാർത്ഥിനിയുടെ വിദ്യാഭ്യാസ ചെലവ് ആലപ്പുഴ കലക്ടർ ഏറ്റെടുത്തു

പഠന ചെലവ് കണ്ടെത്താൻ കടന വിൽപന നടത്തിയ വിദ്യാർഥിനിയ്ക്ക് സഹായവുമായി ആലപ്പുഴ കലക്ടര്‍ വിആർ കൃഷ്ണ തേജ. പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ വിനിഷയ്ക്കാണ് കലക്ടറിന്റെ സഹായമെത്തിയത്. വിനിഷയെക്കുറിച്ചുള്ള വാർ‌ത്തകൾ അറിഞ്ഞാണ് കലക്ടര്‍ ഇടപെട്ടത്.

വിനിഷയെ തന്റെ ക്യാമ്പ് ഓഫീസിലേക്ക് വിളിച്ചു വരുത്തി കാര്യങ്ങൾ ചോദിച്ചറിഞ്ഞശേഷം വിദ്യാഭ്യാസത്തിനായുള്ള എല്ലാ സഹായങ്ങളും ചെയ്യാമെന്ന് കലക്ടർ വാക്കു നൽകിയത്. സ്വന്തം സ്‌കൂളിന് മുന്നിലായിരുന്നു വിനിഷയുടെ കടല കച്ചവടം നടത്തുന്നത്.



പഠനത്തിന് പണം കണ്ടെത്താന്‍ ബുദ്ധിമുട്ടായതോടെയാണ് താന്‍ പഠിക്കുന്ന കണിച്ചുകുളങ്ങരയിലെ ഹയര്‍ സെക്കന്‍ററി സ്കൂളിന് മുന്നില്‍ കടല വിൽപന തുടങ്ങിയത്. ക്സാസ് കഴിഞ്ഞ ശേഷം വിനിഷ നേരെയെത്തുക കടല വിൽക്കാനാണ്.



പണമില്ലെന്ന കാരണത്താല്‍ ഒരു കാരണവശാലും വിനിഷയുടെ പഠനം മുടക്കരുതെന്ന് അറിയിക്കുകയും വാടക വീട്ടില്‍ താമസിക്കുന്ന വിനിഷയുടെ കുടുംബത്തിന് ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും കലക്ടർ അറിയിച്ചിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow