ചാലയില്‍ പാല്‍ലോറി പത്തോളം കടകള്‍ ഇടിച്ചുതകര്‍ത്തു; പുലര്‍ച്ചെയായതിനാല്‍ വന്‍ ദുരന്തം ഒഴിവായി

പുലര്‍ച്ചെ ആയതിനാല്‍ ആരും പരിസരത്ത് ഇല്ലാതിരുന്നത് വന്‍ ദുരന്തം ഒഴിവായി.

Oct 3, 2022 - 16:33
Oct 3, 2022 - 17:11
 0
ചാലയില്‍ പാല്‍ലോറി പത്തോളം കടകള്‍ ഇടിച്ചുതകര്‍ത്തു; പുലര്‍ച്ചെയായതിനാല്‍ വന്‍ ദുരന്തം ഒഴിവായി

 ചാല മാര്‍ക്കറ്റില്‍ പാല്‍ലോറി പത്തോളം കടകള്‍ ഇടിച്ചു തകര്‍ത്തു. നാല് വൈദ്യുത തൂണും ഇടിച്ചിട്ടു. തിങ്കളാഴ്ച പുലര്‍ച്ചെ 1.30 നാണ് സംഭവം. കോഴിക്കോട് നിന്ന് പാലുമായി വന്ന വണ്ടി പന്നോന്നേരിയില്‍ പാല്‍ വിതരണം ചെയ്ത് മടങ്ങവെ ആയിരുന്നു സംഭവം. കണ്ണൂര്‍- കൂത്തുപറമ്പ് റോഡിലെ ചാല മാര്‍ക്കറ്റിലാണ് അപകടം നടന്നത്.

.

അപകടത്തില്‍ ഫാന്‍സികട, ബേക്കറി ഉള്‍പ്പെടെ തകര്‍ന്നു. വൈദ്യുതി പോസ്റ്റ് തകര്‍ന്ന ഉടന്‍ പരിസരവാസികള്‍ ലൈന്‍മാനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന്, വൈദ്യുതി ഓഫാക്കുകയായിരുന്നു. അപകടത്തില്‍ ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതായി ഐമാക്‌സ് ഫാന്‍സി ഉടമ ഷംസീര്‍ പറഞ്ഞു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. പുലര്‍ച്ചെ ആയതിനാല്‍ ആരും പരിസരത്ത് ഇല്ലാതിരുന്നത് വന്‍ ദുരന്തം ഒഴിവായി.

.

എടക്കാട് പോലീസെത്തി ഗതാഗതം നിയന്ത്രിച്ചു.

 

What's Your Reaction?

like

dislike

love

funny

angry

sad

wow