അശ്ലീല കണ്ടന്റുകൾക്ക് പിടിവീണു; 'യെസ്മ'യടക്കം 18 ഒടിടി പ്ലാറ്റ്ഫോമുകൾ നിരോധിച്ച് കേന്ദ്ര സർക്കാർ

Mar 16, 2024 - 09:13
 0
അശ്ലീല കണ്ടന്റുകൾക്ക് പിടിവീണു; 'യെസ്മ'യടക്കം 18 ഒടിടി പ്ലാറ്റ്ഫോമുകൾ നിരോധിച്ച് കേന്ദ്ര സർക്കാർ

ഇന്റർനെറ്റ് ലോകത്തെ അശ്ലീല കണ്ടന്റുകളും മറ്റും തടയാനായി 18 ഒടിടി പ്ലാറ്റ്ഫോമുകൾ നിരോധിച്ച് കേന്ദ്രസർക്കാർ. ഇത്തരം 18 പ്ലാറ്റ്ഫോമുകളുമായി ബന്ധപ്പെട്ട 19 വെബ്സൈറ്റുകൾ, 10 ആപ്പുകൾ, 57 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവയ്ക്കും നിരോധനം ബാധകമാണ്.

2000-ലെ ഇൻഫർമേഷൻ ടെക്‌നോളജി ആക്ട് പ്രകാരമാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. കുട്ടികളുടെയും സ്ത്രീകളുടെയും അവകാശങ്ങൾ മുൻനിർത്തിയാണ് ഒടിടി പ്ലാറ്റ്ഫോമുകളുടെ നിരോധനം.

ഡ്രീംസ് ഫിലിംസ്, വൂവി, യെസ്‌മ, അൺകട്ട് അദ്ദ, ട്രൈ ഫ്ലിക്ക്, എക്‌സ് പ്രൈം, നിയോൺ എക്‌സ് വിഐപി, ബെഷാരംസ്, ഹണ്ടേഴ്‌സ്, റാബിറ്റ്, എക്‌സ്‌ട്രാമൂഡ്, ന്യൂഫ്‌ലിക്‌സ്, മൂഡ്എക്‌സ്, മോജ്‌ഫ്ലിക്‌സ്, ഹോട്ട് ഷോട്ട്‌സ് വിഐപി, ഫുഗി, ചിക്കൂഫ്ലിക്‌സ്, പ്രൈം പ്ലേ എന്നീ പ്ലാറ്റ്ഫോമുകളാണ് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം നിരോധിച്ചിരിക്കുന്നത്.

മലയാളത്തിലെ അഡൾട്ട് കണ്ടന്റ് ഒടിടി പ്ലാറ്റ്ഫോമായിരുന്നു യെസ്മ. ധാർമ്മിക നിലവാരം ഉയർത്തിപ്പിടിക്കുന്നതും അശ്ലീലമായ കണ്ടന്‍റുകളെ ഒരുതരത്തിലും പ്രോത്സാഹിപ്പിക്കാത്തതുമാണ് സര്‍ക്കാറിന്‍റെ നിലപാട് എന്നാണ് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂർ നിരോധനം സംബന്ധിച്ച് വാർത്താസമ്മേളനത്തിൽ പറഞ്ഞത്.

What's Your Reaction?

like

dislike

love

funny

angry

sad

wow