മുഖ്യമന്ത്രി പിണറായിയുടെ സമരത്തില്‍ ഡിഎംകെ പ്രവര്‍ത്തകര്‍ കറുപ്പ് വസ്ത്രം അണിഞ്ഞ് പങ്കെടുക്കും

Feb 8, 2024 - 11:40
 0
മുഖ്യമന്ത്രി പിണറായിയുടെ സമരത്തില്‍ ഡിഎംകെ പ്രവര്‍ത്തകര്‍ കറുപ്പ് വസ്ത്രം അണിഞ്ഞ് പങ്കെടുക്കും

കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക അവഗണനയ്‌ക്കെതിരേ ഡല്‍ഹിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നടത്തുന്ന സമരത്തില്‍ ഡിഎംകെയും പങ്കെടുക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. മുഖ്യമന്ത്രി പിണറായി വിജയനയച്ച കത്തിലാണ് സ്റ്റാലിന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

സംസ്ഥാന സ്വയംഭരണം എന്ന മുദ്രാവാക്യത്തിന്റെ തീജ്വാലകളെ അണയ്ക്കാന്‍ ബിജെപിയ്ക്ക് ഒരിക്കലും കഴിയില്ല. ധനകാര്യം, ഭരണം മുതലായവയില്‍ സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ നമ്മള്‍ ഉറപ്പായും ഉയര്‍ത്തിപ്പിടിക്കുമെന്നും സ്റ്റാലിന്‍ കത്തില്‍ പറയുന്നു.

ഡല്‍ഹി ജന്തര്‍ ജന്തറില്‍ ഫെബ്രുവരി എട്ടിന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയാണ് സമരം. സമരം രാംലീല മൈതാനത്തിലേക്ക് മാറ്റാണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും തീരുമാനം പിന്നീട് മാറ്റുകയായിരുന്നു. കറുത്ത ഡ്രസ് അണിഞ്ഞായിരിക്കും തമിഴ്‌നാട്ടില്‍ നിന്നുള്ള ഡിഎംകെ പ്രവര്‍ത്തകര്‍ കേരളത്തിന്റെ സമരത്തിന് പിന്തുണ നല്‍കുക.

അതിനിടെ ഡല്‍ഹിയിലെ സമരം എന്തിന് വേണ്ടിയാണെന്നുള്ള വിശദീകരണവും സിപിഎം പുറത്തുവിട്ടിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow