തീരുമാനമെടുത്തത് മുഖ്യമന്ത്രി ചെയർമാനായ ഡയറക്ടർബോർഡ്'; മസാല ബോണ്ടിൽ ഇഡിക്ക് മറുപടി നൽകി തോമസ് ഐസക്ക്

Jan 23, 2024 - 11:53
 0
തീരുമാനമെടുത്തത് മുഖ്യമന്ത്രി ചെയർമാനായ ഡയറക്ടർബോർഡ്'; മസാല ബോണ്ടിൽ ഇഡിക്ക് മറുപടി നൽകി തോമസ് ഐസക്ക്

കിഫ്ബി മസാല ബോണ്ട് കേസിൽ ഇഡിക്ക് മറുപടിയുമായി മുൻ ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക്. മസാല ബോണ്ട് ഇറക്കിയതിൽ തനിക്കുമാത്രമായി ഒരു ഉത്തരവാദിത്വവുമില്ലെന്ന് തോമസ് ഐസക് അറിയിച്ചു. മുഖ്യമന്ത്രി ചെയർമാനായ ഡയറക്ടർ ബോർഡ് ആണ് തീരുമാനമെടുത്തതെന്നും തനിക്ക് ധനമന്ത്രി എന്ന ഔദ്യോഗിക ഉത്തരവാദിത്വം മാത്രമാണ് ഉണ്ടായിരുന്നതെന്നും തോമസ് ഐസക് ഇ ഡിക്ക് നൽകിയ മറുപടിയിൽ പറയുന്നു.

കഴിഞ്ഞ ദിവസമായിരുന്നു ഇ ഡിക്ക് മുമ്പിൽ തോമസ് ഐസക് അവസാനമായി ഹാജരാകേണ്ടിയിരുന്നത്. എന്നാൽ, അദ്ദേഹം കഴിഞ്ഞ ദിവസവും ഹാജരായിരുന്നില്ല. ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് തോമസ് ഐസക്ക് അറിയിച്ചിരുന്നു. തുടർന്നാണ് ഇ ഡിയ്ക്ക് മറുപടി നൽകിയത്. ഏഴു പേജുള്ള മറുപടിയിലാണ് തോമസ് ഐസക്ക് കാര്യങ്ങൾ വിശദീകരിച്ചിരിക്കുന്നത്.

‘കിഫ്ബി മസാലബോണ്ടിൽ തനിക്ക് പ്രത്യേകമായി ഒരു ഉത്തരവാദിത്വവുമില്ല. കിഫ്ബി രൂപവത്കരിച്ച തുമുതൽ 17 അംഗ ഡയറക്ടർ ബോർഡ് ഉണ്ട്. അതിന്റെ ചെയർമാൻ മുഖ്യമന്ത്രിയാണ്. എല്ലാ തീരുമാനങ്ങളും എടുക്കുന്നത് കൂട്ടായിട്ടാണ്. ധനമന്ത്രി എന്ന ഔദ്യോഗിക ഉത്തരവാദിത്വമല്ലാതെ ഇക്കാര്യത്തിൽ തനിക്ക് യാതൊരു പ്രത്യേക അധികാരവും ഇല്ല’, തോമസ് ഐസക് നൽകിയ മറുപടിയിൽ പറയുന്നു.

കിഫ്ബി മസാലബോണ്ട് സംബന്ധിച്ചും അതിലൂടെ ലഭിച്ച ധനത്തിന്റെ വിനിയോഗം സംബന്ധിച്ചുമുള്ള കാര്യങ്ങളിൽ മൊഴി നൽകാനാണ് തോമസ് ഐസക്കിനോട് ഇ ഡി അന്വേഷണസംഘം ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നത്. ലണ്ടൻ സ്റ്റോക് എസ്ചേഞ്ചിലൂടെ കിഫ്ബി ധനസമാഹരണത്തിനായി മസാല ബോണ്ട് ഇറക്കിയതിൽ ക്രമക്കേട് നടന്നെന്ന സിഎജി റിപ്പോർ‍ട്ടിന് പിന്നാലെയാണ് ഇ ഡിയും ഫെമ ലംഘനത്തിൽ അന്വേഷണം തുടങ്ങിയത്. കിഫ്ബി സിഇഒ, മുൻ മന്ത്രി തോമസ് ഐസക് എന്നിവരടക്കമുള്ളവർക്കെതിരെയാണ് അന്വേഷണം.

What's Your Reaction?

like

dislike

love

funny

angry

sad

wow