അഞ്ചു മാസമായി ശമ്പളമില്ല; സര്‍ക്കാരിനെതിരെ സമരവുമായി സിഐടിയു; റബ്‌കോയിലെ സമരം തുടങ്ങിയിട്ട് രണ്ടുമാസം

Jan 17, 2024 - 10:38
 0
അഞ്ചു മാസമായി ശമ്പളമില്ല;  സര്‍ക്കാരിനെതിരെ സമരവുമായി സിഐടിയു; റബ്‌കോയിലെ സമരം തുടങ്ങിയിട്ട് രണ്ടുമാസം

അഞ്ചുമാസത്തിലധികമായി ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് സര്‍ക്കാരിനെതിരെ കുത്തിയിരിപ്പ് സമരവുമായി റബ്ക്കോയിലെ സിഐടിയു യൂണിയന്‍. പാമ്പാടി റബ്‌കോയിലെ തൊഴിലാളികളാണ് പൂര്‍ണമായും ജോലി ബഹിഷ്‌കരിച്ച് സര്‍ക്കാരിനെതിരെ സമരത്തിന് ഇറങ്ങിയിരിക്കുന്നത്. കഴിഞ്ഞ 77 ദിവസങ്ങളായി റബ്‌കോയിലെ നൂറിലധികം തൊഴിലാളികള്‍ സമരത്തിലാണ്.

റബ്‌കോ കഴിഞ്ഞ നാലു വര്‍ഷമായി പിഎഫ് പോലും അടയ്ക്കുന്നില്ലെന്നും തൊഴിലാളികള്‍ ആരോപിക്കുന്നു. ഏറെ നാളായി ശമ്പളം മുടങ്ങിയെന്ന് കാട്ടി നവകേരള സദസില്‍ മുഖ്യമന്ത്രിയ്ക്ക് പരാതി സമര്‍പ്പിച്ചിരുന്നുവെങ്കിലും നടപടികയൊന്നും ഉണ്ടായില്ലെന്ന് തൊഴിലാളികള്‍ വ്യക്തമാക്കുന്നു. ചെയ്ത ജോലിയുടെ ശമ്പളമാണ് ചോദിക്കുന്നതെന്നും ഇതു കൃത്യമായ ലഭിക്കുന്നത് വരെ സമരവുമായി മുന്നോട്ട് പോകുമെന്നും തൊഴിലാളികള്‍ വ്യക്തമാക്കി.

റബ്കോ എംപ്ലോയിസ് യൂണിയന്റെ കീഴിലുള്ള എല്ലാ തൊഴിലാളികളും സിഐടിയു യൂണിയന്‍കാരാണ്. ജീവനക്കാരെ സമരത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ സിഐടിയു നേതാക്കള്‍ ശ്രമിച്ചിരുന്നു. എന്നാല്‍, ഈ നിര്‍ദേശങ്ങള്‍ എല്ലാം തള്ളിയാണ് ജീവനക്കാര്‍ സമരത്തിന് ഇറങ്ങിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow