ആദ്യ സിനിമയോട് കൂടി തന്നെ ബോളിവുഡ് വിടേണ്ടി വരുമെന്ന് കരുതി, സംഭവിച്ചത് മറ്റൊന്ന്; വിജയ് സേതുപതി

Jan 8, 2024 - 13:30
 0
ആദ്യ സിനിമയോട് കൂടി തന്നെ ബോളിവുഡ് വിടേണ്ടി വരുമെന്ന് കരുതി, സംഭവിച്ചത് മറ്റൊന്ന്;  വിജയ് സേതുപതി

ആദ്യ സിനിമയോട് കൂടി തന്നെ ബോളിവുഡ് കരിയര്‍ അവസാനിപ്പിക്കേണ്ടി വരുമെന്ന് കരുതിയിരുന്ന ആളാണ് താന്‍ എന്ന് വിജയ് സേതുപതി. കഴിഞ്ഞ വര്‍ഷമാണ് സേതുപതി ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ചത്. 2023ല്‍ സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ‘മുംബൈകാര്‍’ ആണ് ആദ്യ ബോളിവുഡ് ചിത്രം.

തന്റെ ഹിന്ദി കേട്ട് പ്രേക്ഷകര്‍ ട്രോളുമെന്ന് വിചാരിച്ചിരുന്നു. എന്നാല്‍ ഹിന്ദി ലോകം തന്നെ തുറന്ന മനസോടെ തന്നെ സ്വീകരിച്ചു. മുംബൈകാര്‍ സിനിമയ്ക്ക് ശേഷം സീ സ്റ്റുഡിയോയുടെ ‘സൈലന്റ് ഫീച്ചര്‍ ഗാന്ധി ടോക്‌സി’ലേക്കും കരാറൊപ്പിട്ടു. ഈ നേട്ടം കരിയറിലെ വലിയൊരു അനുഗ്രഹമാണ്.

എങ്കിലും തന്റെ ഭാഷാസ്‌കില്ലില്‍ അത്ര ആത്മവിശ്വാസം ഉണ്ടായിരുന്നില്ല. എന്നാല്‍ ഹിന്ദിലോകം തുറന്ന മനസോടെ തന്നെ സ്വീകരിച്ചതില്‍ സന്തോഷമുണ്ട്. അതിന് ശേഷം കിട്ടിയ ‘ഫര്‍സി’, ‘ജവാന്‍’ എന്നീ ചിത്രങ്ങള്‍ തന്റെ ആത്മവിശ്വാസം ഇരട്ടിയാക്കി.

പ്രേക്ഷകര്‍ ട്രോളുമോയെന്ന് ഫര്‍സിയുടെ അണിയറക്കാരോട് ചോദിച്ചപ്പോള്‍ ബോളിവുഡ് പ്രേക്ഷകര്‍ താങ്കളെ സ്‌നേഹിക്കുമെന്ന മറുപടിയാണ് ലഭിച്ചത് എന്നാണ് വിജയ് സേതുപതി പറയുന്നത്. അതേസമയം, ‘മെറി ക്രിസ്മസ്’ ആണ് വിജയ് സേതുപതിയുടെതായി തിയേറ്ററുകളില്‍ എത്താനിരിക്കുന്നത്.

ശ്രീരാം രാഘവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കത്രീന കൈഫ് ആണ് നായിക. ജനുവരി 12ന് ആണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്. അശ്വിനി കലേസ്‌കര്‍, രാധിക ആപ്‌തെ എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തും.

What's Your Reaction?

like

dislike

love

funny

angry

sad

wow