സംവിധായകൻ മേജർ രവി ബിജെപിയിൽ; സ്വീകരിച്ച് ജെ.പി. നഡ്ഡ

Dec 25, 2023 - 17:48
 0
സംവിധായകൻ മേജർ രവി ബിജെപിയിൽ; സ്വീകരിച്ച് ജെ.പി. നഡ്ഡ

ചലച്ചിത്ര സംവിധായകനും നടനുമായ മേജർ രവി ബിജെപിയിൽ ചേർന്നു. കോൺഗ്രസ് നേതാവും കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറിയുമായിരുന്ന സി രഘുനാഥും അദ്ദേഹത്തിനൊപ്പം ബിജെപിയിലെത്തി. ഇരുവരും ഡൽഹിയിൽ പാർട്ടി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡയെ സന്ദർശിച്ചു. രണ്ടു പേർക്കും നഡ്ഡ ആശംസകൾ നേർന്നു. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ഒപ്പമുണ്ടായിരുന്നു. നിരവധി പ്രമുഖ വ്യക്തികൾ വരും ദിവസങ്ങളിൽ പാർട്ടിയിൽ ചേരാൻ സന്നദ്ധരാവുമെന്ന് ഇവർ അറിയിച്ചു.

കുരുക്ഷേത്ര, കീർത്തിചക്ര, കർമയോദ്ധ, കാണ്ഡഹാർ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും നിരവധി സിനിമകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട് മേജർ രവി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ധർമടം മണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിച്ച യുഡിഎഫ് സ്ഥാനാർത്ഥിയാണ് സി രഘുനാഥ്. കോൺഗ്രസ് വിടുന്നതായി വ്യക്തമാക്കി ഈ മാസമാദ്യം രഘുനാഥ് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow