വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസ്: നിഖില്‍ തോമസ് പിടിയില്‍

nikhil thomas, nikhil thomas arrested, nikhil thomas under custody, fake degree controversy, sfi leader nikhil thomas, Nikhil Thomas expel from sfi, വ്യാജ ഡിഗ്രി വിവാദം, കായംകുളം എംഎസ്എം കോളേജ്, കലിംഗ യൂണിവേഴ്സിറ്റി, നിഖില്‍ തോമസ് , നിഖിൽ തോമസിനെ എസ്.എഫ്.ഐ പുറത്താക്കി, നിഖില്‍ തോമസ് പിടിയില്‍, നിഖില്‍ തോമസ് അറസ്റ്റില്‍

Jun 24, 2023 - 08:37
 0
വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസ്: നിഖില്‍ തോമസ് പിടിയില്‍

വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതി എസ്എഫ്ഐ കായുംകുളം മുന്‍ ഏരിയ സെക്രട്ടറി നിഖില്‍ തോമസ് പിടിയില്‍. വെള്ളിയാഴ്ച രാത്രി വൈകി കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് നിഖിലിനെ പിടികൂടിയത്. വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നല്‍കി എംകോമിന് പ്രവേശനം നേടിയെന്ന കേസില്‍ കഴിഞ്ഞ 5 ദിവസമായി നിഖില്‍ ഒളിവിലായിരുന്നു. കട്ടപ്പനയില്‍ നിന്ന് കോട്ടയത്തേക്ക് വരുന്നതിനിടെയായിരുന്നു നിഖില്‍ പോലീസിന്‍റെ പിടിയിലായത്.

കായംകുളം സിഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നിഖിലിനെ പിടികൂടിയത്. ഇവര്‍ പ്രതിയെ കായംകുളം പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. പോലീസ് ചോദ്യം ചെയ്ത് വരികയാണ്. ഛത്തീസ്ഗഢിലെ കലിംഗ സര്‍വകലാശാലയുടെ പേരില്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി നിഖില്‍ കായംകുളം എംഎസ്എം കോളേജില്‍ എം.കോം പ്രവേശനം നേടിയെന്നാണ് നിഖിലിനെതിരായ ആരോപണം.

ആരോപണം ഉയര്‍ന്നതിന് പിന്നാലെ ആദ്യം നിഖിലിനെ എസ്.എഫ്.ഐ നേതൃത്വം ന്യായീകരിക്കാന്‍ ശ്രമിച്ചെങ്കിലും പിന്നീട് സംഘടനയില്‍ നിന്നും പുറത്താക്കിയിരുന്നു.  സിപിഎമ്മില്‍ നിന്ന് കഴിഞ്ഞ ദിവസം നിഖിലിനെ പുറത്താക്കുകയുണ്ടായി. 2018-2019-ൽ കേരള സർവകലാശാല യൂണിയൻ ജോയന്റ് സെക്രട്ടറിയായിരുന്നു നിഖിൽ.

What's Your Reaction?

like

dislike

love

funny

angry

sad

wow