കണ്ണൂരിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടുമരണം

May 12, 2023 - 09:24
 0
കണ്ണൂരിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടുമരണം

കൂത്തുപറമ്പ് മെരുവമ്പായിയില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ഉരുവച്ചാല്‍ സ്വദേശികളായ അരവിന്ദാക്ഷന്‍ (65), ചെറുമകന്‍ ഷാരോൺ (10) എന്നിവരാണ് മരിച്ചത്. കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞായിരുന്നു അപകടം. പരിക്കേറ്റ മൂന്നു പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പുലർച്ചെ നാലു മണിയോടെയായിരുന്നു അപകടം. കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും വരികയായിരുന്ന ടവേര കാറാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow