പ്രധാനമന്ത്രിയുടെ സന്ദർശനം: കൊച്ചിയിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

Apr 24, 2023 - 09:18
 0
പ്രധാനമന്ത്രിയുടെ സന്ദർശനം: കൊച്ചിയിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. വൈകുന്നേരം കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി യുവമോർച്ച സംഘടിപ്പിക്കുന്ന റോഡ് ഷോയിലും യുവം പരിപാടിയിലും പങ്കെടുക്കും. ക്രൈസ്തവ സഭാ മേലധ്യക്ഷൻമാരുമായുള്ള കൂടിക്കാഴ്ചയും ഇന്നുണ്ടാകും. 

Buy Online Kitchen & Housewares

വൈകുന്നേരം അഞ്ച് മണിയോടെ കൊച്ചി നാവിക വിമാനത്താവളത്തിൽ പ്രധാനമന്ത്രി എത്തും. തുടർന്ന് സുരക്ഷാ അകമ്പടിയോടെ വെണ്ടുരുത്തി പാലത്തിലെത്തും. ഇവിടെ നിന്ന് 1.8 കിലോമീറ്റർ ദൂരത്തിൽ റോഡ് ഷോ നടക്കും. റോഡിന് ഇരുവശവും ബാരിക്കേഡ് കെട്ടി ആളുകളെ നിയന്ത്രിക്കും. തേവര എസ് എച്ച് കോളജിൽ എത്തുന്ന പ്രധാനമന്ത്രി യുവം പരിപാടി ഉദ്ഘാടനം ചെയ്യും. വൈകുന്നേരം ഏഴ് മണിക്ക് കർദിനാൾമാരടക്കമുള്ള ക്രൈസ്തവ മേലധ്യക്ഷൻമാരുമായുള്ള കൂടിക്കാഴ്ച നടക്കും. 

Buy Online Laptops

ഗതാഗത നിയന്ത്രണം

തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 8 മണി വരെ പശ്ചിമ കൊച്ചി ഭാഗത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ തോപ്പുംപടി, തേവര ഫെറി, കുണ്ടന്നൂർ, വൈറ്റില വഴിയും ഇടക്കൊച്ചി, അരൂർ വഴിയും എൻ എച്ചിൽ പ്രവേശിച്ച് എറണാകുളം ഭാഗത്തേക്ക് വരണം. ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി എട്ട് വരെ പശ്ചിമ കൊച്ചി ഭാഗത്ത് നിന്നും തേവര ഭാഗത്തേക്ക് വാഹനങ്ങൾക്ക് പ്രവേശനമുണ്ടായിരിക്കുന്നതല്ല. 

What's Your Reaction?

like

dislike

love

funny

angry

sad

wow