സൗദിവല്‍ക്കരണം: സ്വദേശികള്‍ക്ക് പരിശീലനം ആരംഭിച്ചു

ഗ്രോസറി മേഖലയില്‍ സ്വദേശികളുടെ പരിശീലനം ആരംഭിച്ചതോടെ മലയാളികള്‍ ഉള്‍പ്പെടെ 1,60,000 വിദേശികള്‍ക്കാണ് ജോലി നഷ്ടപ്പെടാന്‍ സാധ്യതയുള്ളത്. സൗദിയില്‍ നിന്ന് വിദേശത്തേക്കുള്ള പണമൊഴുക്ക് തടയുകയെന്നതാണ് സര്‍ക്കാരിന്‍റെ പ്രധാന

Dec 31, 2018 - 18:50
 0
സൗദിവല്‍ക്കരണം: സ്വദേശികള്‍ക്ക് പരിശീലനം ആരംഭിച്ചു

സ്വദേശിവല്‍കരണ പദ്ധതിയായ നിതാഖത്തില്‍ നിന്ന് പിന്നോട്ടില്ലാതെ സൗദി അറേബ്യ. ഗ്രോസറി മേഖലയില്‍ സ്വദേശികളുടെ പരിശീലനം ആരംഭിച്ചതോടെ മലയാളികള്‍ ഉള്‍പ്പെടെ 1,60,000 വിദേശികള്‍ക്കാണ് ജോലി നഷ്ടപ്പെടാന്‍ സാധ്യതയുള്ളത്. 

സൗദിയില്‍ നിന്ന് വിദേശത്തേക്കുള്ള പണമൊഴുക്ക് തടയുകയെന്നതാണ് സര്‍ക്കാരിന്‍റെ പ്രധാന ലക്ഷ്യം. ഗ്രോസറി മേഖലയില്‍ നിന്ന് 600 കോടി റിയാലാണ് മറ്റു രാജ്യങ്ങളിലേക്ക് അയക്കുന്നത്. അതേസമയം 35,000 സ്വദേശിക്കള്‍ക്കാണ് സൗദി ജോലി നല്‍കാന്‍ ഉദ്ദേശിക്കുന്നത്. 

സ്വദേശിവല്‍കരണം മറ്റ് മേഖലകളിലേയ്ക്കും വ്യാപിപ്പിക്കണമെന്ന് സൗദി ശൂറാ കൗണ്‍സില്‍ നിര്‍ദേശം നല്‍കിയിരുന്നു. രാജ്യത്തെ ചെറുകിട വ്യാപാരസ്ഥാനങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ സ്വദേശിവല്‍കരണം ആരംഭിച്ചത്. നഴ്സിങ് ഉള്‍പ്പെടെയുള്ള ആരോഗ്യ മേഖലകളിലേക്ക് പരമാവധി സ്വദേശികളുടെ സാന്നിധ്യം വര്‍ധിപ്പിക്കാനാണ് ശൂറാ കൗണ്‍സില്‍ ആരോഗ്യ സമിതിക്ക് നിര്‍ദ്ദേശം നല്‍കിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow