പ്രതിഷേധം അതിരുവിട്ടു; എളമരം കരീം, ബിനോയ് വിശ്വം അടക്കം 12 രാജ്യസഭാ എംപിമാര്‍ക്ക് സസ്പെന്‍ഷന്‍

എളമരം കരീം (Elamaram Kareem), ബിനോയ് വിശ്വം (Binoy Viswam) എന്നിവര്‍ അടക്കം രാജ്യസഭയിലെ(Rajya Sabha) 12 പ്രതിപക്ഷ എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍ (suspension). വര്‍ഷകാല സമ്മേളനത്തിലെ അവസാന ദിവസത്തിലെ അച്ചടക്കമില്ലാത്ത പെരുമാറ്റത്തിന്റെ പേരിലാണ് ശൈത്യകാല സമ്മേളനത്തില്‍നിന്ന് സസ്പെന്‍ഡ് ചെയ്തത്.

Nov 30, 2021 - 08:44
 0

ശിവസേനയുടെ പ്രിയങ്ക ചതുര്‍വേദി, അനില്‍ ദേശായി, തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഡോല സെന്‍, ശാന്ത ഛേത്രി, സിപിഎമ്മിന്റെ എളമരം കരീം എന്നിവര്‍ക്കും കോണ്‍ഗ്രസിന്റെ ഫുലോ ദേവി നേതാം, ഛായ വര്‍മ, ഋപുണ്‍ ബോറ, രാജാമണി പട്ടേല്‍, സെയ്ദ് നസീര്‍ ഹുസൈന്‍, അഖിലേഷ് പ്രസാദ് സിങ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

മുന്‍പെങ്ങുമില്ലാത്ത വിധത്തിലുള്ള മോശം പെരുമാറ്റവും ധിക്കാരപരമായ പ്രവര്‍ത്തികളും എംപിമാരുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് സസ്‌പെന്‍ഷന്‍ പ്രമേയത്തില്‍ പറയുന്നു. അക്രമാസക്തവും നിയന്ത്രണമില്ലാത്തതുമായ പെരുമാറ്റമാണ് എം.പിമാരുടെ ഭാഗത്തുനിന്നുണ്ടായതെന്നും സുരക്ഷാജീവനക്കാരെ കരുതിക്കൂട്ടി ആക്രമിച്ചെന്നും സസ്പെന്‍ഷന്‍ പ്രമേയത്തില്‍ ആരോപിക്കുന്നുണ്ട്.

അതേസമയം എംപിമാരെ സസ്‌പെന്‍ഡ് ചെയ്ത് നടപടിയെ പ്രതിപക്ഷം അപലപിച്ചു. ജനാധിപത്യവിരുദ്ധമാണ് നടപടിയെന്ന് പ്രതിപക്ഷം സംയുക്ത പ്രസ്താവനയില്‍ പറയുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow