വീണ്ടും കിങ് മെസ്സി... തുടര്‍ച്ചയായി രണ്ടാം തവണയും യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂ പുരസ്‌കാരം

കാല്‍പന്തുകളിയിലെ രാജകുമാരന്റെ സുവര്‍ണ കരിയറില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി. യൂറോപ്പിലെ ഗോള്‍വേട്ടക്കാരനുള്ള യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂവിന് ബാഴ്‌സലോണയുടെ അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസ്സി അര്‍ഹനായി. ബാഴ്‌സ ജേതാക്കളായ സ്പാനിഷ് ലീഗില്‍ 34 ഗോളുകള്‍ അടിച്ചകൂട്ടിയാണ് മെസ്സി കരിയറില്‍ അഞ്ചാം തവണയും ഈ പുരസ്‌കാരത്തിന് അവകാശിയായത്

May 21, 2018 - 13:25
 0
വീണ്ടും കിങ് മെസ്സി... തുടര്‍ച്ചയായി രണ്ടാം തവണയും യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂ പുരസ്‌കാരം

കാല്‍പന്തുകളിയിലെ രാജകുമാരന്റെ സുവര്‍ണ കരിയറില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി. യൂറോപ്പിലെ ഗോള്‍വേട്ടക്കാരനുള്ള യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂവിന് ബാഴ്‌സലോണയുടെ അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസ്സി അര്‍ഹനായി. ബാഴ്‌സ ജേതാക്കളായ സ്പാനിഷ് ലീഗില്‍ 34 ഗോളുകള്‍ അടിച്ചകൂട്ടിയാണ് മെസ്സി കരിയറില്‍ അഞ്ചാം തവണയും ഈ പുരസ്‌കാരത്തിന് അവകാശിയായത്. യൂറോപ്പിലെ മറ്റൊരു മുന്‍നിര ലീഗിലും ഒരു താരം 34 ഗോളുകള്‍ നേടിയിട്ടില്ല. ഇതോടെയാണ് ലാ ലിഗയിലെ ടോപ്‌സ്‌കോറര്‍ക്കുള്ള പിക്കിക്കി ട്രോഫിക്കൊപ്പം യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂവും മെസ്സിയെ തേടിയെത്തിയത്.

തുടര്‍ച്ചയായി രണ്ടാം സീസണിലാണ് ലാ ലിഗയിലെ ടോപ്‌സ്‌കോററായി സൂപ്പര്‍ താരം തിരഞ്ഞെടുക്കപ്പെടുന്നത്. തന്റെ മുഖ്യ എതിരാളിയും റയല്‍ മാഡ്രിഡ് ഇതിഹാസവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ രണ്ടു ഗോള്‍ വ്യത്യാസത്തില്‍ മെസ്സി രണ്ടാംസ്ഥാനത്തേക്കു പിന്തള്ളുകയായിരുന്നു. 2014-15 സീസണിനു ശേഷം ലാ ലിഗയിലെ ടോപ്‌സ്‌കോററാവാന്‍ റൊണാള്‍ഡോയ്ക്കായിട്ടില്ല

ഞായറാഴ്ച രാത്രി നടന്ന സ്പാനിഷ് ലീഗില്‍ സീസണിലെ അവസാന കളിയില്‍ റയല്‍ സോസിഡാഡിനെതിരേ ബാഴ്‌സ 1-0നു ജയിച്ച മല്‍സരത്തില്‍ മെസ്സി പകരക്കാരനായി ഇറങ്ങിയിരുന്നെങ്കിലും ഗോള്‍ നേടാന്‍ സാധിച്ചില്ല. ഫിലിപ്പെ കുട്ടീഞ്ഞോയുടെ ഗോളിലായിരുന്നു ബാഴ്‌സയുടെ വിജയം.

What's Your Reaction?

like

dislike

love

funny

angry

sad

wow