എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങുകൾ സെപ്റ്റംബർ 19ന്

Sep 12, 2022 - 00:46
 0
എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങുകൾ സെപ്റ്റംബർ 19ന്

സെപ്റ്റംബർ 19 തിങ്കളാഴ്ച വെസ്റ്റ്മിൻസ്റ്റർ ആബിയിൽ ആയിരിക്കും രാജ്ഞിയുടെ ശവസംസ്കാര ചടങ്ങുകൾനടക്കുക. അതിന് മുൻപായി നാലുദിവസം തലസ്ഥാന നഗരിയിൽ രാജ്ഞിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ ജനങ്ങൾക്ക് അനുവാദമുണ്ടാകും.

സെപ്റ്റംബർ 12 തിങ്കളാഴ്ച മുതൽ 24 മണിക്കൂർ എഡിൻബർഗിലെ സെന്റ് ഗൈൽസ് കത്തീഡ്രലിൽ ആളുകൾക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ കഴിയും. സെപ്റ്റംബർ 19 ണ് നടക്കുന്ന സംസ്കാര ചടങ്ങിൽ കുടുംബവും രാഷ്ട്രീയക്കാരും ലോകനേതാക്കളും 11:00 ന് സംസ്‌കാര ചടങ്ങിൽ പങ്കെടുക്കും. അന്ന് ബാങ്ക് അവധിയായിരിക്കും.

ബാൽമോറൽ കൊട്ടാരത്തിൽ നിന്നുള്ള രാജ്ഞിയുടെ അവസാന യാത്ര ആരംഭിച്ച് കഴിഞ്ഞു. എഡിൻബർഗിലേക്ക് എത്തുന്ന രാജ്ഞിയുടെ മുതദേഹം നാലുമണിയോടെ ഹോളിറൂഡ്ഹൗസ് കൊട്ടാരത്തിലേക്ക് കൊണ്ടുപോകും.

തിങ്കളാഴ്ച ഉച്ചതിരിഞ്ഞ്, രാജകുടുംബാംഗങ്ങൾക്കൊപ്പം സെന്റ് ഗൈൽസ് കത്തീഡ്രലിൽ ജനങ്ങൾക്ക്ആ ദരാഞ്ജലികൾ അർപ്പിക്കാൻ കഴിയും. അടുത്ത ദിവസം, ആൻ രാജകുമാരി അമ്മയുടെ മൃതദേഹം ലണ്ടനിലേക്ക് തിരികെ കൊണ്ടുപോകുമ്പോൾ അനുഗമിക്കും. എഡിൻബർഗ് വിമാനത്താവളത്തിൽ നിന്ന് റോയൽ എയർ ഫോഴ്സ് നോർത്തോൾട്ട് വഴി ബക്കിംഗ്ഹാം കൊട്ടാരത്തിലേക്കാണ് കൊണ്ടുപോകുക.

ബുധനാഴ്ച ഉച്ചതിരിഞ്ഞ്, ശവപ്പെട്ടി വെസ്റ്റ്മിൻസ്റ്റർ ഹാളിലേക്ക് കൊണ്ടുപോകും, ​​ഉച്ചക്ക് മൂന്നുമണിയോടെ എത്തിച്ചേരുമെന്നാണ് റിപ്പോർട്ടുകൾ. തിങ്കളാഴ്ച 19-ന് ഔദ്യോഗിക സംസ്കാര ചടങ്ങുകൾക്ക് ശേഷം ലണ്ടനിൽ നിന്ന് വിൻസർ കാസിലിലേക്ക് ഘോഷയാത്ര നടക്കും. വിൻഡ്‌സറിലെ കിംഗ് ജോർജ്ജ് ആറാമൻ മെമ്മോറിയൽ ചാപ്പലിൽ രാജ്ഞിയെ സംസ്‌കരിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow