ആണവനിലയത്തിന് നേരെയുള്ള ആക്രമണം; അടിയന്തര ചർച്ച വിളിച്ചുചേർത്ത് ഐക്യരാഷ്ട്ര സഭ സുരക്ഷാ കൗൺസിൽ

യുദ്ധക്കെടുതി നേരിടുന്ന യുക്രെയ്ൻ (Ukraine) ഈ വാരാന്ത്യത്തിൽ റഷ്യൻ ഉദ്യോഗസ്ഥരുമായി മൂന്നാംവട്ട ചർച്ചകൾ നടത്താൻ പദ്ധതിയിട്ടിരിക്കെ, യൂറോപ്പിലെ ഏറ്റവും വലിയ ആണവോർജ്ജനിലയം സപ്പോരിജിയ റഷ്യ ആക്രമിച്ച് പിടിച്ചെടുത്തതിനെത്തുടർന്ന് വെള്ളിയാഴ്ച രാവിലെ ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ (United Nations Security Council) അടിയന്തര യോഗം വിളിച്ചു.

Mar 5, 2022 - 23:47
 0
ആണവനിലയത്തിന് നേരെയുള്ള ആക്രമണം; അടിയന്തര ചർച്ച വിളിച്ചുചേർത്ത് ഐക്യരാഷ്ട്ര സഭ സുരക്ഷാ കൗൺസിൽ

യുദ്ധക്കെടുതി നേരിടുന്ന യുക്രെയ്ൻ (Ukraine) ഈ വാരാന്ത്യത്തിൽ റഷ്യൻ ഉദ്യോഗസ്ഥരുമായി മൂന്നാംവട്ട ചർച്ചകൾ നടത്താൻ പദ്ധതിയിട്ടിരിക്കെ, യൂറോപ്പിലെ ഏറ്റവും വലിയ ആണവോർജ്ജനിലയം സപ്പോരിജിയ റഷ്യ ആക്രമിച്ച് പിടിച്ചെടുത്തതിനെത്തുടർന്ന് വെള്ളിയാഴ്ച രാവിലെ ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ (United Nations Security Council) അടിയന്തര യോഗം വിളിച്ചു.

റഷ്യയുടെ ആക്രമണത്തെ 'ആണവ ഭീകരത' എന്ന് യുക്രെയ്ൻ ആരോപിച്ചു. 'അശ്രദ്ധമായ' നീക്കത്തിൽ പടിഞ്ഞാറൻ രാഷ്ട്രങ്ങൾ രോഷം പ്രകടിപ്പിക്കുകയും ചെയ്തു. തങ്ങളുടെ അയൽരാജ്യത്തിനെതിരെ റഷ്യൻ സൈന്യം ആക്രമണം ആരംഭിച്ചതിന്റെ ഒമ്പതാം ദിവസമായിട്ടും യുക്രേനിയൻ പ്രധാന നഗരങ്ങൾ കനത്ത ബോംബാക്രമണം നേരിടുന്നു.

റഷ്യയ്‌ക്കെതിരായ 'കൂടുതൽ കടുത്ത ഉപരോധങ്ങൾക്കെതിരെ' ജി 7 മുന്നറിയിപ്പ് നൽകി, അതേസമയം, 'യുക്രെയ്‌നിൽ ദ്രുത മാനുഷിക ഇടനാഴികൾ' ഇവർ ആവശ്യപ്പെട്ടു. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, അധിനിവേശത്തിന് ശേഷം കുറഞ്ഞത് 331 സിവിലിയന്മാരെങ്കിലും മരിച്ചു, അതേസമയം, മോസ്കോ ബുധനാഴ്ച 498 സൈനികരെ നഷ്ടപ്പെട്ടതായി അറിയിച്ചു. 1.2 ദശലക്ഷത്തിലധികം അഭയാർഥികൾ യുക്രെയ്നിൽ നിന്ന് അയൽരാജ്യങ്ങളിലേക്ക് ഒഴുകിയെത്തിയതായും യുഎൻ അറിയിച്ചു.

പ്ലാന്റിൽ പോരാട്ടവും തീപിടുത്തവും ഉണ്ടായി. നാല് ദശലക്ഷം വീടുകൾക്ക് ആവശ്യമായ ഊർജ്ജം നൽകുന്ന ആറ് റിയാക്ടറുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ല. റേഡിയേഷൻ വർധിച്ചിട്ടില്ലെന്ന് മോണിറ്ററുകൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ മൂന്ന് യുക്രേനിയൻ സൈനികർ കൊല്ലപ്പെട്ടതായി ക്യീവിന്റെ ആണവ ഓപ്പറേറ്റർ എനർഗോട്ടം അറിയിച്ചു. 1986-ലെ ലോകത്തിലെ ഏറ്റവും വലിയ ആണവ ദുരന്തം നടന്ന സ്ഥലത്തെ പരാമർശിച്ച് പ്ലാന്റിലെ സ്ഫോടനം ആറ് ചെർണോബിലുകൾക്ക് തുല്യമാകുമെന്ന് യുക്രേനിയൻ പ്രസിഡന്റ് വോളോഡിമിയർ സെലെൻസ്കി പറഞ്ഞു. എന്നിരുന്നാലും ഒരു റഷ്യൻ യു.എൻ. പ്രതിനിധി, റഷ്യൻ സൈന്യം ആണവ നിലയത്തിന് ഷെല്ലാക്രമണം നടത്തിയെന്ന കാര്യം നിഷേധിച്ചു. "വിദേശ കൂലിപ്പടയാളികളുടെ പങ്കാളിത്തത്തോടെ യുക്രേനിയൻ അട്ടിമറി ഗ്രൂപ്പുകളാണ്" ആക്രമണം നടത്തിയതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയ വക്താവ് ഇഗോർ കൊനാഷെങ്കോവ് അവകാശപ്പെട്ടു.

വ്യാഴാഴ്ച നടന്ന രണ്ടാംവട്ട ചർച്ചകൾക്ക് ശേഷം, ഭയചകിതരായ താമസക്കാരെ പലായനം ചെയ്യാൻ അനുവദിക്കുന്നതിന് മാനുഷിക ഇടനാഴികൾക്കായുള്ള യുക്രേനിയൻ അഭ്യർത്ഥന മോസ്കോ അംഗീകരിച്ചു. എന്നാൽ ഇവ എങ്ങനെ പ്രവർത്തിക്കുമെന്നതിൽ വ്യക്തതയില്ല, വെടിനിർത്തലിലേക്കുള്ള നീക്കത്തിന്റെ സൂചനകളില്ല. ഈ വാരാന്ത്യത്തിൽ മൂന്നാംവട്ട ചർച്ചകൾക്ക് മുന്നോടിയായി, സൈനിക സഹായം വർദ്ധിപ്പിക്കാനും തങ്ങൾക്ക് വിമാനങ്ങൾ നൽകാനും സെലെൻസ്കി പടിഞ്ഞാറൻ രാജ്യങ്ങളോട് അഭ്യർത്ഥിച്ചു. പുടിനുമായി നേരിട്ട് ചർച്ച നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Summary: United Nations Security Council (UNSC) has called for an emergency meeting against the wake of an attack against Europe's second largest nuclear power plant in Ukraine. In the meantime, Ukraine and Russia will have third round of talks 

What's Your Reaction?

like

dislike

love

funny

angry

sad

wow