സ്ഥാനാർഥി നിർണയത്തിൽ പാളിച്ച വന്നിട്ടില്ല; മണ്ഡലത്തിൽ സ്വാധീനം ഉണ്ടാക്കാൻ കഴിയാത്തത് പരിശോധിക്കും: മന്ത്രി പി രാജീവ്

Jun 4, 2022 - 19:52
 0

തൃക്കാക്കരയിൽ സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ചയില്ലെന്ന് മന്ത്രി പി രാജീവ്. മണ്ഡലത്തിൽ സ്വാധീനം ഉണ്ടാക്കാൻ കഴിയാത്തത് എന്തുകൊണ്ട് എന്ന് പരിശോധിക്കുമെന്നും ഇടത് വിരുദ്ധ വോട്ടുകൾ ഒന്നിച്ചുവെന്നും പി രാജീവ് പറഞ്ഞു.

തോൽവിയുമായി ബന്ധപ്പെട്ട് എല്ലാ വശങ്ങളും പരിശോധിക്കും. കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ വോട്ടുകൾ നേടാനായി. സ്ഥാനാർത്ഥി നിർണയത്തിൽ തെറ്റു പറ്റിയിട്ടില്ല. മണ്ഡലത്തിൽ സ്വാധീനം ഉണ്ടാക്കാൻ കഴിയാത്തത് എന്തുകൊണ്ടാണെന്ന് പരിശോധിക്കും.

ഇടത് വിരുദ്ധ വോട്ടുകൾ ഒന്നിച്ചു. സഹതാപത്തിന്റെ ഘടകം പ്രവർത്തിച്ചു. രാഷ്ട്രീയ ഘടകവും അവർക്കൊപ്പം നിന്നു. എന്നാൽ വോട്ട് ശതമാനത്തിൽ പാർട്ടിക്ക് വർധനവുണ്ടാക്കാൻ കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
 
അതേസമയം, തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ഫലപ്രഖ്യാപനത്തിന് പിന്നാലെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട കെപിസിസി പ്രസിഡന്റ് കെ സുധാകരന് മറുപടിയുമായി മന്ത്രി വി ശിവന്‍കുട്ടിയും രംഗത്തെത്തി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മന്ത്രിയുടെ പരിഹാസം. '41ല്‍ നിന്നും 41ലേക്ക് ഒരു കുതിപ്പായിരുന്നു. രാജി പോലും..' എന്നായിരുന്നു മന്ത്രിയുടെ പരിഹാസം.

ക്യാപ്റ്റന്‍ നിലംപരിശായെന്ന് ഇതാണ് വരാന്‍ പോകുന്ന കോണ്‍ഗ്രസെന്നും പ്രസ്താവനയില്‍ കെ സുധാകരന്‍ പറഞ്ഞിരുന്നു. ജനഹിതം മാനിച്ച് മുഖ്യമന്ത്രി രാജിവക്കണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനായിരുന്നു മന്ത്രിയുടെ മറപടി. യുഡിഎഫിന്റെ സീറ്റെണ്ണം ഒന്നും കൂടിയിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow