വീട്ടുജോലിക്കാരിയെ നാവ് കൊണ്ട് മൂത്രം തുടപ്പിച്ചു; BJP വനിതാ നേതാവിന് സസ്പെൻഷൻ

ഗോത്രവർഗ യുവതിയായ വീട്ടുജോലിക്കാരിയോട് മോശമായി പെരുമാറുകയും നാവുകൊണ്ട് ശുചിമുറി വൃത്തിയാക്കാൻ നിർബന്ധിക്കുകയും ചെയ്ത സംഭവത്തിൽ ജാർഖണ്ഡിലെ വനിതാ ബിജെപി നേതാവിനെ പാർട്ടിയിൽനിന്ന് സസ്‌പെൻഡ് ചെയ്തു.

Aug 31, 2022 - 22:02
 0
വീട്ടുജോലിക്കാരിയെ നാവ് കൊണ്ട് മൂത്രം തുടപ്പിച്ചു; BJP വനിതാ നേതാവിന് സസ്പെൻഷൻ

ഗോത്രവർഗ യുവതിയായ വീട്ടുജോലിക്കാരിയോട് മോശമായി പെരുമാറുകയും നാവുകൊണ്ട് ശുചിമുറി വൃത്തിയാക്കാൻ നിർബന്ധിക്കുകയും ചെയ്ത സംഭവത്തിൽ ജാർഖണ്ഡിലെ വനിതാ ബിജെപി നേതാവിനെ പാർട്ടിയിൽനിന്ന് സസ്‌പെൻഡ് ചെയ്തു. ചൂടുള്ള പാത്രവും ഇരുമ്പ് വടിയും ഉപയോഗിച്ച് അടിക്കുകയും തറയിൽ മൂത്രം നക്കാൻ നിർബന്ധിക്കുകയും ചെയ്തതു. സുനിത എന്ന യുവതിയുടെ ശരീരത്തിൽ ഡസൻ കണക്കിന് മുറിവുകൾ ഉണ്ടായിട്ടുണ്ട്. മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ മഹേശ്വർ പാത്രയുടെ ഭാര്യയും ബിജെപി വനിതാ വിഭാഗം ദേശീയ പ്രവർത്തക സമിതി അംഗവും ‘ബേട്ടി ബച്ചാവോ, ബേഠി പഠാവോ’ ക്യംപെയിന്റെ സംസ്ഥാന കൺവീനറുമായ സീമ പാത്രയെയാണ് പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തത്.

വിഷയത്തിൽ ഇടപെട്ട ദേശീയ വനിതാ കമ്മിഷൻ (എൻ‌സിഡബ്ല്യു), ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ ശരിയാണെന്നു കണ്ടെത്തിയാൽ പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ജാർഖണ്ഡ് ഡിജിപിക്ക് കത്തുനൽകി. തുടർന്ന് വീട്ടുജോലിക്കാരി സുനിത എന്ന ഗോത്രവർഗ യുവതിയെ പീഡിപ്പിച്ചതിന് സീമ പാത്രയ്‌ക്കെതിരെ കേസെടുത്തു. റാഞ്ചിയിലെ അർഗോഡ പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആറും റജിസ്റ്റർ ചെയ്തിട്ടുണ്ട്.

തന്നെ കഴിഞ്ഞ 8 വർഷമായി പീഡിപ്പിക്കുകയാണെന്ന് സുനിത പറഞ്ഞു. സീമ പാത്രയുടെ മകൻ ആയുഷ്മാനാണ് സുനിതയെ രക്ഷിക്കാൻ ശ്രമിച്ചത്. ആയുഷ്മാന്‍ വീട്ടിലെ സംഭവങ്ങൾ സുഹൃത്തായ വിവേക് ബാസ്‌കെയെ അറിയിച്ചു. സുനിത, വിവേകിനോട് തന്റെ ദുരനുഭവത്തെക്കുറിച്ച് തുറന്നു പറയുകയും അയാളുടെ സഹായത്തോടെ രക്ഷപ്പെടുകയുമായിരുന്നു. ഇരുമ്പ് ദണ്ഡ് കൊണ്ട് പല്ലുകൾ പൊട്ടിയ സുനിതയ്ക്ക് ഭക്ഷണവും വെള്ളവുമില്ലാതെ മുറിയിൽ പൂട്ടിയിട്ടതിനാൽ തനിയെ നിൽക്കാൻ കഴിയാതെയായി. ഇപ്പോൾ റാഞ്ചിയിലെ റിംസിൽ ചികിത്സയിലാണ്.

ഇരയ്ക്ക് ഏറ്റവും മികച്ച ചികിത്സയും സുരക്ഷിതമായ പുനരധിവാസവും ഉറപ്പാക്കാനും കമ്മിഷൻ നിർദ്ദേശിച്ചു. വിഷയത്തിൽ എന്തു നടപടി സ്വീകരിച്ചുവെന്ന് ഏഴു ദിവസത്തിനകം കമ്മിഷനെ അറിയിക്കണം. സീമ പാത്രയ്ക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് കോൺഗ്രസും രംഗത്തെത്തി.

What's Your Reaction?

like

dislike

love

funny

angry

sad

wow