ഒക്ടോബർ ഒന്ന് മുതൽ പണിമുടക്ക്, മാറ്റമില്ലെന്ന് ടിഡിഎഫ്; കെഎസ്ആർടിസിയിൽ സിംഗിൾ ഡ്യൂട്ടി അടുത്തമാസം ആദ്യം മുതൽ

സിംഗിൾ ഡ്യൂട്ടി സംവിധാനം എട്ട് ഡിപ്പോകളിൽ നടപ്പിലാക്കാൻ ആലോചനയുണ്ടായിരുന്നുവെങ്കിലും തയ്യാറാക്കിയ ഷെഡ്യൂളിലെ അപാകതകൾ യൂണിയനുകൾ ചൂണ്ടിക്കാട്ടിയാണ് തീരുമാനം

Sep 30, 2022 - 05:11
Sep 30, 2022 - 05:13
 0
ഒക്ടോബർ ഒന്ന് മുതൽ പണിമുടക്ക്, മാറ്റമില്ലെന്ന് ടിഡിഎഫ്; കെഎസ്ആർടിസിയിൽ സിംഗിൾ ഡ്യൂട്ടി അടുത്തമാസം ആദ്യം മുതൽ
ഒക്ടോബർ ഒന്ന് മുതൽ കെഎസ്ആർടിസിയിൽ നടപ്പിലാക്കാൻ ധാരണ. ആഴ്ചയിൽ ആറ് ദിവസമാകും സിംഗിൾ ഡ്യൂട്ടി നടപ്പാക്കുക. പാറശാല ഡിപ്പോയിൽ മാത്രമാണ് പരീക്ഷണാടിസ്ഥാനത്തിൽ സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കുക. തൊഴിലാളി നേതാക്കളുമായി മാനേജ്മെൻ്റ് നടത്തിയ രണ്ടാംവട്ട ചർച്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. സിംഗിൾ ഡ്യൂട്ടി സംവിധാനം എട്ട് ഡിപ്പോകളിൽ നടപ്പിലാക്കാൻ ആലോചനയുണ്ടായിരുന്നുവെങ്കിലും തയ്യാറാക്കിയ ഷെഡ്യൂളിലെ അപാകതകൾ യൂണിയനുകൾ ചൂണ്ടിക്കാട്ടിയാണ് തീരുമാനം. 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി അംഗീകരില്ലെന്ന നിലപാടിലാണ് സിഐടിയു ഒഴികെയുള്ള യൂണിയനുകൾ.
എട്ട് മണിക്കൂറിലധികം വരുന്ന തൊഴിൽ സമയത്തിന് രണ്ട് മണിക്കൂർ വരെ അടിസ്ഥാന ശമ്പളത്തിനും ഡിഎയ്ക്കും ആനുപാതികമായ ഇരട്ടി വേതനം നൽകുമെന്നാണ് മാനേജ്മെൻ്റ് വ്യക്തമാക്കുന്നത്. അതേസമയം, ഒക്ടോബർ ഒന്ന് മുതൽ പ്രഖ്യാപിച്ച പണിമുടക്കിൽ നിന്നും പിന്നോട്ടില്ലെന്ന നിലപാടിലാണ് കോൺഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ്. പണിമുടക്കിനെ ശക്തമായി നേരിടുമെന്ന് മാനേജ്മെൻ്റ് അറിയിച്ചു. സമരത്തിൽ പങ്കെടുക്കുന്നവർക്ക് ഡയസ്നോൺ ബാധകമാണെന്നും സെപ്റ്റംബറിലെ ശമ്പളം നൽകില്ലെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ചയിൽ ജീവനക്കാർക്ക് പുതിയ രീതികൊണ്ട് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ എന്തെങ്കിലും ഉണ്ടെങ്കിൽ അത് പരിശോധിച്ച് ആറ് മാസത്തിനകം ആവശ്യമായ മാറ്റം വരുത്താമെന്ന് ഉറപ്പ് നൽകിയതാണെന്ന് മാനേജ്മെൻ്റ് അറിയിച്ചു. ഈ യോഗത്തിൽ പങ്കെടുത്ത് എല്ലാ സമ്മതിച്ച ശേഷമാണ് സമരം നടത്തുമെന്ന് വ്യക്തമാക്കി ഒരു വിഭാഗം നോട്ടീസ് നൽകിയതെന്ന് മാനേജ്മെൻ്റ് പ്രസ്താവനയിൽ പറഞ്ഞു.
കെഎസ്ആർടിസിയിൽ ആത്മാർത്ഥമായി ജോലി ചെയ്യുന്ന ജീവനക്കാരോടും ഈ സ്ഥാപനത്തെ ആത്മാർത്ഥമായി സ്നേഹിക്കുന്ന യാത്രക്കാരോടുമുള്ള വെല്ലുവിളിയായിട്ടാണ് കാണുന്നത്. അതിനാൽ ഈ സമരത്തിൽ പങ്കെടുക്കുന്ന ജീവനക്കാർക്ക് ഡയസ്നോൻ ബാധകമാക്കും. ഒക്ടോബർ 5 തീയതിക്ക് മുൻപായി സർക്കാർ സഹായത്തോടെ തന്നെ ശമ്പളം നൽകാനാണ് നിലവിൽ എസ്ആർടി സി തീരുമാനം. എന്നാൽ സമരത്തിൽ പങ്കെടുക്കുന്ന ഒരു ജീവനക്കാരനും സെപ്തംബർ മാസത്തെ ശമ്പളം നൽകില്ലെന്നും എസ്ആർടിസി മുന്നറിയിപ്പ് നൽകി. കെഎസ്ആർടിസി ഇപ്പോൾ ഉയർത്തെഴുന്നേൽപ്പിന്റെ പാതയിലാണ്. അതിന്റെ ഉത്തമ ഉദാഹരണമാണ് തൊഴിലാളികൾ ഒറ്റക്കെട്ടായി പ്രയത്നിച്ചതിന്റെ ഫലമായി ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവൃത്തി ദിനം ഈ സ്ഥാപനത്തിലെ ചരിത്രത്തിലെ ഏറ്റവും വലിയ വരുമാനമായ 8.4 കോടി രൂപ നേടാനായതെന്ന് അധികൃതർ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow