തിരുവനന്തപുരത്തിന് ട്വന്റി20 നഷ്ടമായേക്കും; ഔദ്യോഗിക തീരുമാനം ഒരാഴ്ചയ്ക്കുള്ളിൽ

തിരുവനന്തപുരം ∙ ഫെബ്രുവരി 20ന് തിരുവനന്തപുരം കാര്യവട്ടം രാജ്യാന്തര സ്റ്റേഡിയത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഇന്ത്യ - വെസ്റ്റിൻഡീസ് ട്വന്റി20 മത്സരം മാറ്റിയേക്കും. കോവിഡ് വ്യാപനം വീണ്ടും ശക്തമാകുന്ന സാഹചര്യത്തിൽ പരമ്പരയിലെ എല്ലാ മത്സരങ്ങളും ഒറ്റവേദിയിൽ

Jan 11, 2022 - 07:46
 0
തിരുവനന്തപുരത്തിന് ട്വന്റി20 നഷ്ടമായേക്കും; ഔദ്യോഗിക തീരുമാനം ഒരാഴ്ചയ്ക്കുള്ളിൽ

തിരുവനന്തപുരം ∙ ഫെബ്രുവരി 20ന് തിരുവനന്തപുരം കാര്യവട്ടം രാജ്യാന്തര സ്റ്റേഡിയത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഇന്ത്യ - വെസ്റ്റിൻഡീസ് ട്വന്റി20 മത്സരം മാറ്റിയേക്കും. കോവിഡ് വ്യാപനം വീണ്ടും ശക്തമാകുന്ന സാഹചര്യത്തിൽ പരമ്പരയിലെ എല്ലാ മത്സരങ്ങളും ഒറ്റവേദിയിൽ നടത്താനാണ് ബിസിസിഐയുടെ ആലോചന. ഒരാഴ്ചയ്ക്കുള്ളിൽ ഔദ്യോഗിക തീരുമാനമുണ്ടാകും.

ഈ മത്സരം തിരുവനന്തപുരത്തിനു നഷ്ടമായാൽ പകരം അടുത്ത രാജ്യാന്തര പരമ്പരയിലെ തന്നെ ഒരു മത്സരം കേരളത്തിന് അനുവദിക്കും. മാർച്ചിൽ ഇന്ത്യൻ പര്യടനത്തിനെത്തുന്ന ശ്രീലങ്കയുമായുള്ള ട്വന്റി20 പകരം ലഭിച്ചേക്കുമെന്നാണു സൂചന. ഇതിനിടയിലും ബിസിസിഐ - സ്റ്റാർ സ്പോർട്സ് പ്രതിനിധി സംഘം ഇന്നലെ കാര്യവട്ടം സ്റ്റേഡിയത്തിൽ പരിശോധന നടത്തി.

What's Your Reaction?

like

dislike

love

funny

angry

sad

wow