തെരുവുനായകള്‍ക്ക് ഭക്ഷണം നല്‍കണമെങ്കില്‍ വീട്ടിലേക്ക് കൊണ്ടുപോകുക; ബോംബെ ഹൈക്കോടതി

പൊതുനിരത്തില്‍ തെരുവുനായകൾക്ക് ഭക്ഷണം നൽകുന്നതിനെതിരെ ബോംബെ ഹൈക്കോടതി. തെരുവുനായകൾക്ക് ഭക്ഷണം കൊടുക്കണമെന്നാഗ്രഹിക്കുന്ന മൃഗസ്നേഹികള്‍‌ വീട്ടിലേക്ക് കൊണ്ടുപോയി കൊടുക്കട്ടെയെന്ന് ഹൈക്കോടതി പറഞ്ഞു.

Oct 23, 2022 - 14:50
 0

തെരുവുനായകളെ ഷെല്‍‌ട്ടര്‍ ഹോമുകളിലെത്തിച്ച് ഭക്ഷണം നൽകാമെന്നും കോടതി പറഞ്ഞു. തെരുവുനായ ആക്രമണം ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യുന്ന പശ്ചാത്തലത്തിലായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍. നാഗ്പുരിലും പരിസരങ്ങളിലും ഒരു കാരണവശാലും പൊതുസ്ഥലങ്ങളില്‍ തെരുവുനായകള്‍ക്ക് ഭക്ഷണം നല്‍കരുതെന്നാണ് കോടതി നിര്‍ദേശിച്ചു.

തെരുവുനായകളുടെ അവകാശത്തിനായി വാദിക്കുന്നവര്‍ക്ക് മുന്‍സിപ്പല്‍ കോര്‍പറേഷനില്‍ രജിസ്റ്റര്‍ ചെയ്ത് തെരുവുനായകളെ ദത്തെടുത്ത് സംരക്ഷിക്കാമെന്ന് കോടതി പറഞ്ഞു. പൊതുസ്ഥലങ്ങളില്‍ വച്ച് നായകള്‍ക്ക് ഭക്ഷണ വിതരണം നടക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് കോടതി നാഗ്പുര്‍ മുന്‍സിപ്പല്‍ കോര്‍പറേഷന് നിര്‍ദേശം നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow