സംസ്ഥാനത്ത് ഗുരുതര സ്ഥിതിവിശേഷമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ

സംസ്ഥാനത്ത് ഗുരുതര സ്ഥിതിവിശേഷമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി വീണ്ടും സംസാരിച്ചു. സംസ്ഥാനത്തെ സ്ഥിതിഗതികൾ പ്രധാനമന്ത്രിയെ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, എറണാകുളം, ഇടുക്കി ജില്ലകളിൽ നാളെയും കനത്ത മഴയ്ക്കു സാധ്യത. രണ്ടു ജില്ലകളിലും

Aug 17, 2018 - 15:31
 0
സംസ്ഥാനത്ത് ഗുരുതര സ്ഥിതിവിശേഷമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ

സംസ്ഥാനത്ത് ഗുരുതര സ്ഥിതിവിശേഷമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി വീണ്ടും സംസാരിച്ചു. സംസ്ഥാനത്തെ സ്ഥിതിഗതികൾ പ്രധാനമന്ത്രിയെ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, എറണാകുളം, ഇടുക്കി ജില്ലകളിൽ നാളെയും കനത്ത മഴയ്ക്കു സാധ്യത. രണ്ടു ജില്ലകളിലും അതീവജാഗ്രതാ നിർദേശം നാളെ വരെ നീട്ടി. തൃശൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, കണ്ണൂർ ജില്ലകളിലും ജാഗ്രതാനിർദേശം തുടരുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. മറ്റു ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്കു മാത്രമേ സാധ്യതയുള്ളൂ. മറ്റന്നാൾ മുതൽ എല്ലാ ജില്ലകളിലും മഴ ദുർബലമാകുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ.

പാലക്കാട് കുതിരാനിൽ ഒരു വശത്തുകൂടിയുള്ള ഗതാഗതം വൈകിട്ടോടെ പുനസ്ഥാപിക്കുമെന്ന് മന്ത്രി എ.കെ. ബാലൻ പറഞ്ഞു. മഴക്കെടുതികളില്‍ കഴിഞ്ഞ രണ്ടുദിവത്തിനിടെ മരിച്ചവരുടെ എണ്ണം 111 ആയി. മലപ്പുറം മറ്റത്തൂരില്‍ ക്യാംപില്‍ ചികില്‍സ കിട്ടാതെ വീട്ടമ്മ മരിച്ചു. പാലക്കാട് മഴയ്ക്ക് അല്‍പം ശമനമുണ്ട്. നെന്മാറ, മണ്ണാര്‍ക്കാട് എന്നിവിടങ്ങളിലെ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു. രാവിലെ രണ്ടു മൃതദേഹങ്ങൾ കിട്ടിയിരുന്നു. ഭാരതപ്പുഴ കരകവിഞ്ഞ് ഒഴുകുന്നു. ആലപ്പുഴ വേമ്പനാട് കായലിലും ജലനിരപ്പ് ഉയരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow