നാലിടത്ത് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ; പുടിന്‍, സെലന്‍സ്‌കി എന്നിവരുമായി നരേന്ദ്രമോദി സംസാരിക്കും

യുക്രെയിനിലെ(Ukraine) കീവ്, മരിയോപോള്‍, ഹാര്‍കിവ്, സുമി എന്നീ നഗരങ്ങളില്‍ വെടിനിര്‍ത്തല്‍(Ceasefire) പ്രഖ്യാപിച്ച് റഷ്യ(Russia). ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30 ന് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരും.

Mar 7, 2022 - 22:56
 0

യുക്രെയിനിലെ(Ukraine) കീവ്, മരിയോപോള്‍, ഹാര്‍കിവ്, സുമി എന്നീ നഗരങ്ങളില്‍ വെടിനിര്‍ത്തല്‍(Ceasefire) പ്രഖ്യാപിച്ച് റഷ്യ(Russia). ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30 ന് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരും. ഇന്ത്യന്‍ വിദ്യാര്‍ഥികളെ യുക്രെയിനില്‍നിന്ന് ഒഴിപ്പിക്കുന്നതിനുള്ള നടപടി അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെയാണ് നാല് പ്രധാന നഗരങ്ങളില്‍ റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്.

അതേസമയം റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍, യുക്രെയിന്‍ പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലന്‍സ്‌കി എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണില്‍ സംസാരിക്കും. ഇന്ത്യന്‍ പൗരന്‍മാരുടെ ഒഴിപ്പിക്കല്‍ തുടരുന്നതിനിടെയാണ് നരേന്ദ്രമോദി ഇരു രാജ്യത്തെ ഭരണാധികാരികളുമായി സംസാരിക്കുന്നത്.

ഇതു മൂന്നാം തവണയാണു പുടിനുമായി മോദി ചര്‍ച്ച നടത്തുന്നത്. സെലെന്‍സ്‌കിയുമായി രണ്ടു തവണ ചര്‍ച്ച നടത്തി. ഹര്‍കീവിനു സമീപമുള്ള പെസോച്ചിനില്‍ കുടുങ്ങിയ ആയിരത്തോളം പേരെ ഘട്ടംഘട്ടമായി ബസുകളില്‍ യുക്രെയ്‌നിന്റെ പടിഞ്ഞാറന്‍ മേഖയിലെത്തിച്ചു. സുമിയില്‍ കഴിയുന്നവരെ രക്ഷിക്കാനാണ് ശ്രമം നടക്കുന്നത്.

'ഓപ്പറേഷന്‍ ഗംഗ' രക്ഷാദൗത്യത്തിന്റെ ഭാഗമായി 76 വിമാനങ്ങളില്‍ 15,920 പേരെ ഇതുവരെ ഇന്ത്യയിലെത്തിച്ചതായി കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.

ഉച്ചയ്ക്ക് 12.30 മുതല്‍ പരിമിത വെടിനിര്‍ത്തല്‍ എന്നാണ് റഷ്യ അറിയിച്ചത്. സുരക്ഷിത ഇടനാഴികള്‍ തുറക്കും. സാധാരണക്കാരെ രക്ഷിക്കാനുള്ള റഷ്യയുടെ മൂന്നാം ശ്രമമെന്നാണ് വെടിനിര്‍ത്തലിനെ റഷ്യന്‍ അധികൃതര്‍ വിശേഷിപ്പിച്ചത്. ഇന്ത്യക്കാരുടെ ഒഴിപ്പിക്കലിന് ഹംഗറിയിലും പോളണ്ടിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

What's Your Reaction?

like

dislike

love

funny

angry

sad

wow