UAE Weather | യുഎഇ കാലാവസ്ഥ: പൊടിപടലം കാരണം ദൂരക്കാഴ്ച കുറഞ്ഞതിനെ തുടര്‍ന്ന് ദുബൈയില്‍ 10 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

ഞായറാഴ്ച ഉച്ചയോടെ മോശമായ കാലാവസ്ഥയെ തുടര്‍ന്ന് ദുബൈ ഇന്റര്‍നാഷനല്‍ വിമാനത്താവളത്തിലെ വിമാന പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായി. 10 ഇന്‍ബൗന്‍ഡ് വിമാനങ്ങള്‍ ദുബൈ വേള്‍ഡ് സെന്‍ട്രലിലേക്കും (DWC) മറ്റ് അയല്‍ വിമാനത്താവളങ്ങളിലേക്കും വഴിതിരിച്ചുവിട്ടതായി എയര്‍പോര്‍ട് ചീഫ് ഓപറേറ്റര്‍ വ്യക്തമാക്കി.

Aug 15, 2022 - 16:51
 0
UAE Weather | യുഎഇ കാലാവസ്ഥ: പൊടിപടലം കാരണം ദൂരക്കാഴ്ച കുറഞ്ഞതിനെ തുടര്‍ന്ന് ദുബൈയില്‍ 10 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

ഞായറാഴ്ച ഉച്ചയോടെ മോശമായ കാലാവസ്ഥയെ തുടര്‍ന്ന് ദുബായ്  ഇന്റര്‍നാഷനല്‍  വിമാനത്താവളത്തിലെ വിമാന പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായി. 10 ഇന്‍ബൗന്‍ഡ് വിമാനങ്ങള്‍ ദുബായ് വേള്‍ഡ് സെന്‍ട്രലിലേക്കും (DWC) മറ്റ് അയല്‍ വിമാനത്താവളങ്ങളിലേക്കും വഴിതിരിച്ചുവിട്ടതായി എയര്‍പോര്‍ട് ചീഫ് ഓപ്പറേറ്റര്‍ വ്യക്തമാക്കി.

യുഎഇയില്‍ അതി ശക്തമായി പൊടിക്കാറ്റ് അടിച്ചു വീശിയതിനെ തുടര്‍ന്ന് അബൂദബി,ദുബായ് സ്‌കൈലൈനുകള്‍ ഞായറാഴ്ച മുഴുവന്‍ മൂടല്‍ അനുഭവപ്പെട്ടിരുന്നു. നാഷനല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (NCM) അനുസരിച്ച് അബൂദബി, ദുബായ് അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ ദൂരക്കാഴ്ച  500 മീറ്ററില്‍ താഴെയായി കുറഞ്ഞു.

'യാത്രാ തടസത്തിന്റെ ആഘാതം കുറയ്ക്കുന്നതിനും സാധാരണ പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം
സുഗമമായി പുനഃസ്ഥാപിക്കുന്നതിനുമായി ദുബായ് എയര്‍പോര്‍ട്‌സ് അധികൃതര്‍ എയര്‍ലൈനുകളുമായും എല്ലാ സേവന പങ്കാളികളുമായും ചേര്‍ന്ന് യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അസൗകര്യമുണ്ടായതിന് ഉപഭോക്താക്കളോട് ക്ഷമ ചോദിക്കുന്നു'- എയര്‍പോര്‍ട് ഓപറേറ്റര്‍ പറഞ്ഞു.
കാലാവസ്ഥാ സാഹചര്യങ്ങള്‍ ഇന്‍ബൗന്‍ഡ്, ഔട്ബൗന്‍ഡ് ഫ്‌ലൈറ്റുകളുടെ എണ്ണത്തില്‍ ചില കാലതാമസം വരുത്തിയതായി ഫ്‌ലൈ ദുബായ് അധികൃതര്‍ വ്യക്തമാക്കി.

'സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നത് നിര്‍ബാധം തുടരുകയാണ്, പ്രതികൂല കാലാവസ്ഥ ഞങ്ങളുടെ യാത്രക്കാര്‍ക്ക് ഉണ്ടായേക്കാവുന്ന അസൗകര്യത്തില്‍ ക്ഷമ ചോദിക്കുന്നു'- ഫ്‌ലൈ ദുബായ്  വക്താവ് അറിയിപ്പില്‍ വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow