മഹീന്ദ്ര റോക്സർ

ജീപ്പിന്റെ പൂർവികർ അമേരിക്കയാണെങ്കില്‍ ഇപ്പോൾ ഇന്ത്യയിൽ നിന്നൊരു ജീപ്പ് തിരിച്ച് അമേരിക്കയിലേക്ക്: റോക്സർ. മഹീന്ദ്ര ഥാർ പ്ലാറ്റ്ഫോമിൽ നിർമിച്ച റോക്സർ അമേരിക്കൻ വിപണിയിൽ വിൽപന തുടങ്ങി.അമേരിക്കയിൽ ഇറങ്ങിയ മഹീന്ദ്രയ്ക്ക് വലിയ വിലയുമില്ല. 15500 ഡോളറാണ് വില. 10 ലക്ഷം രൂപയ്ക്കു തെല്ലു മുകളിൽ.

May 21, 2018 - 20:30
 0

സൈഡ് ബൈ സൈഡ് വെഹിക്കിൾസ് എന്ന വിഭാഗത്തിലാണ് റോക്സർ അമേരിക്കയിൽ ഇറങ്ങുന്നത്. ഹൈവേയില്‍ ഓടിക്കാനാവില്ല. യൂട്ടിലിറ്റി ടാസ്ക് വെഹിക്കിൾ, റിക്രയേഷനൽ ഒാഫ് ഹൈവേ വെഹിക്കിൾ എന്നൊക്കെ അറിയപ്പെടുന്ന ഇത്തരം വാഹനങ്ങൾ പേരു സൂചിപ്പിക്കുന്നതുപോലെ ഓഫ് റോഡിങ്ങിനു മാത്രമുള്ളതാണ്. പോളാരീസ്, കവാസാക്കി മ്യൂൾ, യമഹ െെറനോ തുടങ്ങി ഒരു പിടി വാഹനങ്ങൾ അമേരിക്കയിൽ നിലവിലുണ്ട്. ഈ നിരയിലേക്കാണ് റോക്സർ.

What's Your Reaction?

like

dislike

love

funny

angry

sad

wow