മുൻ മന്ത്രി കെടി ജലീലിനെതിരെ മാധ്യമം ദിനപത്രത്തിന്റെ മാനേജ്മെൻറ് മുഖ്യമന്ത്രിക്ക് പരാതി നൽകി

കെടി ജലീലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി മാധ്യമം ദിനപത്രം മാനേജ്മെൻറ്. ഗൾഫ് മേഖലയിൽ നിരോധിക്കണമെന്നാവശ്യപ്പെട്ട് കെടി ജലീൽ യുഎഇ ഭരണകൂടത്തിന് കത്തയച്ചെന്ന സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനെ തുടർന്നാണ് പരാതി. മുഖ്യമന്ത്രിയെ നേരിൽ കണ്ടാണ് മാനേജ്മെന്റ് പ്രതിനിധികൾ പരാതി നൽകിയത്.

Jul 25, 2022 - 23:37
 0

കെടി ജലീലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി മാധ്യമം ദിനപത്രം മാനേജ്മെൻറ്. ഗൾഫ് മേഖലയിൽ നിരോധിക്കണമെന്നാവശ്യപ്പെട്ട് കെടി ജലീൽ യുഎഇ ഭരണകൂടത്തിന് കത്തയച്ചെന്ന സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനെ തുടർന്നാണ് പരാതി. മുഖ്യമന്ത്രിയെ നേരിൽ കണ്ടാണ് മാനേജ്മെന്റ് പ്രതിനിധികൾ പരാതി നൽകിയത്.

മാധ്യമ സ്വാതന്ത്ര്യത്തിനും ജനാധിപത്യ സംവിധാനത്തിനും രാജ്യത്തിന്‍റെ പരമാധികാരത്തിനും പരിക്കേൽപ്പിക്കുന്ന ജലീലിന്‍റെ ചെയ്തിയിൽ ദിനപത്രത്തിന്റെ കടുത്ത വേദനയും പ്രതിഷേധവും ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാന്‍റെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെ  അറിയിച്ചു.

ജലീൽ കത്തയച്ചത് താൻ നേരത്തെ അറിഞ്ഞിരുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതായി മാധ്യമം പ്രതിനിധികൾ അറിയിച്ചു. ഉചിതമായ നടപടി സ്വീകരിക്കാമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിൽ വിശ്യാസമുണ്ടെന്ന് മാധ്യമം - മീഡിയ വൺ ഗ്രൂപ്പ് എഡിറ്റർ ഒ അബ്ദുറഹ്മാൻ പറഞ്ഞു.

മാധ്യമത്തിനെതിരെ ജലീൽ സ്വീകരിച്ച കടുത്ത നിലപാടിൽ സിപിഎമ്മിനുള്ളിൽ തന്നെ അതൃപ്തി ഉയർന്നിരുന്നു. മന്ത്രിയായിരിക്കുമ്പോൾ യുഎഇയ്ക്ക് കത്ത് എഴുതിയത് തെറ്റായ നടപടിയാണെന്നുമാണ് സിപിഎം വിലയിരുത്തൽ.



മാധ്യമത്തിനെതിരെ കെ ടി ജലീൽ കത്തെഴുതിയത് പാർട്ടിയുമായി ആലോചിച്ചിട്ടല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചത്. മാധ്യമം പത്രം നിരോധിക്കണമെന്ന നിലപാട് പാർട്ടിക്കില്ലെന്നും എല്ലാ എംഎൽഎമാരും മന്ത്രിമാരും കത്തെഴുതുന്നത് പാർട്ടിയോട് ആലോചിച്ചിട്ടില്ലെന്നുമാണ് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ജലീലിന്റേത് പ്രോട്ടോക്കോള്‍ ലംഘനമാണെങ്കില്‍ നടപടിയെടുക്കേണ്ടത് വിദേശകാര്യമന്ത്രാലയമാണെന്നുമായിരുന്നു കോടിയേരിയുടെ പ്രതികരണം.



സ്വപ്ന സുരേഷ് സമർപ്പിച്ച സത്യവാങ്മൂലത്തിലായിരുന്നു കെടി ജലീലിനെതിരെ ഗുരുതരമായ ആരോപണമുണ്ടായിരുന്നത്. മറ്റൊരു രാഷട്രത്തിൻറെ തലവന് സംസ്ഥാനത്തെ ഒരു മന്ത്രി നേരിട്ട് കത്തയക്കുന്നത് ചട്ട വിരുദ്ധമാണെന്ന് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ സ്വപ്ന സുരേഷ് വ്യക്തമാക്കുന്നു. വിദേശകാര്യ മന്ത്രാലയത്തിൻറെ അറിവില്ലാതെയാണ് സ്വപ്ന കത്തയച്ചത്. കത്തിൻറെ ഡ്രാഫ്റ്റും ഇതേക്കുറിച്ച് പരാമര്‍ശിക്കുന്ന വാട്സാപ്പ് ചാറ്റുകളും സ്വപ്ന ഹൈക്കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.

മാധ്യമം പത്രം ഗൾഫ മേഖലയിൽ നിരോധിച്ചാൽ സർക്കാരിലും സിപിഎമ്മിലും തനിക്ക് ഗുണമുണ്ടാകുമെന്ന് ജലീൽ പറഞ്ഞതായും സ്വപ്നയുടെ സത്യവാങൂമൂലത്തിലുണ്ട്. കോൺസൽ ജനറലിന് കത്ത് കൈമാറാൻ താൻ ജലീലിനെ സഹായിച്ചെന്നും സ്വപ്ന വെളിപ്പെടുത്തുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow