ആദായനികുതി റിട്ടേണുകളിൽ കേരളത്തിന് 60 ശതമാനം വളർച്ച: പ്രണബ് കുമാർ ദാസ് ഐ ആർ എസ്

ഉൽപാദന മേഖലയിൽ വൻകിട വ്യവസായ സ്ഥാപനങ്ങൾ ഇല്ലാതിരുന്നിട്ടും കേരളത്തിന് ആദായ നികുതി റിട്ടേണുകളുടെ കാര്യത്തിൽ 60 ശതമാനം വളർച്ച കൈവരിക്കാൻ സാധിച്ചതായി ആദായ നികുതി വകുപ്പ് കേരള റീജിയൻ പ്രിൻസിപ്പൽ ചീഫ് കമ്മീഷണർ പ്രണബ് കുമാർ ദാസ് ഐ ആർ എസ്. കമ്പനി ആക്ട് ഭേദഗതികളും ക്യാഷ്- ബിനാമി ട്രാന്‍സാക്ഷന്‍ നിയമ ഭേദഗതികളും ജി എസ് ടി ഭേദഗതികളും സംബന്ധിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്ഓഫ് ചാര്‍ട്ടേഡ് എക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയും (ഐസിഎഐ) ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കോമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രിയും (ഫിക്കി)

Jun 9, 2018 - 18:14
 0
ആദായനികുതി റിട്ടേണുകളിൽ കേരളത്തിന് 60 ശതമാനം വളർച്ച: പ്രണബ് കുമാർ ദാസ് ഐ ആർ എസ്

കൊച്ചി:ഉൽപാദന മേഖലയിൽ  വൻകിട വ്യവസായ സ്ഥാപനങ്ങൾ ഇല്ലാതിരുന്നിട്ടും കേരളത്തിന് ആദായ നികുതി റിട്ടേണുകളുടെ കാര്യത്തിൽ 60 ശതമാനം വളർച്ച കൈവരിക്കാൻ സാധിച്ചതായി ആദായ നികുതി വകുപ്പ് കേരള റീജിയൻ പ്രിൻസിപ്പൽ ചീഫ് കമ്മീഷണർ പ്രണബ് കുമാർ ദാസ് ഐ ആർ എസ്. കമ്പനി ആക്ട് ഭേദഗതികളും ക്യാഷ്- ബിനാമി ട്രാന്‍സാക്ഷന്‍ നിയമ ഭേദഗതികളും ജി എസ് ടി ഭേദഗതികളും സംബന്ധിച്ച്  ഇന്‍സ്റ്റിറ്റ്യൂട്ട്ഓഫ് ചാര്‍ട്ടേഡ് എക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയും (ഐസിഎഐ) ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കോമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രിയും (ഫിക്കി) ചേര്‍ന്ന് സംഘടിപ്പിച്ച ഏകദിന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
 

ദേശീയ തലത്തിൽ വൻകിട കോർപറേറ്റ് കമ്പനികളുമായി ബന്ധപ്പെട്ടാണ് കൂടുതൽ ആദായ നികുതി റിട്ടേണുകൾ സമർപ്പിക്കപ്പെടുന്നതെങ്കിൽ കേരളത്തിൽ ചെറുകിട വ്യവസായങ്ങളും ചെറിയ ബിസിനസ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടാണ് കുടുതൽ ആദായ നികുതി റിട്ടേണുകൾ  വരുന്നത്.കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വളർച്ചയാണിത് കാണിക്കുന്നത്.ആദായ നികുതി റിട്ടേണുകളുടെ കാര്യത്തിൽ കേരളം ഇന്ന് ദേശീയ ശരാശരിയെക്കാൾ മുന്നിലാണെന്ന് പ്രണബ് കുമാർ ദാസ് ചൂണ്ടിക്കാട്ടി.
 

നികുതി വരുമാനം വർധിക്കുന്നത് സമ്പദ് വ്യവസ്ഥയിൽ കള്ളപ്പണത്തിന്റെ ഒഴുക്ക് കുറയുന്നതിന്റെ സൂചകമാണ്. ജി എസ് ടി നടപ്പിലാക്കിയതിന്റെ ലക്ഷ്യം കള്ളപ്പണം നിയന്ത്രിക്കുകയാണ്. ജി എസ് ടി നടപ്പിലാക്കുകയും ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിലൂടെ  രാജ്യം ശരിയായ ദിശയിലാണ് മുന്നേറുന്നത്. സമാന്തര സമ്പദ് വ്യവസ്ഥ ക്രമേണ ദേശീയ സമ്പദ് വ്യവസ്ഥയ്ക്ക് കീഴ്പ്പെട്ടുകൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ ആദായ നികുതി റിട്ടേണുകൾ സമർപ്പിക്കുന്നതിൽ കൂടുതൽ കൃത്യത പാലിക്കാൻ നികുതിദായകർ സന്നദ്ധരാകണമെന്ന് അദ്ദേഹം നിർദേശിച്ചു.

ഐ സി എ ഐ എറണാകുളം റീജിയൻ ചെയർമാൻ സി എ : പി.ടി. ജോയി, ഫിക്കി കേരള കൗൺസിൽ കോ ചെയർ ദീപക് എൽ അശ്വാനി, ഐസിഎഐ എറണാകുളം റീജിയൻ സെക്രട്ടറി പി ആർ ശ്രീനിവാസൻ, ഐ സി എഐ ചെന്നൈ സതേൺ റീജിയൻ വൈസ് ചെയർമാൻ ജോമോൻ കെ.ജോർജ്,  ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ ഹെഡ് സാവിയോ മാത്യു തുടങ്ങിയവർ സംസാരിച്ചു. സി എ ഗണേഷ് പ്രഭു( ചെന്നൈ), സി എസ് കൃഷ്ണ ശരൺ മിശ്ര, സി എ നവീൻ ഖൈർവാൾ(ബാംഗ്ലൂർ) എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.

What's Your Reaction?

like

dislike

love

funny

angry

sad

wow